കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാട്ടിലെ വെള്ളപ്പൊക്കം, നടി കനിഹയുടെ വീടും വെള്ളപ്പൊക്കത്തില്‍പ്പെട്ടു

  • By Sruthi K M
Google Oneindia Malayalam News

ചെന്നൈ: കനത്ത മഴയെത്തുടര്‍ന്ന് തമിഴ്‌നാട് മുങ്ങിക്കൊണ്ടിരിക്കുകയാണ്. ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും തമിഴ്‌നാട്ടില്‍ മരിച്ചവരുടെ എണ്ണം ഇതിനോടകം 70 കഴിഞ്ഞു. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരുടെ കൂട്ടത്തില്‍ നമ്മുടെ സിനിമാതാരം കനിഹയുമുണ്ട്. നടി കനിഹയുടെ വീടും വെള്ളപ്പൊക്കത്തില്‍പ്പെട്ടിരിക്കുകയാണ്.

ചെന്നൈയില്‍ കൊടും മഴ:റോഡില്‍ ബോട്ടിറക്കി യുവതിയെ ആശുപത്രിയിലെത്തിച്ചു, വീഡിയോ കാണൂ...ചെന്നൈയില്‍ കൊടും മഴ:റോഡില്‍ ബോട്ടിറക്കി യുവതിയെ ആശുപത്രിയിലെത്തിച്ചു, വീഡിയോ കാണൂ...

തന്റെ ഫേസ്ബുക്കിലൂടെയാണ് കനിഹ ഇക്കാര്യം അറിയിച്ചത്. ഫേസ്ബുക്കില്‍ കുട്ടികള്‍ക്കൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്താണ് കനിഹ പരാതി രേഖപ്പെപ്പെടുത്തിയത്. വീട്ടിന്റെ മുന്നില്‍ നിറയെ വെള്ളമാണ്. പുറത്തു പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണുള്ളതെന്നും കനിഹ ഫേസ്ബുക്കില്‍ കുറിച്ചു. സ്‌കൂളില്‍ പോലും പോകാനാകാതെ തന്റെ കുട്ടികള്‍ പത്ത് ദിവസമായി വീട്ടിനുള്ളില്‍ തന്നെയാണെന്നും താരം പറയുന്നു.

kaniha

കുട്ടികളെ പുറത്തുവിടാനും പേടിയാകുന്നു. എന്നാല്‍, കുട്ടികളെ അടച്ചുപൂട്ടിയിടാന്‍ മനസ് അനുവദിക്കുന്നില്ലെന്നും കനിഹ പറയുന്നു. തനിക്ക് ഒന്നും ചെയ്യാനാകുന്നില്ലെന്നും ആരോടാണ് പരാതി പറയേണ്ടതെന്ന് അറിയില്ലെന്നും കനിഹ പറയുന്നു. റോഡില്‍ ബോട്ടിറക്കി പോകേണ്ടിവരുമെന്നും താരം പറയുന്നു.

There's knee deep water outside our homes...kids have been indoors past 10 days..what do we do..can't keep cribbing and complaining right??..sail boats...morning happiness with kids..

Posted by Kaniha onMonday, November 16, 2015

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് തമിഴ്‌നാടിനെ വൊള്ളപ്പൊക്കത്തില്‍ താഴ്ത്തിയിരിക്കുന്നത്. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലാണ്. വെള്ളം കയറിയതോടെ വൈദ്യുതിയും ഇല്ലാത്ത അവസ്ഥയാണ്. റോഡില്‍ ബോട്ടിറക്കിയാണ് പലരും യാത്ര ചെയ്യുന്നത്. അതേസമയം, മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി ജയലളിത 4 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്.

English summary
Actress Kaniha family suffering flood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X