കാറിടിച്ച് യുവതി കൊല്ലപ്പെട്ടു, ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍; കന്നഡ നടന്‍ നാഗഭൂഷണ്‍ അറസ്റ്റില്‍
ബെംഗളൂരു: കന്നഡ നടന്‍ നാഗഭൂഷണ്‍ അറസ്റ്റില്‍. നടന്‍ ഓടിച്ചിരുന്ന വാഹനം ഇടിച്ച് യുവതി കൊല്ലപ്പെട്ട സംഭവത്തിലാണ് അറസ്റ്റ് നടന്നിരിക്കുന്നത്. യുവതിയുടെ ഭര്‍ത്താവും ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണെന്ന് പോലീസ് പറഞ്ഞു. സെപ്റ്റംബര്‍ മുപ്പതിനാണ് അപകടമുണ്ടായത്. വസന്തപുര മെയിന്‍ റോഡില്‍ വെച്ച് രാത്രിയായിരുന്നു സംഭവം നടന്നത്.
48കാരിയായ പ്രേമയും ഭര്‍ത്താവ് കൃഷ്ണനും തമ്മില്‍ ഫുട്പാത്തിലൂടെ നടന്നുവരികയായിരുന്നു. ഉത്തരഹള്ളിയില്‍ നിന്ന് വരികയായിരുന്നു നാഗഭൂഷണിന്റെ കാര്‍ ഇവര്‍ക്ക് നേരെ വന്ന് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അതിന് ശേഷം ഈ കാര്‍ വൈദ്യുത പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.

തീര്‍ത്തും അശ്രദ്ധമായ രീതിയിലാണ് നടന്‍ വാഹനം ഓടിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ ദമ്പതിമാരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി മധ്യേ തന്നെ ഈ സ്ത്രീ മരിച്ചിരുന്നു. ഇവരുടെ ഭര്‍ത്താവ് ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്.
കുമാരസ്വാമി ലേഔട്ട് ട്രാഫിക് പോലീസ് പരിധിയിലാണ് ഈ അപകടം നടത്തിയത്. അധികൃതര്‍ ഇയാളെ ഇന്നാണ് അറസ്റ്റ് ചെയ്തത്. കോമഡി റോളുകളില്‍ നിരവധി സിനിമകളില്‍ നാഗഭൂഷണ്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കാര്‍ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു.












Click it and Unblock the Notifications