Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭൂഖ് മാരീ സേ ആസാദീ,സഘ് വാദ് സേ ആസാദി,സാമന്ദ് വാദ് സേ ആസാദി,കനയ്യ ക്യാംപസില്‍ മുഴക്കിയ മുദ്രാവാക്യം

ദില്ലി: രാജ്യദ്രോഹ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യപ്പെട്ട ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാര്‍ കനയ്യ ക്യാംപസില്‍ നടത്തിയ പ്രസംഗംത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ ഇവിടെ. ജെഎന്‍ യു വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നിന്ന വിദ്യാര്‍ത്ഥി സമൂഹത്തിനും രാഷ്ട്രീയ, മാധ്യമ പ്രവര്‍ത്തകര്‍ക്കും നന്ദി പറഞ്ഞു കൊണ്ടാണ് കനയ്യ തന്റെ പ്രസംഗം ആരംഭിച്ചത്.

പാര്‍ലിമെന്റിലിരുന്ന് ശരിയും തെറ്റും നിര്‍ണയിച്ച രാഷ്ട്രീയക്കാര്‍ക്കും അവരുടെ പോലീസിനും അവരുടെ മാധ്യമങ്ങള്‍ളെയും പരിഹാസ രൂപേണ കനയ്യ സ്വാഗതം ചെയ്തു.

പ്രസംഗംത്തിന്റെ പ്രസക്ത ഭാഗങ്ങള്‍

ലാല്‍ സലാം സഖാക്കളെ..

ആദ്യമായി ഞാന്‍ ജെ എന്‍ യുവിലെ ഓരോ വ്യക്തിക്കും വിദ്യാര്‍ത്ഥി ആയാലും, ടീച്ചര്‍ ആയാലും, ഓഫീസര്‍ ആയാലും, സെക്യൂരിറ്റി ഗാര്‍ഡ് ആയാലും, കച്ചവടക്കാരനോ അതോ അവിടെ പണി എടുക്കുന്നവരോ ആരായാലും അവര്‍ക്കെല്ലാം എന്റെ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കുന്നു സുഹൃത്തുക്കളെ, നമ്മുടെ രാജ്യത്തിലെ ഓരോ പൗരനോടും, ഇവിടെ സന്നിഹിതരായ ഓരോ മാധ്യമസുഹൃത്തുക്കളോടും ജെ എന്‍ യു പ്രസിഡന്റ് എന്ന നിലയില്‍ എന്റെ നമസ്‌കാരം. സുഹൃത്തുക്കളെ, ജെ എന്‍ യുവിന്റെ കൂടെ നിന്നതിന്, അവരുടെ നല്ല മനസ്സിന്, ഈ നല്ല ലോകത്തിലെ ഓരോ മനുഷ്യനോടും ഞാന്‍ നന്ദി പറയുന്നു. ജെ എന്‍ യു സമരത്തിന് കൂടെ നിന്ന എല്ലാവര്‍ക്കും മാധ്യമങ്ങള്‍ ആയാലും, സിവില്‍ സൊസൈറ്റി ആയാലും, പൊളിറ്റിക്കല്‍/ നോണ്‍ പോളിറ്റികള്‍ ആയാലും എല്ലാവര്‍ക്കും എന്റെ അഭിവാദ്യങ്ങള്‍.

