കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനിക കപൂറിന്റെ പരിശോധനാ ഫലം നാലാമതും പോസിറ്റീവ്.... ചികിത്സയോട് പ്രതികരിക്കുന്നില്ല, ആശങ്ക!!

Google Oneindia Malayalam News

ലഖ്‌നൗ: ഗായിക കനിക കപൂറിന്റെ പരിശോധനാ ഫലം നാലാമതും പോസിറ്റീവ്. ആശങ്കപ്പെടുത്തുന്ന റിപ്പോര്‍ട്ട്. ഇവര്‍ രോഗം ഭേദമാവുന്നില്ലെന്നാണ് വ്യക്തമാകുന്നത്. സാധാരണ ചെറുപ്രായത്തിലുള്ളവര്‍ക്ക് രോഗം വളരെ വേഗം മാറാറുള്ളതാണ്. എന്നാല്‍ കനികയ്ക്ക് ഇതുവരെ കൊറോണ ഭേദമായിട്ടില്ലെന്ന് ബന്ധുക്കളും പറയുന്നു. കുടുംബം കടുത്ത ആശങ്കയിലാണ്. ഗായിക ചികിത്സയോട് പ്രതികരിക്കുന്നില്ലെന്ന് ഡോക്ടര്‍മാരും പറഞ്ഞു. നേരത്തെ കനികയ്ക്ക് രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും ഇവരുടെ നടപടികള്‍ വലിയ വിവാദത്തിലായിരുന്നു. ലണ്ടനില്‍ നിന്ന് എത്തിയ ഉടനെ ഇവര്‍ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നു. ഇതിന് അവരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്.

1

ഇതിനിടെ സോഷ്യല്‍ മീഡിയയില്‍ കനിക തന്റെ ആശ്വാസ വാക്കുകള്‍ കുറിച്ചിട്ടുണ്ട്. അടുത്ത പരിശോധനാ ഫലം നെഗറ്റീവാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് കനിക പറഞ്ഞു. താനിപ്പോഴുള്ളത് ഐസിയുവിലല്ല. വീട്ടിലെത്തി കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം സമയം ചെലവിടാനായി താന്‍ കാത്തിരിക്കുകയാണ്. ജീവിതത്തില്‍ വിലയേറിയ സമയം കൊണ്ട് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യണമെന്ന് പഠിച്ചു. അതേ സമയം തന്നെ ജീവിതത്തിന്റെ മൂല്യങ്ങളും പഠിച്ചു. ഉറങ്ങാന്‍ പോവുകയാണ്. എല്ലാവര്‍ക്കും എന്റെ സ്‌നേഹം. സുരക്ഷിതരായിരിക്കൂ. നിങ്ങളുടെയെല്ലാം ആശങ്കകളും അന്വേഷണങ്ങള്‍ക്കും നന്ദി. പക്ഷേ ഞാനിപ്പോള്‍ ഉള്ളത് ഐസിയുവല്ല. എന്റെ അടുത്ത പരിശോധനാ ഫലം നെഗറ്റീവാകുമെന്നാണ് പ്രതീക്ഷയെന്നും കനിക കുറിച്ചു.

മാര്‍ച്ച് 20നാണ് കനിക കൊറോണ സ്ഥിരീകരിച്ച് ആശുപത്രിയില്‍ അഡ്മിറ്റാവുന്നത്. മാര്‍ച്ച് ഒമ്പതിനാണ് ഇവര്‍ ലണ്ടനില്‍ നിന്ന് തിരിച്ചെത്തിയത്. ഇവര്‍ കാണ്‍പൂരിലേക്കും ലഖ്‌നൗവിലേക്കും യാത്ര ചെയ്തതായി സ്ഥിരീകരിച്ചിരുന്നു. അതേസമയം കനികയുടെ ആരോഗ്യ സ്ഥിതി കുഴപ്പമില്ലാതെ തുടരുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കനികയുടെ കുടുംബം കടുത്ത ആശങ്കയിലാണ്. ഏറ്റവും വേഗത്തില്‍ അവര്‍ സുഖം പ്രാപിക്കണെയെന്നാണ് പ്രാര്‍ത്ഥന. മരുന്നുകളോടോ ചികിത്സയോടോ കനിക പ്രതികരിക്കുന്നില്ല. കൂടുതല്‍ മെച്ചപ്പെട്ട ചികിത്സ ലോക്ഡൗണ്‍ കൊണ്ട് ലഭിക്കില്ലെന്നും ഇവരുടെ കുടുംബം പറഞ്ഞു. ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഡോക്ടര്‍മാരും പറയുന്നത്.

നേരത്തെ ഇവര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതോടെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നിരുന്നു. ഇവര്‍ നിരവധി പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നുവെന്നും 600ലധികം പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടാവുമെന്നും പിതാവ് പറഞ്ഞിരുന്നു. ബിജെപിയുടെ മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയും മകന്‍ ദുഷ്യന്തും കനിക പങ്കെടുത്ത പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് ഇവര്‍ രണ്ട് പേരും സെല്‍ഫ് ഐസൊലേഷനില്‍ പോയിരുന്നു. എന്നാല്‍ ഇരുവരുടെയും പരിശോധനാ ഫലം നെഗറ്റീവാണ്. ദുഷ്യന്തുമായി ഇടപഴകിയ വരുണ്‍ ഗാന്ധി, ഡെറിക് ഒബ്രയന്‍ എന്നിവരും ഐസൊലേഷനില്‍ പോയിരുന്നു. എന്നാല്‍ ഇവരുമായി ഇടപഴകിയ ആര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടില്ല. ആശുപത്രിയിലും കനികയുടെ പെരുമാറ്റം വിമര്‍ശനത്തിന് കാരണമായിരുന്നു.

തനിക്ക് മികച്ച ചികിത്സ ലഭിക്കുന്നില്ലെന്നും, ഭക്ഷണം പോലും ആശുപത്രി അധികൃതര്‍ തന്നില്ലെന്നുമാണ് ഇവര്‍ ഉന്നയിച്ചത്. എന്നാല്‍ കനികയുടെ ആരോപണങ്ങള്‍ വെറും കള്ളമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു. ഇവര്‍ക്ക് യാതൊരു കുഴപ്പവുമില്ലെന്നും, വെറുതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണെന്നും ഡോക്ടര്‍മാര്‍ കുറ്റപ്പെടുത്തിയിരുന്നു.

English summary
kanika kapoor hopes next coronavirus test result is negative
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X