കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരത്വ ഭേദഗതി നിയമം; കേരളത്തിലെ സംയുക്ത പ്രതിഷേധം മാതൃകയെന്ന് കനിമൊഴി

Google Oneindia Malayalam News

ചെന്നൈ: കേന്ദ്രസര്‍ക്കാറിന്‍റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പാര്‍ട്ടി നേതാക്കളും അണിനിരന്ന് നടത്തിയ പ്രതിഷേധം മാതൃകാപരമാണെന്ന് ഡിഎംകെ നേതാവ് കനിമൊഴി. മതത്തിന്‍റെ പേരില്‍ രാജ്യത്തെ വിഭജിക്കാനുള്ള ശ്രമം അനുവദിക്കാനാകില്ലെന്നും കനിമൊഴി പറഞ്ഞു.

'പോലീസ് പെൺകുട്ടികളെ ആക്രമിക്കില്ലെന്ന് വിശ്വസിച്ചു', മലപ്പുറംകാരി ആയിഷ റെന്ന പറയുന്നു...'പോലീസ് പെൺകുട്ടികളെ ആക്രമിക്കില്ലെന്ന് വിശ്വസിച്ചു', മലപ്പുറംകാരി ആയിഷ റെന്ന പറയുന്നു...

പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്തുടനീളം സംയുക്ത പ്രതിഷേധം നടത്തും. കേന്ദ്ര സര്‍ക്കാറിന്‍റെ ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ എല്ലാം കോണുകളില്‍ നിന്നും ഉയര്‍ന്നു വരണമെന്നും കനിമൊഴി ആവശ്യപ്പെട്ടു.

kanimozhi

അതേസമയം, പൗരത്വ ഭേദഗതി നിയമത്തിനെതിരായി തമിഴ്നാട്ടിലുനീളം ഡിഎംകെയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ നടക്കുകയാണ്. പാര്‍ട്ടി അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍ കാഞ്ചീപുരത്തും കനിമൊഴി ചെന്നൈയിലും പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. പൗരത്വ നിമയ ഭേദഗതി അനീതിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിഎംകെയുടെ പ്രതിഷേധം.

ജോസഫ് അല്ലെങ്കില്‍ ജോസ്, രണ്ടിലൊന്ന് മതി; സമവായമില്ലെങ്കില്‍ ഒരു വിഭാഗത്തെ പുറത്താക്കാന്‍ യുഡിഎഫ്ജോസഫ് അല്ലെങ്കില്‍ ജോസ്, രണ്ടിലൊന്ന് മതി; സമവായമില്ലെങ്കില്‍ ഒരു വിഭാഗത്തെ പുറത്താക്കാന്‍ യുഡിഎഫ്

Recommended Video

cmsvideo
Kerala hartal today, no change in exams

പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്നും ഡിഎംകെ നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിലും പ്രതിഷേധം തുടരുകയാണ്. മദ്രാസ് സര്‍വ്വകലാശാലയിലും മദ്രാസ് ഐഐടിയിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. പോണ്ടിച്ചേരി യുണീവേഴ്സിറ്റിയില്‍ കഴിഞ്ഞ 3 ദിവസമായി വിദ്യാര്‍ത്ഥികള്‍ ക്ലാസുകള്‍ ബഹിഷ്കരിച്ച് പ്രതിഷേധിക്കുകയാണ്.

ജനാധിപത്യം ഐസിയുവില്‍; എഐഎഡിഎംകെ യജമാനന്‍മാരോട് നന്ദികാണിക്കുന്നുവെന്ന് കമല്‍ഹാസന്‍ജനാധിപത്യം ഐസിയുവില്‍; എഐഎഡിഎംകെ യജമാനന്‍മാരോട് നന്ദികാണിക്കുന്നുവെന്ന് കമല്‍ഹാസന്‍

English summary
kanimozhi on anti citizenship amendment act protest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X