കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലീസ് ഷട്ടപ്പ്... ടാക്‌സ്‌പേയേഴ്‌സ് പരാമര്‍ശത്തില്‍ കങ്കണയ്ക്ക് ട്രോള്‍ മഴ, ക്ലാസെടുത്ത് സിസോദിയ!!

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തിലെ പ്രതിഷേധത്തെ കുറിച്ച് ബോളിവുഡ് താരം കങ്കണ റനൗത്തിന്റെ പ്രസ്താവനയില്‍ ട്രോള്‍ മഴ. ഇന്ത്യയില്‍ കുറച്ച് പേര്‍ മാത്രമാണ് നികുതി അടയ്ക്കുന്നതെന്നും, ബാക്കിയുള്ളവര്‍ അവരെ ആശ്രയിച്ചാണ് ജീവിക്കുന്നതെന്നുമായിരുന്നു കങ്കണയുടെ പ്രസ്താവന. എന്നാല്‍ ബോളിവുഡില്‍ നിന്നടക്കം കങ്കണയ്‌ക്കെതിരെ പ്രതിഷേധം അലയടിക്കുകയാണ്. ടാക്‌സ് എന്താണെന്ന് കങ്കണയ്ക്ക് അറിയില്ലെന്നാണ് സോഷ്യല്‍ മീഡിയ ട്രോള്‍.

അതേസമയം പതിവ് പോലെ കങ്കണയെ ന്യായീകരിച്ച് സഹോദരി രംഗോലി ചന്ദേലും രംഗത്തെത്തിയിട്ടുണ്ട്. ആദായനികുതിയുടെ കാര്യമാണ് കങ്കണ പറഞ്ഞതെന്നാണ് രംഗോലിയുടെ വാദം. എന്നാല്‍ വിവാദ പ്രസ്താവനയില്‍ ഇതുവരെ കങ്കണ വിശദീകരണവുമായി രംഗത്തെത്തിയിട്ടില്ല. ദില്ലി മന്ത്രി മനീഷ് സിസോദിയ നികുതിയുടെ കാര്യത്തില്‍ കങ്കണയ്ക്ക് ട്വീറ്റിലൂടെ ക്ലാസെടുക്കുകയും ചെയ്തു.

കങ്കണ പറഞ്ഞത്

കങ്കണ പറഞ്ഞത്

നമ്മള്‍ ഇപ്പോള്‍ സ്വാതന്ത്ര്യത്തിന് മുമ്പുള്ള കാലഘട്ടത്തിലേത് പോലെയാണ്. ജനാധിപത്യത്തിന്റെ പേരില്‍ അക്രമം നട ത്തുന്നത് ശരിയല്ല. ഇന്നത്തെ ജനാധിപത്യത്തില്‍ ഒരു നേതാവ് ജനങ്ങളില്‍ നിന്നാണ് വരുന്നത്. അല്ലാതെ ഇറ്റലിയില്‍ നിന്നോ ജപ്പാനില്‍ നിന്നോ അല്ല. നമ്മുടെ ജനങ്ങളില്‍ വെറും മൂന്നോ നാലോ ശതമാനമാണ് നികുതി അടയ്ക്കുന്നത്. ബാക്കിയുള്ളവരെല്ലാം അവരെ ആശ്രയിച്ചാണ് കഴിയുന്നത്. ആരാണ് നിങ്ങള്‍ക്ക് ബസ്സുകള്‍ കത്തിക്കാനുള്ള അധികാരം തന്നത്. ഒരുപാട് പണം വേണം ഒരു ബസ് വാങ്ങാന്‍. രാജ്യത്ത് പോഷകാഹാര കുറവ് കാരണം ജനങ്ങള്‍ മരിക്കുമ്പോഴാണ് ഇത് നടക്കുന്നതെന്നും കങ്കണ പറഞ്ഞു.

ക്ലാസെടുത്ത് സിസോദിയ

ക്ലാസെടുത്ത് സിസോദിയ

മനീഷ് സിസോദിയ രൂക്ഷമായിട്ടാണ് കങ്കണയുടെ പ്രസ്താവനയോട് പ്രതികരിച്ചത്. അക്രമവും പൊതുമുതലും നശിപ്പിക്കുന്നത് തെറ്റാണ്. അത് നിയമവിരുദ്ധവും മനുഷ്യവിരുദ്ധവുമാണ്. എന്നാല്‍ ഈ രാജ്യം ഒരിക്കലും നികുതി അടയ്ക്കുന്ന മൂന്ന് ശതമാനം പേരെ ആശ്രയിച്ചല്ല മുന്നോട്ട് പോകുന്നത്. ഈ രാജ്യത്തെ ഓരോ വ്യക്തിയും നികുതി അടയ്ക്കുന്നുണ്ട്. ദിവസ വേതനക്കാരന്‍ മുതല്‍ കോടീശ്വരന്‍ വരെ അതിന്റെ ഭാഗമാണെന്നും സിസോദിയ പറഞ്ഞു.

കങ്കണയ്ക്ക് അറിയാന്‍....

കങ്കണയ്ക്ക് അറിയാന്‍....

