കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രാര്‍ത്ഥനകളും പ്രതീക്ഷകളും തെറ്റി.... കനികാ കപൂറിന്റെ അഞ്ചാം കൊറോണ ടെസ്റ്റും പോസിറ്റീവ്!!

Google Oneindia Malayalam News

ലഖ്‌ന: ഗായിക കനിക കപൂര്‍ തന്റെ അടുത്ത കൊറോണ വൈറസ് ടെസ്റ്റ് നെഗറ്റീവാകുമെന്ന പ്രതീക്ഷ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു. എന്നാല്‍ ഈ പ്രതീക്ഷ വീണ്ടും തെറ്റിയിരിക്കുകയാണ്. കനികയുടെ അഞ്ചാമത്തെ പരിശോധനയും പോസിറ്റീവാണ്. ഇതോടെ ആശങ്കകള്‍ വര്‍ധിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യ നിലയില്‍ പ്രശ്‌നമില്ലെന്ന് ഡോക്ടര്‍മാര്‍ പറയുമ്പോഴും, ആശങ്കകള്‍ ശക്തമാകുകയാണ്. ഇവര്‍ മരുന്നിനോടോ ചികിത്സയോടോ പ്രതികരിക്കാതിരുന്നത് വലിയ പ്രശ്‌നമാണ്. നേരത്തെ തന്നെ ഇവര്‍ തനിക്ക് പല അലര്‍ജികളും ഉള്ളതായും, ചില മരുന്നുകളോട് തന്റെ ശരീരം പ്രതികരിക്കില്ലെന്നും പറഞ്ഞിരുന്നു.

1

ലഖ്‌നൗവിലെ സഞ്ജയ് ഗാന്ധി ആശുപത്രിയിലാണ് കനിക ഇപ്പോഴുള്ളത്. ഇവരെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഇത് അസാധ്യമാണ്. ആശങ്കപ്പെടേണ്ട സാ ഹചര്യമില്ലെന്ന് ആശുപത്രി ഡയറക്ടര്‍ ആര്‍കെ ധിമന്‍ പറഞ്ഞു. കനിക കൃത്യ സമയത്ത് ഭക്ഷണം കഴിക്കുന്നുണ്ടെന്നും, എല്ലാം കൃത്യമായി തന്നെ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ തുടര്‍ച്ചയായ രണ്ട് പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായാല്‍ കനികയ്ക്ക് ആശുപത്രി വിടാമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു. അതേസമയം ഇവരെ മറ്റേതെങ്കിലും ആശുപത്രിയിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞിട്ടില്ല.

കഴിഞ്ഞ സോഷ്യല്‍ മീഡിയയില്‍ കനിക തന്റെ അഞ്ചാം പരിശോധനാ ഫലത്തെ കുറിച്ച് പറഞ്ഞിരുന്നു. അടുത്ത പരിശോധനാ ഫലം നെഗറ്റീവാകുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് കനിക നാലാം ടെസ്റ്റ് പോസിറ്റീവായപ്പോള്‍ പറഞ്ഞത്. താനിപ്പോഴുള്ളത് ഐസിയുവിലല്ല. വീട്ടിലെത്തി കുടുംബത്തിനും കുട്ടികള്‍ക്കുമൊപ്പം സമയം ചെലവിടാനായി കാത്തിരിക്കുകയാണ്. ജീവിതത്തില്‍ വിലയേറിയ സമയം കൊണ്ട് ഉപകാരപ്രദമായ കാര്യങ്ങള്‍ ചെയ്യണമെന്ന് പഠിച്ചു. അതേ സമയം തന്നെ ജീവിതത്തിന്റെ മൂല്യങ്ങളും പഠിച്ചു. ഇപ്പോള്‍ ഞാന്‍ ഉറങ്ങാന്‍ പോവുകയാണ്. എല്ലാവരോടും സ്‌നേഹം മാത്രം. സുരക്ഷിതരായിരിക്കൂ. നിങ്ങളുടെയെല്ലാം ആശങ്കകളും അന്വേഷണങ്ങള്‍ക്കും നന്ദി. എന്റെ അടുത്ത പരിശോധനാ ഫലം നെഗറ്റീവാകുമെന്നാണ് പ്രതീക്ഷയെന്നും കനിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.

മാര്‍ച്ച് 20നാണ് കനിക കൊറോണ സ്ഥിരീകരിച്ച് ആശുപത്രിയില്‍ അഡ്മിറ്റാവുന്നത്. ഒമ്പതിന് ലണ്ടനില്‍ നിന്ന് എത്തിയ ഉടനെ ഇവര്‍ പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നു. ഇതിന് അവരുടെ പേരില്‍ കേസെടുത്തിട്ടുണ്ട്. കനിക 600ലധികം പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ടാവുമെന്നും പിതാവും പറഞ്ഞിരുന്നു. ബിജെപിയുടെ മുന്‍ രാജസ്ഥാന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യയും മകന്‍ ദുഷ്യന്തും കനിക പങ്കെടുത്ത പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. തുടര്‍ന്ന് ഇവര്‍ രണ്ട് പേരും സെല്‍ഫ് ഐസൊലേഷനില്‍ പോയിരുന്നു. എന്നാല്‍ കനികയുമായി ബന്ധപ്പെട്ട ആര്‍ക്കും കൊറോണ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കനികയുടെ സുഹൃത്തും പരിശോധനയ്ക്ക് വിധേയനായെങ്കിലും ഫലം നെഗറ്റീവായിരുന്നു.

Recommended Video

cmsvideo
കൊറോണയ്ക്കെതിരെ ഒരുമിച്ച് കേരളം | Oneindia Malayalam

്അതേസമയം ആശുപത്രിയില്‍ കനികയുടെ സ്വാഭാവം മോശമാണെന്ന് പരാതിയുണ്ടായിരുന്നു. തനിക്ക് മോശം ചികിത്സയാണ് ലഭിക്കുന്നതെന്നും, കഴിക്കാന്‍ ഭക്ഷണം പോലും തന്നില്ലെന്നും ഇവര്‍ ആരോപിച്ചിരുന്നു. നിര്‍ബന്ധം പിടിച്ചപ്പോള്‍ മാത്രം മോശം ഭക്ഷണമാണ് തന്നതെന്നും കനിക ആരോപിച്ചു. എന്നാല്‍ ഇതെല്ലാം വെറും വ്യാജ പ്രചാരണമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ കനികയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയും രംഗത്തെത്തിയിരുന്നു. താന്‍ ലണ്ടനില്‍ നിന്ന് തിരിച്ചെത്തുമ്പോള്‍ രോഗലക്ഷണങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് കനിക പറയുന്നത്.

English summary
kanika kapoor test positive for fifth time
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X