കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ കനിക കപൂര്‍ പ്രതികരിച്ചു....ബ്രിട്ടനില്‍ നിന്ന് വന്നപ്പോള്‍ സംഭവിച്ചത് ഇങ്ങനെ, യാത്രാ വിവരം

Google Oneindia Malayalam News

ലഖ്‌നൗ: കോവിഡിന്റെ പേരില്‍ ഏറെ പഴികേട്ട ബോളിവുഡ് ഗായികയാണ് കനിക. വിദേശത്ത് നിന്ന് വന്ന ശേഷം ഇവര്‍ പലരിലേക്കും കൊറോണ പടര്‍ത്താവുന്ന സാഹചര്യമൊരുക്കി എന്നായിരുന്നു വിമര്‍ശനം. ഒടുവില്‍ അവര്‍ വിമര്‍ശനങ്ങളോടും പ്രതികരിച്ചിരിക്കുകയാണ്. താന്‍ ഒന്നിനോടും പ്രതികരിക്കാതിരുന്നത് സത്യം പുറത്ത് വരുമെന്നുള്ളത് കാരണമാണ്. ജനങ്ങള്‍ അവര്‍ക്ക് ഇഷ്ടമുള്ള രീതിയിലാണ് സത്യത്തെ കാണുന്നതെന്നും അവര്‍ പറഞ്ഞു. ഞാന്‍ ബ്രിട്ടനിലും മുംബൈയിലും ലഖ്‌നൗവിലും വെച്ച് സമ്പര്‍ക്കം പുലര്‍ത്തിയ ഒരാള്‍ക്ക് പോലും കോവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ പരിശോധനാ ഫലം എല്ലാം നെഗറ്റീവാണെന്നും കനിക കപൂര്‍ പറഞ്ഞു.

1

തന്റെ യാത്രാ രേഖകളും അവര്‍ പുറത്തുവിട്ടിട്ടുണ്ട്. ഞാന്‍ ബ്രിട്ടനില്‍ നിന്നാണ് മാര്‍ച്ച് പത്തിന് മുംബൈയിലെത്തിയത്. അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞാന്‍ കൃത്യമായ പരിശോധനയ്ക്ക് വിധേയയായിരുന്നു. അടുത്ത ദിവസം തന്നെ ഞാന്‍ ലഖ്‌നൗവിലേക്ക് മുംബൈയില്‍ നിന്നെത്തി. എന്റെ കുടുംബത്തെ കാണാനാണ് മാര്‍ച്ച് 11ന് ഞാന്‍ ലഖ്‌നൗവിലെത്തിയത്. ആഭ്യന്തര വിമാന സര്‍വീസുകള്‍ നടത്തുമ്പോള്‍ ആ സമയത്ത് യാത്രക്കാരെ പരിശോധിക്കുന്ന പരിപാടിയില്ലായിരുന്നു. മാര്‍ച്ച് 14, 15 ദിവസങ്ങളില്‍ സുഹൃത്തിന്റെ വിരുന്നില്‍ പങ്കെടുത്തു. ഉച്ചഭക്ഷണവും അത്താഴവും ഇവിടെ നിന്നാണ് കഴിച്ചത്. എനിക്ക് വേണ്ടി പ്രത്യേക പാര്‍ട്ടികള്‍ നടത്തിയിരുന്നില്ലെന്നും കനിക പറഞ്ഞു.

താന്‍ ചടങ്ങുകളില്‍ പങ്കെടുക്കുമ്പോഴൊന്നും എനിക്ക് യാതൊരു അസുഖങ്ങളുമില്ലായിരുന്നു. പൂര്‍ണ ആരോഗ്യവതിയായിരുന്നു ഞാന്‍. മാര്‍ച്ച് 17നാണ് എനിക്ക് രോഗലക്ഷണങ്ങള്‍ കാണിച്ച് തുടങ്ങിയത്. 18ന് ഞാന് കൊറോണ ടെസ്റ്റിന് വിധേയയാവാന്‍ തീരുമാനിച്ചെന്നും കനിക പറഞ്ഞു. 21 ദിവസമായി ഞാന്‍ വീടില്‍ ക്വാറന്റൈനിലാണ്. ഡോക്ടര്‍മാരോടും മെഡിക്കല്‍ സ്റ്റാഫുകളോടും വലിയ നന്ദിയുണ്ട്. വളരെ വൈകാരികമായ സമയത്ത് അവര്‍ എന്നെ നല്ല രീതിയിലാണ് പരിചരിച്ചതെന്നും കനിക പറഞ്ഞു. നേരത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായ ശേഷം കനികയോട് ക്വാറന്റൈനില്‍ നിരീക്ഷണത്തില്‍ കഴിയാനായിരുന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചത്.

അതേസമയം രോഗം പടര്‍ത്തുന്ന രീതിയില്‍ പാര്‍ട്ടികളിലെല്ലാം പങ്കെടുത്തതിന് കനികയ്‌ക്കെതിരെ സരോജിനി നഗര്‍ പോലീസ് കേസെടുത്തിരുന്നു. ഇവര്‍ ലഖ്‌നൗവില്‍ നാലില്‍ അധികം പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ട്. നിരവധി പേരുമായി ഈ പാര്‍ട്ടിയില്‍ അവര്‍ ഇടപഴകിയിരുന്നു. മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജയും അവരുടെ മകന്‍ ദുഷ്യന്ത് ഇക്കൂട്ടത്തിലുണ്ടായിരുന്നു. ഇവര്‍ക്കൊന്നും പിന്നീട് കൊറോണയില്ലെന്ന് കണ്ടെത്തിയിരുന്നു. ആശുപത്രിയിലും കനിക പ്രശ്‌നുണ്ടാക്കിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. തനിക്ക് ആശുപത്രിയില്‍ മോശം ഭക്ഷണമാണ് തന്നതെന്ന് വരെ ആരോപിച്ചിരുന്നു. ഇത് ആശുപത്രി അധികൃതര്‍ തള്ളിക്കളഞ്ഞിരുന്നു.

English summary
kanika kapoor reveals her travel history issues statement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X