• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കനിക കപൂറിന് കൊവിഡ്;'പെട്ടത്' പ്രസിഡന്റ് രാംനാഥ് കോവിന്ദും!!ആശങ്കയിൽ എംപിമാർ

  • By Desk

ദില്ലി; ഗായിക കനിക കപൂറിന് കൊവിഡ് 19 സ്ഥീരികരിച്ചെന്ന റിപ്പോർട്ടുകൾ ഇന്ന് രാവിലെയോടെയാണ് പുറത്തുവന്നത്. ലഖ്നൗ കിങ്ങ് ജോർജ്ജ്സ് മെഡിക്കൽ യൂനിവേഴ്സിറ്റി ആശുപത്രിയിലാണ് അവരെ ഇപ്പോൾ പ്രവേശിപ്പിച്ചിരിക്കുന്നത്. ലണ്ടനിൽ നിന്നും തിരിച്ചെത്തിയ കനിക തന്റെ രോഗ വിവരം മറച്ചുവെച്ച് ചില പരിപാടികളിൽ പങ്കെടുത്തിരുന്നു.

ഈ പാർട്ടിയിൽ രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയായ വസുന്ധര രാജയു മകനും എംപിയുമായ ദുഷ്യന്ത് സിംഗും പങ്കെടുത്തിരുന്നു. കനികയുടെ രോഗം സ്ഥിരീകരിച്ചതോടെ ഹോം ക്വാറന്റൈനിൽ പ്രവേശിച്ചിരിക്കുകയാണ് ഇരുവരും. എന്നാൽ ഈ ദിവസങ്ങളിൽ ദുഷ്യന്ത് ബന്ധപ്പെട്ടത് നൂറോളം പേരെയാണ്. രാഷ്ട്രപതി രാം നാഥ് കോവിന്ദ് ഉൾപ്പെടെയുള്ളവരുമായാണ് ദുഷ്യന്ത് ഇടപെട്ടത്.

 സ്വകാര്യ പരിപാടിയിൽ

സ്വകാര്യ പരിപാടിയിൽ

മാർച്ച് 9 നാണ് കനിക ലണ്ടനിൽ നിന്നും മുംബൈയിൽ എത്തിയത്. അന്ന് മുംബൈയിൽ തങ്ങിയ അവർ 11 ന് ലഖ്നൗവിലെത്തി. 13 ന് അവിടെ ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുത്തു. ഇതിനു ശേഷം 14 ന് ലക്നൗവിൽ ഇന്റീരിയർ ഡിസൈനറായ ആദിൽ അഹമ്മദ് സംഘടിപ്പിച്ച പാർട്ടിയിലും കനിക പങ്കെടുത്തിരുന്നു.

 400 പേരുമായി

400 പേരുമായി

മാർച്ച് 18 നാണ് അവർക്ക് രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങിയത്. ഇന്ന് രാവിലെയോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. കുറഞ്ഞത് 400 പേരുമായെങ്കിലും കനിക നേരിട്ട് ബന്ധപ്പെട്ട് കാണുമെന്നാണ് അവരുടെ പിതാവ് പ്രതികരിച്ചത്.

 ആരോഗ്യ പ്രവർത്തരെ അറിയിച്ചിട്ടുണ്ടെന്ന്

ആരോഗ്യ പ്രവർത്തരെ അറിയിച്ചിട്ടുണ്ടെന്ന്

ആദിൽ സംഘടിപ്പിച്ച പാർട്ടിയിലാണ് വസുന്ധര രാജ, എംപി ദുഷ്യന്ത് സിംഗ്, യുപി ആരോഗ്യ മന്ത്രി ജയ് പ്രതാപ് സിംഗ്, എന്നിവർ പങ്കെടുത്തത്. ഒരു സ്വകാര്യ ചടങ്ങായിരുന്നു, കനികയെ തനിക്ക് മനസിലായിരുന്നില്ല, അവർ പങ്കെടുത്തുവെന്ന് ചിലർ തന്നോട് പറയുകയാണ് ഉണ്ടായത്. എന്തായാലും പരിപാടിയിൽ പങ്കെടുത്ത കാര്യം താൻ തന്നെ ആരോഗ്യ പ്രവർത്തരെ അറിയിച്ചിട്ടുണ്ടെന്ന് ജയ് പ്രതാപ് സിംഗ് പറഞ്ഞു.

