കനയ്യ കുമാറിനെക്കൊണ്ട് പാന്റ്‌സില്‍ മൂത്രം ഒഴിപ്പിച്ചു, തല്ലിച്ചതച്ചു... ബിജെപി അഭിഭാഷകര്‍ ചെയ്തത് !
ദില്ലി: രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്ത ജെന്‍എന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ ചെയര്‍മാന്‍ കനയ്യ കുമാറിനെ പാട്യാല ഹൗസ് കോടതി വളപ്പിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചതിന്റെ തെളിവുകള്‍ പുറത്ത് വരുന്നു. കനയ്യകുമാറിനെ മര്‍ദ്ദിച്ച അഭിഭാഷകര്‍ തന്നെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ഒളിക്യാമറ ഓപ്പറേഷനിലൂടെ ഇന്ത്യടുഡേ ആണ് ഇക്കാര്യം പുറത്ത് കൊണ്ടുവന്നത്. കനയ്യയെ മര്‍ദ്ദിച്ച കാര്യം അഭിഭാഷകര്‍ സമ്മതിയ്ക്കുന്നതിന്റെ വീഡിയോ ആണ് പുറത്ത് വിട്ടത്.
കനയ്യ കുമാറിനെ മൂന്ന് മണിക്കൂറോളം തങ്ങള്‍ മര്‍ദ്ദിച്ചു. പാന്റ്‌സില്‍ മൂത്രം ഒഴിപ്പിച്ചു. ഭാരത് മാതാ കീ ജെയ് എന്ന് വിളിപ്പിച്ചു. അഭിഭാഷക ഗുണ്ടകളുടെ വിളയാട്ടത്തെ കുറിച്ച്...

എല്ലാം പ്ലാന്‍ ചെയ്തത്
ഫെബ്രുവരി 15 ന് ദില്ലി പാട്യാല ഹൗസ് കോടതിയില്‍ നടന്ന കാര്യങ്ങളെല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതി പ്രകാരം ആയിരുന്നു എന്നാണ് അഭിഭാഷകരായ വിക്രം സിങ് ചൗഹാന്‍, യശ്പാല്‍ സിങ്, ഓം ശര്‍മ എന്നിവര്‍ പറയുന്നത്. മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേരെ നടന്ന അതിക്രമങ്ങളിലും ഈ അഭിഭാഷകര്‍ മുന്നിലുണ്ടായിരുന്നു.

മൂന്ന് മണിക്കൂര്‍ തല്ലി
കനയ്യ കുമാറിനെ തങ്ങള്‍ മൂന്ന് മണിക്കൂറോളം തല്ലിച്ചതച്ചു എന്നാണ് ഇവര്‍ തുറന്ന് പറയുന്നത്.

മൂത്രമൊഴിച്ചുപോയി
മര്‍ദ്ദനം സഹിയ്ക്കവയ്യാതെ കനയ്യ കുമാര്‍ പാന്റ്‌സില്‍ മൂത്രമൊഴിച്ചുവെന്നും ഇവര്‍ പറയുന്നു.

ഭാരത് മാതാ കീ ജയ്
മര്‍ദ്ദിച്ച് മര്‍ദ്ദിച്ച് കനയ്യ കുമാറിനെക്കൊണ്ട് തങ്ങള്‍ ഭാരത് മാകാ കീ ജയ് എന്ന് വിളിപ്പിച്ചതായും ഇവര്‍ പറയുന്നുണ്ട്.

ഇവര്‍ പുറത്താണ്
കോടതി വളപ്പില്‍ കനയ്യ കുമാറിന് നേര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്ക് നേര്‍ക്കും അക്രമം അഴിച്ചുവിട്ട ഈ അഭിഭാഷകരെല്ലാം തന്നെ ഇപ്പോഴും പുറത്തുണ്ട്. ഒരാള പോലും അറസ്റ്റ് ചെയ്തിട്ടില്ല.

പോലീസിന്റെ പിന്തുണ
കനയ്യ കുമാറിനെ മര്‍ദ്ദിയ്ക്കുമ്പോള്‍ അവിടെയുണ്ടായിരുന്ന പോലീസുകാരുടെ പിന്തുണ പോലും തങ്ങള്‍ക്കുണ്ടായിരുന്നു എന്നാണ് ഇവരുടെ വാദം. കോടതിയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ അഭിനന്ദിച്ചത്രെ.

ഇനിയും തല്ലും
കനയ്യ കുമാറിനെ ഇനിയം മര്‍ദ്ദിയ്ക്കും എന്നാണ് ഇവര്‍ പറയുന്നത്. അവനെ വെറുതേ വിടില്ല, വേണമെങ്കില്‍ പെട്രോള്‍ ബോംബും കൊണ്ടുവരും എന്നാണ് അഭിഭാഷകനായ യശ്മാല്‍ പറയുന്നത്.

അറസ്റ്റ് ചെയ്താല്‍
തങ്ങളെ അറസ്റ്റ് ചെയ്താലും ജാമ്യം എടുക്കില്ല. കനയ്യ കുമാറിനെ പാര്‍പ്പിച്ച ജയിലില്‍ തന്നെ പോകും. അവിടെ വച്ച് മര്‍ദ്ദിയ്ക്കും. അഭിഭാഷകര്‍ പറയുന്നത് ഇങ്ങനെയൊക്കെയാണ്.
വീഡിയോ
ഇതാണ് ഇന്ത്യ ടുഡേ പുറത്ത് വിട്ട വീഡിയോ.












Click it and Unblock the Notifications