പാര്‍ലിമെന്റില്‍ ഇരുന്ന് തെറ്റും ശരിയും ഹരിച്ചും ഗുണിച്ചും എടുക്കുന്നവര്‍, അവരുടെ പോലീസ് സേന, പിന്നെ എല്ലാ ചാനലുകള്‍ക്കും ഞാന്‍ എന്റെ പ്രത്യേകനന്ദി അറിയിക്കുന്നു. നമുക്ക് രാജ്യത്തെ വ്യവസ്ഥയിലും, നിയമങ്ങളിലും വിശ്വാസമുണ്ട്. മാറ്റത്തിന്റെ പക്ഷത്താണ് നമ്മള്‍. മാറ്റം അനിവാര്യവുമാണ്. എനിക്ക് പ്രധാനമന്ത്രിയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടെങ്കിലും അദ്ദേഹത്തിന്റെ ട്വീറ്റിനോട് ഞാന്‍ യോജിക്കുന്നു. സത്യമേവ ജയതേ. ഞാനും പറയുന്നു സത്യമേവ ജനതേ. ഈ നാടിന്റെ, ജനതയുടെ സത്യം വിജയിക്കട്ടെ. ചുരുങ്ങിയത് ജെ എന്‍ യുവിന്റെ പേര് കളയാന്‍ വേണ്ടി പ്രൈംടൈമില്‍ തന്നെ ചിലര്‍ സമയം തന്നു. അതില്‍ ആരോടും പ്രത്യേകിച്ച് വിദ്വേഷമോ നീരസമോ ഇല്ല. പ്രത്യേകിച്ചും എ ബി വി വിയോട്, കാരണം, ജെ എന്‍ യു എ ബി വി പി, ജെ എന്‍ യു വിനു പുറത്തുള്ള എ ബി വി പിയേക്കാള്‍ യുക്തിയുള്ളവരാണ്. കഴിഞ്ഞ തവണ നടന്ന പ്രെസിഡെന്‍ഷ്യല്‍ ഡിബേറ്റ് കേട്ട ആര്‍ക്കും മനസ്സിലാവും എന്താണ് അവരുടെ അവസ്ഥ എന്ന്. സംശയം ഉണ്ടെങ്കില്‍ അതിന്റെ വീഡിയോ കണ്ടു നോക്കൂ.

എ ബി വി പിയുടെ ഏറ്റവും വലിയ ഇന്റലച്ച്വല്‍ ആയ പ്രസിഡന്റിനെ ആണ് ഇവിടെ ഈ ജെ എന്‍ യുവില്‍ നിലം പരിശാക്കി കളഞ്ഞത്. അപ്പോള്‍ പിന്നെ ബാക്കി ഉള്ളവരുടെ അറിവും അവസ്ഥയും നിങ്ങള്‍ക്ക് തന്നെ ഊഹിക്കാം. എ ബി വി പിയോട് ഞങ്ങള്‍ക്ക് യാതൊരു വിദ്വേഷവുമില്ല. കാരണം, ഞങ്ങള്‍ ജനാധിപത്യത്തിലും ഭരണഘടനയിലും പൂര്‍ണ്ണമായി വിശ്വസിക്കുന്നവരാണ്. ഞങ്ങള്‍ എ ബി വി പിയെ ഒരു ശത്രുവിനെ പോലെ അല്ല കാണുന്നത്, ഒരു പ്രതിപക്ഷത്തെ പോലെ ആണ്. നെഞ്ചില്‍ തട്ടി തന്നെ പറയുന്നു. ജെ എന്‍ യു കാണിച്ച ആ ധൈര്യം, നിങ്ങളെടുത്ത നിലപാട് ശരിയായത് ശരിയും തെറ്റ് എന്നത് തെറ്റും എന്ന് നിങ്ങള്‍ വിളിച്ചു പറഞ്ഞു.
കാര്യങ്ങളില്‍ ഏറ്റവും രസകരം അവര്‍ ചെയ്തതെല്ലാം കൃത്യമായ ആസൂത്രണത്തോടെയുള്ളതും, നമ്മുടേത് യാദൃശ്ചികമായ പ്രതികരണവുമായിരുന്നു എന്നതാണ്. സോഷ്യലിസം, മതേതരത്വം, സമത്വം എന്നീ ഭരണഘടനയുടെ എല്ലാ വശങ്ങള്‍ക്കും വേണ്ടി ഞങ്ങള്‍ നിലകൊള്ളുന്നു. ഞാനിന്ന് പ്രസംഗിക്കാനല്ല നില്‍ക്കുന്നത്. ഞാനെന്റെ അനുഭവങ്ങള്‍ പങ്കു വയ്ക്കുക മാത്രമാണ്. ഞാന്‍ കൂടുതല്‍ വായിച്ചിരുന്നു, എന്നാല്‍ വ്യവസ്ഥിതിയെ വളരെ കുറച്ച് മാത്രമേ അഭിമുഖീകരിച്ചിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഞാന്‍ വളരെ കുറച്ച് മാത്രമേ വായിച്ചിട്ടുള്ളൂ, പക്ഷേ വ്യവസ്ഥിതിയെ വളരെയധികം നേരിട്ടിരിക്കുന്നു. എനിക്ക് കോടതിയുടെ നടപടിക്രമങ്ങളെ കുറിച്ച് ഒന്നും തന്നെ പറയാനില്ല. ഭരണഘടനയെ പൂര്‍ണ്ണമായും സ്‌നേഹിക്കുന്നവര്‍ക്ക് എനിക്കെന്താണ് പറയാനുള്ളതെന്ന് മനസ്സിലാവും.

