കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബോളിവുഡ് ലോകം ഭീരുക്കളാണ്... നട്ടെല്ലില്ലാത്തവരാണ്, പൗരത്വ ബില്ലില്‍ തുറന്നടിച്ച് കങ്കണ!!

Google Oneindia Malayalam News

മുംബൈ: പൗരത്വ ബില്ലില്‍ ആദ്യമായി പ്രതികരിച്ച് ബോളിവുഡ് നടി കങ്കണ റനൗത്ത്. ബോളിവുഡ് ഭീരുക്കളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്ന് കങ്കണ പറഞ്ഞു. പൗരത്വ നിയമത്തില്‍ ബോളിവുഡ് താരങ്ങളുടെ മൗനത്തിലാണ് കങ്കണയുടെ പ്രതികരണം. അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന കങ്കണ ബിജെപിയെ വിമര്‍ശിക്കാനും തയ്യാറായില്ല. നിത്യേന 20 തവണ കണ്ണാടി നോക്കുന്നതാണ് മാത്രമാണ് ബോളിവുഡ് താരങ്ങള്‍ക്ക് അറിയാവുന്നതെന്നും കങ്കണ പറഞ്ഞു.

1

ബോളിവുഡിലെ താരങ്ങള്‍ കരുതുന്നത്, ഞങ്ങള്‍ കലാകാരന്‍മാരാണ്. ഞങ്ങള്‍ക്ക് ഈ രാജ്യത്തെ കുറിച്ച് ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ്. അവര്‍ സ്വന്തം സുഖസൗകര്യങ്ങളിലാണ് ജീവിക്കുന്നത്. രാജ്യത്തേക്കാള്‍ മുകളിലാണെന്ന് അവര്‍ കരുതുന്നു. ഈ സൂപ്പര്‍ താരങ്ങളെ ഉണ്ടാക്കിയത് ജനങ്ങളാണ്. അങ്ങനെയുള്ളവര്‍ സ്വന്തം പദവിക്ക് അനുസരിച്ച് സംസാരിക്കണം. ജനങ്ങളോട് മറുപടി പറയാന്‍ അവര്‍ ബാധ്യസ്ഥരാണെന്നും കങ്കണ പറഞ്ഞു.

ഇതാണ് അരാണ് ഇന്ത്യക്കാരെന്നും അല്ലാത്തവരെന്നും തിരിച്ചറിയാനുള്ള നിമിഷമാണിത്. മുമ്പുള്ള സര്‍ക്കാരുകള്‍ നമ്മുടെ അതിര്‍ത്തികളും ജനസംഖ്യയും അറിയരുതെന്ന രീതിയിലാണ് പ്രവര്‍ത്തിച്ചത്. അതുകൊണ്ടാണ് നമുക്ക് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടായത്. ഇന്ത്യയില്‍ ഒരു ജനസംഖ്യാ വിസ്‌ഫോടനമുണ്ട്. ഇന്ത്യയില്‍ പോഷകാഹാരകുറവുണ്ട്. ബലാത്സംഗം, തുല്യതാ വിഷയം, എന്നിവയുണ്ട്. അതേസമയം നമ്മള്‍ സ്വന്തം രാജ്യം സുരക്ഷിതമാക്കേണ്ടതുണ്ടെന്നും, അതിനാണ് പൗരത്വ നിയമമെന്നും കങ്കണ പ്രതികരിച്ചു.

അതേസമയം ബോളിവുഡില്‍ നിന്ന് പ്രമുഖര്‍ പൗരത്വ ബില്ലിനെതിരെ പ്രതികരിച്ചിരുന്നുവെങ്കിലും, സൂപ്പര്‍ താരങ്ങളൊക്കെ മൗനം പാലിക്കുകയായിരുന്നു. ഇതിനെതിരെയാണ് കങ്കണ രംഗത്തെത്തിയത്. എന്നാല്‍ രണ്ട് പക്ഷവും പിടിക്കാതെയാണ് അവര്‍ മറുപടി പറഞ്ഞിരിക്കുന്നത്.

 എന്റെ രാജ്യത്ത് സംസാരിക്കാന്‍ അനുവാദം വേണ്ട, ജാമിയ പ്രതിഷേധത്തെ പിന്തുണച്ച് ഇര്‍ഫാന്‍ പഠാന്‍ എന്റെ രാജ്യത്ത് സംസാരിക്കാന്‍ അനുവാദം വേണ്ട, ജാമിയ പ്രതിഷേധത്തെ പിന്തുണച്ച് ഇര്‍ഫാന്‍ പഠാന്‍

English summary
kankana on citizenship bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X