Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രം നിലപാട് മാറ്റി; കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ല, സമരവുമായി മുന്നോട്ടെന്ന് ഇടതുപക്ഷം

ദില്ലി: പാലക്കാട് കഞ്ചിക്കോട്ടെ റെയില്‍വെ കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് കേന്ദ്രം. കോച്ച് ഫാക്ടറി ഉപേക്ഷിക്കാന്‍ തീരുമാനിച്ചതിനെതിരെ ഇടതു എംപിമാര്‍ സമരപരിപാടികള്‍ പ്രഖ്യാപിച്ചിരിക്കെയാണ് കേന്ദ്ര നിലപാട് വ്യക്തമാക്കി റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍ രംഗത്തുവന്നത്.

4

ഫാക്ടറി ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ല. വിവിധ വശങ്ങള്‍ സംബന്ധിച്ച് പരിശോധിക്കേണ്ടതുണ്ട്. അതിന് ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. സംസ്ഥാന വികസനത്തിന് ഇടതുസര്‍ക്കാര്‍ സഹകരിക്കുന്നില്ല. സ്ഥലം ഏറ്റെടുത്ത് നല്‍കുന്നതില്‍ അകാരണമായി കാലതാമസമുണ്ടാക്കുകയാണെന്നും പീയുഷ് ഗോയല്‍ കുറ്റപ്പെടുത്തി. എന്നാല്‍ ഫാക്ടറി ഉപേക്ഷിച്ചതിനെതിരെ 22 ന് നടത്തുമെന്ന് പ്രഖ്യാപിച്ച സമര പരിപാടികള്‍ മാറ്റില്ലെന്ന് ഇടതുഎംപിമാര്‍ വ്യക്തമാക്കി.

ദിവസങ്ങള്‍ക്ക് മുമ്പാണ് പാലക്കാട് റെയില്‍വെ കോച്ച് ഫാക്ടറി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചെന്ന് വിവരം പുറത്തുവന്നത്. നിലവില്‍ കോച്ചുകള്‍ നിര്‍മിക്കാന്‍ മതിയായ സൗകര്യം രാജ്യത്തുണ്ടെന്നും അതുകൊണ്ടു തന്നെ കഞ്ചിക്കോട്ടെ ഫാക്ടറി ഉപേക്ഷിക്കാന്‍ തീരുമാനിച്ചുവെന്നായിരുന്നു വാര്‍ത്ത. 2008-09 ബജറ്റിലാണ് കഞ്ചിക്കോട്ട് റെയില്‍ കോച്ച് ഫാക്ടറി നിര്‍മിക്കുമെന്ന പ്രഖ്യാപനമുണ്ടായത്.

പദ്ധതിയുമായി സഹകരിക്കാന്‍ ബിഇഎംഎല്‍ താല്‍പ്പര്യം അറിയിച്ചിരുന്നു. എന്നാല്‍ കേന്ദ്രം നിലപാട് അറിയിച്ചിരുന്നില്ല. മാത്രമല്ല, പദ്ധതിക്ക് വേണ്ടി കഞ്ചിക്കോട് 439 ഏക്കര്‍ ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. 2012ലെ ബജറ്റില്‍ സംയുക്ത സംരഭമായി പദ്ധതി നടപ്പാക്കാന്‍ റെയില്‍വെ മന്ത്രാലയം അനുമതി നല്‍കുകയും ചെയ്തിരുന്നു. കാര്യങ്ങള്‍ ഇത്രയും പുരോഗമിച്ചിരിക്കെയാണ് പദ്ധതി ഉപേക്ഷിച്ചിരിക്കുന്നത്.

ഇത്തരമൊരു ഫാക്ടറിയുടെ ആവശ്യമില്ലെന്നാണ് റെയില്‍വെ മന്ത്രാലയത്തിന്റെ നിലപാട്. നിലവില്‍ കോച്ചുകള്‍ നിര്‍മിക്കാന്‍ മതിയായ കോച്ച് ഫാക്ടറികള്‍ രാജ്യത്തുണ്ട്. സമീപ ഭാവിയില്‍ ആവശ്യമുള്ള കോച്ചുകള്‍ നിര്‍മിക്കാനും സംവിധാനമുണ്ടെന്നും റെയില്‍വെ അറിയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+