ജനാധി പത്യത്തില്‍ വിശ്വസിക്കുന്നു

ജനാധി പത്യത്തില്‍ വിശ്വസിക്കുന്നു

ജനാധി പത്യത്തില്‍ വിശ്വസിക്കുന്നവരാണ് തങ്ങള്‍. അതുകൊണ്ടു തന്നെ എബിവിപിയെ ശത്രുക്കളായി കാണാന്‍ ഞങ്ങല്‍ ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷത്തെ പോലെയാണ് ഞങ്ങള്‍ അവരെ കാണുന്നത്. യുക്തിയുള്ളവര്‍ ജെഎന്‍യുവിലെ എബിവിപി പ്രവര്‍ത്തകര്‍ പുറത്തുള്ള എബിവിപി പ്രവര്‍ത്തകരേക്കാള്‍ യുക്തിയുള്ളവരാണ്.

പ്രധാന മന്ത്രിയോട് എതിര്‍പ്പ്

പ്രധാന മന്ത്രിയോട് എതിര്‍പ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എനിക്ക് പല കാര്യങ്ങളിലും എതിര്‍പ്പുകളുണ്ട്. പക്ഷേ അദ്ദേഹം പറഞ്ഞത് സത്യമേവ ജയതേ എന്നാണ്. അതിനോട് തനിക്ക് യോജിപ്പാണ് ഉള്ളതെന്നും കനയ്യ പറയുന്നു.

ആസുത്രിതമായ ആക്രമണം

ആസുത്രിതമായ ആക്രമണം

ഇപ്പോള്‍ ജെഎന്‍യുവിലും മറ്റും നടക്കുന്നത് ആസുത്രിതമായ ആക്രമണമാണ്. രോഹിത് വെമുല വിഷയത്തില്‍ നിന്നും യുജിസി പ്രക്ഷോഭത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമിക്കുന്നത്.

ജവാന്‍മാരെ കുറിച്ച് മാത്രം സംസാരിക്കുന്നു

ജവാന്‍മാരെ കുറിച്ച് മാത്രം സംസാരിക്കുന്നു

പാര്‍ലിമെന്റില്‍ അതിര്‍ത്തിയില്‍ മരിച്ചു വീഴുന്ന ജവാന്‍മാരെ കുറിച്ച് മാത്രമാണ് ഒരു ബിജെപി എംപി സംസാരിച്ചത്. രാജ്യത്ത് മരിച്ചു വീഴുന്ന കര്‍ഷകരെ കുറിച്ച് സംസാരിച്ചില്ല.

വ്യാജ വീഡിയോകള്‍

വ്യാജ വീഡിയോകള്‍

സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ ഉടന്‍ അവരുടെ സൈബര്‍സെല്‍ നിങ്ങള്‍ക്കെതിരായി വ്യാജ വീഡിയോകള്‍ പുറത്തു വിടും. ക്യാംപസ് ഹോസ്റ്റലിലെ കോണ്ടങ്ങളുടെ എണ്ണമെടുക്കും.

ദേശീയത

ദേശീയത

ജെഎന്‍യുവിന് വേണ്ടി സ്ംസാരിക്കുന്നവരെ ആക്രമിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുമെന്നു കനയ്യ തന്റെ പ്രസംഗത്തിലുടെ വ്യക്തമാക്കുന്നു. ഇതില്‍ എന്ത് ദേശീയതായണ്. രാജ്യത്ത് 69 ശതമാനം വരുന്ന ജനങ്ങള്‍ ബിജെപിയുടെ ആശങ്ങള്‍ക്കെതിരെ വോട്ടു ചെയ്തവരാണ്.