സ്വന്തം വരുമാനം പോലും ഇത്തരക്കാര്‍ നല്‍കുന്ന നികുതിയില്‍ നിന്നാണ് എത്തുന്നതെന്ന് കങ്കണ അറിയണം. ദിവസ വേതനക്കാരന്‍ സിനിമ സ്ഥിരമായി കാണുന്നവരാണ്. അവര്‍ ടിക്കറ്റിന് നല്‍കുന്ന പണമാണ് നിങ്ങളുടെ വേതനം. വിനോദ നികുതി അടക്കം അതില്‍ നിന്ന് പോകുന്നുണ്ട്. ഇപ്പോള്‍ ആരാണ് മറ്റുള്ളവരെ ആശ്രയിക്കുന്നതെന്ന് വ്യക്തമായോ എന്നും മനീഷ് സിസോദിയ ചോദിച്ചു. ആംആദ്മി പാര്‍ട്ടി വക്താവ് അജോയ് കുമാറും കങ്കണയ്ക്ക് നികുതിയെ കുറിച്ച് അറിയില്ലെന്ന് പ്രതികരിച്ചു.

ന്യായീകരണം ഇങ്ങനെ

ന്യായീകരണം ഇങ്ങനെ

സിസോദിയക്ക് മറുപടിയുമായി കങ്കണയുടെ സഹോദരി രംഗോലി ചന്ദേലും രംഗത്തെത്തി. കങ്കണ ആദായ നികുതിയെ കുറിച്ചാണ് സംസാരിച്ചത്. അവര്‍ പറഞ്ഞ കാര്യങ്ങള്‍ സിസോദിയ വളച്ചൊടിക്കരുത്. നിങ്ങള്‍ ഹൈവേകളില്‍ ടോള്‍ കൊടുക്കുന്നതോ, ഉപ്പ് വാങ്ങുന്നതോ ഒന്നും ആദായ നികുതിയല്ല. നിങ്ങള്‍ ഒരുകാര്യം ഉപയോഗിക്കുകയാണെങ്കില്‍ അതിന് വില നല്‍കണം. എല്ലാവരുടെയും പണം കൊണ്ടാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും രംഗോലി പറഞു.

പ്രതിഷേധം രൂക്ഷം

പ്രതിഷേധം രൂക്ഷം

സംവിധായകന്‍ അനുഭവ് സിന്‍ഹ രൂക്ഷമായി ഈ പരാമര്‍ശത്തെ വിമര്‍ശിച്ചിട്ടുണ്ട്. ചിലര്‍ക്ക് പ്രത്യക്ഷ നികുതി എന്താണെന്നും പരോക്ഷ നികുതി എന്താണെന്നും പറഞ്ഞ് കൊടുക്കണം. വര്‍ഷത്തില്‍ ഒരു സോപ്പ് വാങ്ങുന്നവന്‍ പോലും നികുതി അടയ്ക്കുന്നുണ്ട്. എല്ലാ പൊതു സ്വത്തിനും രണ്ട് തരം നികുതി. അതുകൊണ്ട് മിണ്ടാതിരിക്കൂ എന്നാണ് അനുഭവ് സിന്‍ഹയുടെ പ്രതികരണം. എല്ലാ ഇന്ത്യക്കാരും നികുതി അടയ്ക്കുന്നുണ്ടെന്നായിരുന്നു ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുടെ പ്രതികരണം.

ട്രോളുകള്‍ ഇങ്ങനെ

ട്രോളുകള്‍ ഇങ്ങനെ

കങ്കണയുടെ കരിയര്‍ അവസാനിക്കുന്നത് കാണാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. ഈ സ്ത്രീക്ക് അഭിനയിക്കാന്‍ അറിയില്ല. തുടര്‍ച്ചയായി പരാജയങ്ങള്‍. എന്നിട്ടും അവര്‍ക്ക് അവസരം ലഭിച്ചിരുന്നു. ബിജെപി അവരുടെ കരിയര്‍ നിലനിര്‍ത്താന്‍ സഹായിക്കുന്നുണ്ട്. ആള്‍ക്കൂട്ട മര്‍ദനത്തില്‍ മരിച്ചവര്‍ക്ക് വേണ്ടി പോലും അവര്‍ സഹതപിക്കില്ല. കങ്കണയ്ക്ക് സ്‌കൂള്‍ നിലവാരത്തിലുള്ള വിദ്യാഭ്യാസം പോലുമില്ലെന്നും, നികുതി എന്താണെന്ന് അവര്‍ക്കറിയില്ലെന്നും, മാടമ്പിത്തരമാണ് അവരുടെ ഭാഷയില്‍ ഉള്ളതെന്നും ട്രോളുകളിലുണ്ട്.

 'നികുതി ദായകര്‍ വെറും 4 ശതമാനം പേര്‍ മാത്രം, അല്ലാത്തവര്‍ക്ക് ബസ് കത്തിക്കാന്‍ ആര് അവകാശം നല്‍കി?' 'നികുതി ദായകര്‍ വെറും 4 ശതമാനം പേര്‍ മാത്രം, അല്ലാത്തവര്‍ക്ക് ബസ് കത്തിക്കാന്‍ ആര് അവകാശം നല്‍കി?'

English summary
kankana ranaut trolled on taxpayers remark
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X