 ക്വാറന്റൈനിൽ

ക്വാറന്റൈനിൽ

ജിതേന്ദ്ര പ്രസാദ് ഹോം ക്വാറന്റിനിൽ ആണ്. കനിക കപൂറിനെ കൃത്യമായി പരിശോധന നടത്താതിരുന്നത് കേന്ദ്രസർക്കാരിന്റെ വീഴ്ചയാണെന്ന് മന്ത്രിയോട് അടുത്ത വൃത്തം ആരോപിച്ചു. കനിക പരിപാടിക്ക് ശേഷം ശാലിമാൿ ഗാലന്റെ എന്ന ലഖ്നൗവിലെ ഹോട്ടലിലാണ് കഴിഞ്ഞത്. ഇവിടെ മറ്റൊരാൾക്ക് കൂടി കൊറോണ സ്ഥിരീകരിച്ചെന്നാണ് വിവരം.

 എങ്ങനെ സാധിക്കും

എങ്ങനെ സാധിക്കും

ഹോട്ടലിൽ കഴിഞ്ഞ മുഴുവൻ പേരെയും എങ്ങനെ കണ്ടെത്തി നിരീക്ഷിക്കുമെന്ന ആശങ്കയിലാണ് ഹോട്ടൽ ജീവനക്കാർ. ഇവിടെ നൂറോളം പേർ പരിപാടിയിൽ പങ്കെടുത്തിക്കാമെന്നാണ് ഇവരുടെ കണക്ക് കൂട്ടൽ.

 രാഷ്ട്രപതിയും

രാഷ്ട്രപതിയും

അതേസമയം കനിക പങ്കെടുത്ത പരിപാടിക്ക് പിന്നാലെ എംപി ദുഷ്യന്ത് പാർലമെന്റ സെൻട്രെൽ ഹാളിൽ വരികയും രാഷ്ട്രപതി ഭവനിലെ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.മാത്രമല്ല ഉത്തർപ്രദേശിൽ നിന്നും രാജസ്ഥാനിൽ നിന്നും ഉള്ള നിയമസഭാ അംഗങ്ങൾക്കായി രാഷ്ട്രപതി ഒരുക്കിയ ചായസത്കാരത്തിലും പങ്കെടുത്തിട്ടുണ്ട്.

 ഹേമാമാലിനും മേരി കോമും

ഹേമാമാലിനും മേരി കോമും

മുൻ കേന്ദ്രമന്ത്രി രാജ്യവർധൻ റാത്തോർ, മഥുരയിൽ നിന്നുള്ള എംപിയായ ഹേമാ മാലിനി, കേന്ദ്ര മന്ത്രി അർജുൻ റാം മേഘ്വാൾ, കോൺഗ്രസ് നേതാവ് കുമാരി സെൽജ. മേരി കോം എന്നിവരും പരിപാടിയിൽ പങ്കെടുത്തിട്ടുണ്ട്. അതിനിടെ പാർലമെന്റിൽ ദുഷ്യന്തിന് സമീപത്ത് ഇരുന്ന തൃണമൂൽ നേതാവ് ഡെറിക് ഒബ്രൈൻ താൻ ഹോം ക്വാറന്റൈനിൽ പ്രവേശിച്ചതായി അറിയിച്ചു. അതിനിടെ കനികയുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള തീവ്രശ്രമം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് വ്യക്തമാക്കി.

English summary
Kanika Corona Trail: List of people who might be affected
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X