പ്രവേശനം

പ്രവേശനം

ജെഎന്‍യുവില്‍ പ്രവേശനം കിട്ടുക എളുപ്പമല്ല. അതുപോലെ ഇവിടെയുള്ള വിദ്യാര്‍ത്ഥികളെ നിശബ്ദരാക്കാനും കഴിയില്ല.

ഇന്ത്യയില്‍ നിന്നുള്ള സ്വാതന്ത്യമല്ല

ഇന്ത്യയില്‍ നിന്നുള്ള സ്വാതന്ത്യമല്ല

തങ്ങള്‍ ആവശ്യപ്പെടുന്നത് ഇന്ത്യയില്‍ നിന്നുള്ള സ്വാതന്ത്ര്യമല്ല. രാജ്യത്തെ ബാധിച്ച അഴിമതിയില്‍ നിന്നും ജാതി വ്യവസ്ഥയില്‍ നിന്നുമാണ്. ഇതേ പോലെ സംഘികളില്‍ നിന്നുമാണ് സ്വാതന്ത്ര്യം വേണ്ടത്.

ബഹുമാനിക്കുന്നു

ബഹുമാനിക്കുന്നു

രാജ്യത്തിന് വേണ്ടി ധീരരക്തസാക്ഷിത്വം വഹിച്ച സൈനികരെയും അതിര്‍ത്തി കാക്കുന്ന പട്ടാളക്കാരെയും തികഞ്ഞ ബഹുമാനമാണുള്ളത്.

ഹിറ്റ്‌ലറെ കുറിച്ച് സംസാരിക്കണം

ഹിറ്റ്‌ലറെ കുറിച്ച് സംസാരിക്കണം

മോദി മന്‍കി ബാത്ത് പറയുന്നു, പക്ഷേ അദ്ദേഹം അത് കേള്‍ക്കാന്‍ തയാറാവുന്നില്ല. മോദി ക്രൂഷ്‌ചേവിനെ കുറിച്ചും സ്റ്റാലിനെ കുറിച്ചും സംസാരിക്കുന്നുണ്ട്. ഇതോ പോലെ ്ഹിറ്റ്‌ലറെ ്കുറിച്ചും സംസാരിക്കണമെന്ന് കനയ്യ പറയുന്നു.

സര്‍ക്കാര്‍ മാജിക്ക് കാണിക്കുന്നു

സര്‍ക്കാര്‍ മാജിക്ക് കാണിക്കുന്നു

രാജ്യത്തെ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന സംസ്ഥാനത്തിലെ ഒരു ഗ്രാമത്തില്‍ നിന്നാണ് താന്‍ വരുന്നത്. മാജിക്ക് കാണിക്കുന്ന ചില സര്‍ക്കസ്സുകാര്‍ അവിടെ വരാറുണ്ട്. അവര്‍ കാണിക്കുന്ന മാജിക്ക് പോലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോല്‍ ജനങ്ങള്‍ക്കു മുന്നില്‍ കാണിക്കുന്നത്.

രാജ്യദ്രോഹം

രാജ്യദ്രോഹം

രാജ്യദ്രോഹം രാഷ്ട്രീയ ആയുധമാക്കി മാറ്റുകയാണ് സര്‍ക്കാര്‍. ഈ സര്‍ക്കാരിനെ മൂന്നു വര്‍ഷം കൂടി സഹിക്കേണ്ടതുണ്ട്.

മാധ്യമങ്ങള്‍ സത്യത്തെ പിന്തുണയ്ക്കുന്നു

മാധ്യമങ്ങള്‍ സത്യത്തെ പിന്തുണയ്ക്കുന്നു

ജെഎന്‍യുവിനെ പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍ സത്യത്തെയാണ് പിന്തുണയ്ക്കുന്നത്. സത്യത്തെ ഒരിക്കലും കളവാക്കി മാറ്റാന്‍ കഴിയില്ല.

വീഡിയോ

കനയ്യ ക്യാംപസില്ർ നടത്തിയ പ്രസംഗം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+