കനയ്യയ്ക്ക് ജയിലില്‍ ക്രൂരപീഡനമോ? കസ്റ്റഡിയില്‍ മകന്‍ മരിച്ചാല്‍ ആര് ഉത്തരം പറയുമെന്ന് മാതാവ്
ദില്ലി: ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കിയെന്നാരോപിച്ച് കസ്റ്റഡിയിലായ ജെഎന്‍യു യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെ തീഹാര്‍ ജയിലിലടച്ചതിനെതിരെ മാതാവ് മീനാദേവി രംഗത്ത്. തന്റെ മകന്‍ കസ്റ്റഡിയില്‍ മകന്‍ മരിച്ചാല്‍ ആര് ഉത്തരം പറയുമെന്ന് മാതാവ് ചോദിച്ചു.
കഴിഞ്ഞ ദിവസം പാട്യാല ഹൗസ് കോടതിക്കുള്ളില്‍ അരങ്ങേറിയ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് മീനാദേവി രംഗത്തെത്തിയത്. ഇതേ സമയം കനയ്യകുമാറിന്റെ വീട്ടില്‍ സുരക്ഷ ഏര്‍പ്പെടുത്താനുള്ള നീക്കത്തെ പിതാവ് നിരസിച്ചു. തങ്ങള്‍ക്കൊപ്പം ഗ്രാമം മുഴുവനുമുണ്ട് പോലീസിന്റെ സംരക്ഷണം ആവശ്യമില്ലെന്നും പിതാവ് വ്യക്തമാക്കി.

അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങില്‍ ദേശവിരുദ്ധ മുദ്രാവാക്യം മുഴക്കി എന്നാരോപിച്ചാണ് കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ രാജ്യദ്രോഹ കുറ്റം ചുമത്തി കനയ്യകുമാറിനെ ദില്ലി പാട്യാല കോടതിയില്‍ ഹാജരാക്കിയ രണ്ടു ദിവസവും ആക്രമണം നടന്നിരുന്നു.
പോലീസ് നോക്കി നില്‍ക്കെ അഭിഭാഷകര്‍ ചേരിതിരിഞ്ഞ് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ കനയ്യയ്്ക്കും മാധ്യമപ്രവര്‍ത്തകരും മര്‍ദ്ദനത്തിനിരയായി. മാര്‍ച്ച് രണ്ടു വരെ കനയ്യയെ റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications