മയക്കുമരുന്ന് കേസിൽ രാഗിണി ദ്വിവേദിക്ക് കുരുക്ക്: നടി ബെംഗളൂരുവിൽ അറസ്റ്റിൽ, അന്വേഷണം പ്രമുഖരിലേക്ക്
ബെംഗളുരു: ബെംഗളൂരു മയക്കുമരുന്ന് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നതിനിടെ കന്നഡ സിനിമാതാരം അറസ്റ്റിൽ. കന്നഡ സിനിമാ രംഗവുമായി അടുത്ത് പ്രവർത്തിക്കുന്ന രവി എന്നയാളെ കഴിഞ്ഞ ദിവസം ബെംഗളൂരുവിൽ വെച്ച് സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കന്നഡ സിനിമാ രംഗത്തെ കൂടുതൽ പ്രമുഖരിലേക്ക് അന്വേഷണം നീളുന്നത്. ആഗസ്റ്റ് 21ന് അറസ്റ്റിലായ കന്നഡ സീരിയൽ നടി അനിഘയിൽ നിന്നും സിനിമാ രംഗത്തെ പ്രമുഖരെക്കുറിച്ചുള്ള വിവരം നാർക്കോട്ടിക്സ് ബ്യൂറോയ്ക്ക് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിസിബി കേസിൽ അന്വേഷണം ഊർജ്ജിതമാക്കുന്നത്.

നടി അറസ്റ്റിൽ
കന്നഡ സിനിമാ രംഗത്തെ മയക്കുമരുന്ന് കേസിൽ കന്നഡ സിനിമാ നടി രാഗിണി ദ്വിവേദി അറസ്റ്റിൽ. ബെംഗളൂരുവിലെ സെൻട്രൽ ക്രൈം ബ്രാഞ്ചാണ് നടിയെ അറസ്റ്റ് ചെയ്തിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ ക്രൈംബ്രാഞ്ച് സംഘം നടിയുടെ വീട്ടിൽ റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുന്നത്. മയക്കുമരുന്ന് കേസ് പുറത്തുവന്നതിന് പിന്നാലെ തന്നെ നടിയോട് ചോദ്യം ചെയ്യലിനായി ഹാജരാകാൻ ക്രൈം ബ്രാഞ്ച് നിർദേശിച്ചിരുന്നു.

വീട്ടിൽ റെയ്ഡ്
വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയാണ് നടിയുടെ ബെംഗളൂരുവിലെ വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘം റെയ്ഡ് നടത്തുന്നത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടിയ്ക്ക് വ്യാഴാഴ്ച ക്രൈം ബ്രാഞ്ച് നൽകിയിരുന്നുവെങ്കിലും ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് ഒരു സംഘം അഭിഭാഷകരെ അയയ്ക്കുകയും ചെയ്തിരുന്നു. തിങ്കളാഴ്ച വരെ സമയം അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. എന്നാൽ വെള്ളിയാഴ്ച തന്നെ ഹാജാരാകാൻ പോലീസ് നിർദേശിക്കുകയായിരുന്നു.

സുഹൃത്ത് അറസ്റ്റിൽ
വ്യാഴാഴ്ച രാഗിണി ദ്വിവേദിയുടെ സുഹൃത്ത് രവി ശങ്കറിനെ സെൻട്രൽ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ അറസ്റ്റ്. കന്നഡ സിനിമാ മേഖലയുമായി അടുത്ത് പ്രവർത്തിക്കുന്ന രവിയെ കോടതിയിൽ ഹാജരാക്കിയ ശേഷം അഞ്ച് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടയച്ചിട്ടുണ്ട്. രാഗിണിയുടെ അടുത്ത സുഹൃത്തായ രവി ജയനഗറിലെ ആർടിഒ ഓഫീസിൽ ക്ലർക്കായി ജോലി ചെയ്തുുവരികയായിരുന്നു. ഇതിന് പുറമേ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന രാഹുൽ ഷെട്ടിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. നടി സഞ്ജന ഗൽറാണിയുടെ അടുത്ത സുഹൃത്താണ് ഇയാൾ. കോറമംഗലയിൽ റസ്റ്റോറന്റ് നടത്തിവരുന്ന കാർത്തിക് രാജും പിടിയിലായിട്ടുണ്ട്.

മൂന്ന് പേർ അറസ്റ്റിൽ
ബെംഗളൂരുവിലെ കല്യാൺ നഗറിലെ ഹോട്ടലിൽ നിന്ന് കന്നഡ സീരിയൽ താരം അനിഘ ഉൾപ്പെടെ മൂന്ന് പേർ പിടിയിലായതോടെയാണ് കന്നഡ സിനിമാ മേഖല കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മയക്കുമരുന്ന് സംഘത്തിലെ കൂടുതൽ പേർ പിടിയിലാകുന്നത്. കേസ് അന്വേഷണം സിനിമാ- സംഗീത രംഗത്തെ പ്രമുഖരിലേക്കാണ് നീളുന്നത്. മാധ്യമപ്രവർത്തകനും നിർമാതാവുമായ ഇന്ദ്രജിത് ലങ്കേഷും സിസിബിയ്ക്ക് മയക്കുമരുന്ന് കേസ് സംബന്ധിച്ച് മൊഴി നൽകിയിരുന്നു. നിർണായക രേഖകളും അദ്ദേഹം കൈമാറിയിരുന്നു. മയക്കുമരുന്ന് വ്യാപാരവുമായി കന്നഡ സിനിമാ രംഗത്തെ 15 ഓളം പേർക്ക് പങ്കുണ്ടെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

ഫോൺ നമ്പർ മാറ്റി
ബെംഗളൂരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചതിന് പിന്നാലെ രാഗിണിയുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന വിവരം. രാഗിണി ഫോൺ നമ്പർ മാറ്റിയെന്ന സംശയം ഉയർന്നതാണ് സെൻട്രൽ ക്രൈം ബ്രാഞ്ച് റെയ്ഡ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങിയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരമെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്. സിനിമാ മേഖലയുമായി അടുത്ത ബന്ധം പുലർത്തി വരുന്ന രവി നിരവധി പേർക്ക് മയക്കുമരുന്ന് വിതരണം ചെയ്തിരുന്നതായി ക്രൈം ബ്രാഞ്ച് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.

ആരാണ് രാഗിണി ദ്വിവേദി?
2009ൽ കന്നഡ ചിത്രമായ വീര മഡകാരി എന്ന സിനിമയിലൂടെയാണ് കിച്ചാ സുദീപിനൊപ്പം രാഗിണി ദ്വിവേദി അരങ്ങേറ്റം കുറിക്കുന്നത്. സിനിമയിലെത്തുന്നതിന് മുമ്പ് രാഗിണി 2008ൽ ഫെമിന മിസ് ഇന്ത്യയിൽ റണ്ണർ അപ്പ് ആയിരുന്നിട്ടുണ്ട്. മനീഷ് മൽഹോത്ര, രോഹിത് ബാൽ, സബ്യ സാച്ചി മുഖർജി, എന്നിവർക്കെല്ലാം രാഗിണി മോഡലായും ഇരുന്നിട്ടുണ്ട്. ബെംഗളൂരുവിൽ ജനിച്ച് വളർന്ന രാഗിണി ചില അവാർഡുകളും ഇതിനിടെ തന്നെ കരസ്ഥമാക്കിയിട്ടുണ്ട്. 2011ൽ പുറത്തിറങ്ങിയ കെംപഗൌഡ എന്ന ചിത്രം സിനിമാ ജീവിതത്തിലെ വഴിത്തിരിവായിരുന്നു.
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications