കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്നഡ സൂപ്പർ താരവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന എംഎച്ച് അംബരീഷ് അന്തരിച്ചു

Google Oneindia Malayalam News

ബെംഗളൂരു: കന്നഡ നടൻ അംബരീഷ് അന്തരിച്ചു. ബെംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ച് വേദനയെ തുടർന്നായിരുന്നായിരുന്നു അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടി സുമലതയാണ് ഭാര്യ. കന്നഡ സിനിമയിലെ സൂപ്പർ ഹീറോ ആയിരുന്നു അംബരീഷ്. അദ്ദേഹത്തിന്റെ നിരവധി സിനിമകൾ വൻ വിജയമായിരുന്നു. ' റിബൽ ആക്ടർ' എന്നായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.

<strong>കോണ്‍ഗ്രസുമായി ദേശീയ സഖ്യമില്ലെന്ന് എന്‍സിപി.... സംസ്ഥാന തലം വേണ്ടെന്ന് എസ്പി!!</strong>കോണ്‍ഗ്രസുമായി ദേശീയ സഖ്യമില്ലെന്ന് എന്‍സിപി.... സംസ്ഥാന തലം വേണ്ടെന്ന് എസ്പി!!

1972ലെ നഗരഹാവു എന്ന സിനിമയിലൂടെയാണ് എംഎച്ച് അംബരീഷ് സിനിമ ലോകത്തേക്ക് കാലെടുത്തുവെച്ചത്. കന്നഡ, ഹിന്ദി, തെലുങ്കു, തമിഴ്, മലയാളം ഭാഷകളിലായി ഏകദേശം ഇരുന്നൂറ്റി മുപ്പതോളം സിനിമയിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. എംൽഎ, എംപി, കേന്ദ്രമന്ത്രി എന്ന നിലയിലും അദ്ദേഹം സേവന മനുഷ്ടിച്ചിട്ടുണ്ട്.

ambareesh

1994ലാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയ കരിയർ ആരംഭിക്കുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ ചേരുകയായിരുന്നു. എന്നാൽ സീറ്റ് വിഷയത്തിൽ 1996ൽ അദ്ദേഹം പാർട്ടി വിട്ടു. തുടർന്ന് ജനത ദളിൽ ചേർന്നു. 1998ലെ ജനറൽ തിരഞ്ഞെടുപ്പിൽ മത്സരിക്കുകയും മാണ്ഡ്യയിൽ നിന്ന് വിജയിക്കുകയും ചെയ്തു. എന്നാൽ വീണ്ടും അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ തന്നെ തിരിച്ചെത്തി. പതിനാലാം കേന്ദ്രമന്ത്രിസഭയിൽ ബ്രോഡ് കാസ്റ്റിങ് മിനിസ്റ്റർ ആയിരുന്നു.

English summary
Kannada actor Ambarish passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X