കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കനിക കപൂറിന്റെ ആരോഗ്യനില മെച്ചപ്പെട്ടോ? കുടുംബം പറയുന്നു... യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇതാണ്!!

Google Oneindia Malayalam News

ലഖ്‌നൗ: ഗായിക കനിക കപൂര്‍ അഞ്ചാം തവണയും കൊറോണ പരിശോധനയില്‍ പോസിറ്റീവായിരിക്കുകയാണ്. കുടുംബം കടുത്ത ആശങ്കയില്‍ നില്‍ക്കുകയാണ്. എന്താണ് കഴിഞ്ഞ 11 ദിവസത്തിനുള്ളില്‍ സംഭവിച്ചതെന്ന് അവരുടെ കുടുംബം പുറത്തുവിട്ടിരിക്കുകയാണ്. മാര്‍ച്ച് ഒമ്പതിനാണ് കനിക ലണ്ടനില്‍ നിന്ന് മുംബൈയിലെത്തിയത്. ഈ സമയം ഐസൊലേഷന്‍ നിര്‍ദേശങ്ങള്‍ ഇല്ലായിരുന്നുവെന്ന് കനികയുടെ കുടുംബം പറയുന്നു. അതുകൊണ്ടാണ് ഗായിക ലഖ്‌നൗവിലെ വീട്ടിലെത്തിയത്. പത്താം തിയതി തന്നെ ഹോളിക്കായി കനിക വീട്ടിലെത്തേണ്ടതായിരുന്നു. എന്നാല്‍ യാത്രാ ക്ഷീണം കാരണം മാര്‍ച്ച് 11നാണ് ഇവര്‍ ലഖ്‌നൗവിലെ വീട്ടിലെത്തിയതെന്ന് കുടുംബം സ്ഥിരീകരിച്ചു.

1

ലഖ്‌നൗവില്‍ വെച്ച് കനിക ബന്ധുക്കളെയും സുഹൃത്തുക്കളെയും കണ്ടു. പിന്നീട് കാണ്‍പൂരിലെത്തിയും ചില ബന്ധുക്കളെ കണ്ടു. അക്ബര്‍ അഹമ്മദ് ഡംബി ലഖ്‌നൗവില്‍ വെച്ച് നടത്തിയ പാര്‍ട്ടിയിലും കനിക പങ്കെടുത്തിരുന്നു. എന്നാല്‍ തനിക്ക് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ആ സമയത്ത് കാണിച്ചിരുന്നില്ല. അതുകൊണ്ടാണ് കനിക പലയിടത്തും പോയത്. ആളുകളില്‍ നിന്ന് എപ്പോഴും അകലം പാലിക്കുന്ന ശീലം കനികയ്ക്കുണ്ടെന്ന് കുടുംബം പറയുന്നു. ഇത് ഒരു ശീലമാണ്. കനിക ആരെങ്കിലുമായി അടുത്തിടപഴകുകയോ സംസാരിക്കുകയോ ചെയ്തിട്ട് ദീര്‍ഘകലമായെന്ന് കുടുംബം വ്യക്തമാക്കി. അതാണ് അവരുമായി ബന്ധപ്പെട്ടവര്‍ക്കാര്‍ക്കും കൊറോണ സ്ഥിരീകരിക്കാതിരുന്നത്.

താജ് ഹോട്ടലില്‍ കനിക മുറി ബുക്ക് ചെയ്തത് അവരുടെ കുറച്ച് സുഹൃത്തുക്കള്‍ ഭക്ഷണം കഴിക്കാന്‍ എത്തുന്നത് കൊണ്ടാണ്. അന്ന് രാത്രി കനിക കുടുംബത്തിനൊപ്പമാണ് താമസിച്ചത്. കനികയുടെ സുഹൃത്ത് ഓജസ് ദേശായ് താജ് ഹോട്ടലിലാണ് താമസിച്ചത്. ഇവര്‍ വളരെ കുറച്ച് നേരം മാത്രമാണ് സംസാരിച്ചത്. സോഷ്യല്‍ ഡിസ്റ്റന്‍സിംഗ് കനിക നന്നായി പാലിച്ചിരുന്നുവെന്ന് കുടുംബം പറഞ്ഞു. പാര്‍ട്ടികള്‍ക്ക് ശേഷമാണ് കനികയ്ക്ക് അസുഖം ഉറപ്പിച്ചത്. പനിയെ തുടര്‍ന്നാണ് ചികിത്സ തേടിയത്. കടുത്ത പനി ഇവര്‍ക്കുണ്ടായിരുന്നു. ഡോളോയും മറ്റ് മരുന്നുകളുമാണ് ഇവര്‍ കഴിച്ചത്. 92കാരിയായ മുത്തശ്ശി വീട്ടിലുള്ളത് കൊണ്ട് രണ്ട് ദിവസം കനിക സ്വയം ഐസൊലേഷനിലായിരുന്നു.

മാര്‍ച്ച് 18ന് കനിക ബ്രിട്ടനിലേക്ക് കുട്ടികളെ കാണുന്നതിനായി മടങ്ങി പോകേണ്ടതായിരുന്നു. എന്നാല്‍ അസുഖബാധിതയായത് കാരണം ഡോക്ടര്‍മാര്‍ കാണിക്കാന്‍ തീരുമാനിച്ചു. തുടര്‍ന്ന് നടത്തിയ ചെക്കപ്പിലും രോഗം സ്ഥിരീകരിച്ചിരുന്നില്ല. എന്നാല്‍ ഡോക്ടര്‍മാരെ വിളിച്ച് ഒന്ന് കൂടി പരിശോധിപ്പിച്ചപ്പോഴാണ് പോസിറ്റീവാണെന്ന് കണ്ടെത്തിയത്. തുടര്‍ന്നാണ് കനിക ആശുപത്രിയില്‍ അഡ്മിറ്റായത്. ആശുപത്രയില്‍ ഒരു മെഡിക്കല്‍ ഗൗണ്‍ മാത്രമാണ് നല്‍കിയിരുന്നത്. ഒരു കര്‍ട്ടനിന്റെ പിറകില്‍ നിന്ന് വസ്ത്രം മാറാനാണ് അവര്‍ ആവശ്യപ്പെട്ടത്. ഇത് വളരെ മോശമായ പെരുമാറ്റമായിരുന്നു. പിന്നീട് മുറി വൃത്തിയാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ കനികയ്‌ക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ തുടങ്ങിയെന്ന് കുടുംബം പറഞ്ഞു. ഡോക്ടര്‍മാരുമായി സഹകരിക്കുന്നുണ്ടെന്നും, രോഗം ഭേദമായെന്നും കുടുംബം പറയുന്നു.

English summary
kanika kapoor's family reveals what happened
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X