ടുജി സ്പെക്ട്രം അഴിമതിക്കേസ്: രാജക്കും കനിമൊഴിക്കും ജാമ്യം
ദില്ലി: കോളിളക്കം സൃഷ്ടിച്ച ടു ജി സ്പെക്ട്രം അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര മന്ത്രി എ രാജ അടക്കമുള്ളവര്‍ക്ക് ജാമ്യം. ഡി എം കെ നേതാവ് എം കരുണാനിധിയുടെ മകള്‍ കനിമൊഴി, ഷാഹിദ് ബല്‍വ, ആസിഫ് ബല്‍വ, തുടങ്ങിയവര്‍ക്കാണ് പ്രത്യേക സി ബി ഐ കോടതി ജാമ്യം അനുവദിച്ചത്. തന്റെ കുട്ടികളുടെ ഒപ്പം കഴിയാന്‍ അനുവദിക്കണമെന്ന അപേക്ഷ പരിഗണിച്ചാണ് കനിമൊഴിക്ക് ജാമ്യം അനുവദിച്ചത്.
കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിനെ കോടതി നേരത്തെ ജാമ്യത്തില്‍ വിട്ടിരുന്നു. 83കാരിയായ ദയാലു അമ്മാളിനെ അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലും രണ്ട് പേരുടെ ആള്ജാമ്യത്തിന്മേലുമാണ് വിട്ടയച്ചത്. പ്രായാധിക്യവും അസുഖങ്ങളും കണക്കിലെടുത്ത് കേസില്‍ നിന്നും ഒഴിവാക്കണമെന്ന ദയാലു അമ്മാളിന്റെ അപേക്ഷ കോടതി നിരസിച്ചു.

എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ് പ്രതിപ്പട്ടികയില്‍ 19 പേരാണുള്ളത്. 10 വ്യക്തികളും 9 സ്ഥാപനങ്ങളും അടങ്ങിയതാണ് പ്രതിപ്പട്ടിക. ഡി എം കെ നടത്തുന്ന കലൈഞ്ജര്‍ ടി വി ചാനലിന് കൈമാറിയ 200 കോടി രൂപയില്‍ തട്ടിപ്പ് നടന്നിട്ടുണ്ട് എന്നാണ് കേസ്. കരുണാനിധിയുടെ ഭാര്യ ദയാലു അമ്മാളിന്റെ പേരിലാണ് കലൈഞ്ജര്‍ ടി വിയുടെ 60 ശതമാനം ഓഹരികള്‍.
പാര്‍ട്ടി എം പി കൂടിയായ കനിമൊഴിയുടെ പേരില്‍ കലൈഞ്ജര്‍ ടി വിയുടെ 20 ശതമാനം ഓഹരികളാണ് ഉളളത്. രാജ, കനിമൊഴി എന്നിവരെ കൂടാതെ സ്വാന് ടെലികോം പ്രമോട്ടര്‍മാരായ ഷാഹിദ് ഉസ്മാന് ബല്‍വ, വിനോദ് ഗോയങ്ക, ആസിഫ് ബല്‍വ, രാജീവ് അഗര്‍വാള്‍, കലൈഞ്ജര്‍ ടി വി എം ഡി ശരത് കുമാര്‍ ബോളിവുഡ് പ്രൊഡ്യൂസര്‍ കരിം മൊറാനി, പി അമിര്ത്തം, ദയാലു അമ്മാള്‍ തുടങ്ങിയവരാണ് പ്രതിപ്പട്ടികയിലെ മറ്റുള്ളവര്‍.
-
സ്വര്‍ണവില കുത്തനെ ഇടിഞ്ഞു.. എന്നിട്ടും ദുബായില്‍ ആരും സ്വര്‍ണം വാങ്ങുന്നില്ല..! കാരണമിത് -
ഗോപി സുന്ദറുമായുള്ള പ്രണയത്തിൽ സംഭവിച്ചത്; ഒരുപാട് ആഗ്രഹിച്ചു പക്ഷെ..അമൃത സുരേഷ് പറയുന്നു -
'ആരോടും പറയാതെ പോയി, ബെഡ്റൂം തുറന്നപ്പോൾ കണ്ടത്.. തെളിവായി ഫോട്ടോകളുണ്ട്', മന്ത്രി ഗണേഷിനെതിരെ ഭാര്യ -
ത്രിഗ്രഹി യോഗം വരുന്നു; ഈ രാശിക്കാർക്ക് ശത്രുക്കളുടെ മേൽ ജയം, പുതിയ കാറും വീടും..! മാർച്ച് 15 മുതൽ -
'മന്ത്രിയെ ഭാര്യ കൈയോടെ പൊക്കിയത് അറിഞ്ഞില്ലെ? സ്റ്റാഫ് മർദ്ദിച്ചു', ഗണേഷ് കുമാറിനെതിരെ കെ എസ് യു -
ബെംഗളൂരുവിലെ റെയിൽ യാത്രക്കാർക്ക് ആശ്വാസം; ബൈയപ്പനഹള്ളി-ഹൊസൂർ പാത ഇരട്ടിപ്പിക്കൽ വൈകില്ല! -
ഇന്ത്യ ഭയന്നത് സംഭവിക്കുന്നു; ക്രൂഡ് ഓയില്‍ വില 30 ശതമാനം കൂടി, സ്വര്‍ണം വിട്ടോടാന്‍ കാരണം മറ്റൊന്ന് -
പ്രണയിക്കുന്നത് തെറ്റല്ല, തുടരും; ആരും വ്യക്തിപരമായ കാര്യങ്ങളിൽ ഇടപെടേണ്ടെന്നും ഗണേഷ് കുമാർ -
കേരളത്തിൽ പാമ്പ് ശല്യം രൂക്ഷം; ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ അറിയുക -
ഇറാന്റെ ഡ്രോണുകളെയും മിസൈലുകളെയും തകർത്ത് യുഎഇ; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ -
'വീട്ടിലെ കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കി, പ്രതിഷേധിച്ചു', മമ്മൂട്ടിക്കെതിരെ ചാനലിൽ വിളിച്ച് ആരോപണം -
ഇറാന്റെ പുതിയ പരമോന്നത നേതാവായി മൊജ്തബ ഖാംനഇ അധികാരമേറ്റു; ഉറ്റുനോക്കി ലോകം












Click it and Unblock the Notifications