കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കന്നഡ നടന്‍ സുശീല്‍ ഗൗഡ ആത്മഹത്യ ചെയ്തു; പോലീസ് അന്വേഷണം തുടങ്ങി

Google Oneindia Malayalam News

ബെംഗളൂരു: കന്നഡ നടനും ഫിറ്റ്‌നസ് ട്രെയിനറുമായ സുശീല്‍ ഗൗഡയെ മരിച്ച നിലയില്‍ കണ്ടെത്തി. ജന്മനാടായ മാണ്ഡ്യയിലെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. എന്താണ് ആത്മഹത്യയ്ക്ക് കാരണം എന്ന് വ്യക്തമല്ല. അന്വേഷണം നടക്കുന്നതായി മാണ്ഡ്യ എസ്പി കെ പരശുറാം പറഞ്ഞു. മൃതദേഹം പോസ്റ്റ് മോട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

S

കന്നഡ സീരിയല്‍ അന്തപുരയില്‍ പ്രധാന വേഷം ചെയ്തിരുന്നത് സുശീല്‍ ഗൗഡ ആയിരുന്നു. ഇതിലൂടെയാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. അടുത്തിടെ ഒരു സിനിമയില്‍ അഭിനയിക്കുകയും ചെയ്തു. ദുനിയ വിജയുടെ സലഗ എന്ന ചിത്രത്തില്‍ മുഖ്യമായ ഒരു റോളിലാണ് സുശീല്‍ അഭിനയിച്ചത്. ചിത്രം റിലീസ് ചെയ്തിട്ടില്ല. സലഗയില്‍ യുവ പോലീസ് ഓഫീസറുടെ റോളിലണ് സുശീല്‍ അഭിനയിച്ചതെന്ന് അനുശോചന സന്ദേശത്തില്‍ ദുനിയ വിജയ് പറഞ്ഞു.

സ്വപ്‌ന സുരേഷും സരിത്തും കുടുങ്ങാന്‍ കാരണം... സ്വര്‍ണക്കടത്ത് കേസ് പുറത്തായത് ഇങ്ങനെ...സ്വപ്‌ന സുരേഷും സരിത്തും കുടുങ്ങാന്‍ കാരണം... സ്വര്‍ണക്കടത്ത് കേസ് പുറത്തായത് ഇങ്ങനെ...

കന്നഡ ഫിലിം ഇന്‍ഡസ്ട്രിയില്‍ മികച്ച ഭാവി പ്രതീക്ഷിച്ചിരുന്ന നടനാണ് അദ്ദേഹമെന്നും വിജയ് പറഞ്ഞു. 30 ദിവസത്തെ ഷൂട്ടിങ് പരിചയമേ തങ്ങള്‍ തമ്മിലുള്ളൂ. എങ്കിലും മരണ വാര്‍ത്ത ഏറെ വേദനിപ്പിക്കുന്നു. ആത്മഹത്യ ഒരു പ്രശ്‌നത്തിനും പരിഹാരമല്ല. ഇത്തരം മരണ വാര്‍ത്തകള്‍ ഇനിയും കേള്‍ക്കാന്‍ സാധ്യതയുണ്ട്. കൊറോണ വൈറസ് കാരണം പല ജീവിതങ്ങളും വഴിമുട്ടിയിരിക്കുകയാണ്. ഈ പ്രതിസന്ധിയെ മറികടക്കുക തന്നെ വേണമെന്നും വിജയ് പറഞ്ഞു.

സ്വപ്ന പിടിവിട്ട് പറന്ന ആ സര്‍ട്ടിഫിക്കറ്റ് വ്യാജം? യുഎഇയുടെ രേഖ, മുഖ്യമന്ത്രി പറഞ്ഞതില്‍ തെറ്റുണ്ടോസ്വപ്ന പിടിവിട്ട് പറന്ന ആ സര്‍ട്ടിഫിക്കറ്റ് വ്യാജം? യുഎഇയുടെ രേഖ, മുഖ്യമന്ത്രി പറഞ്ഞതില്‍ തെറ്റുണ്ടോ

സുശീലിന്റെ പ്രശ്‌നങ്ങള്‍ അറിയില്ല. പക്ഷേ അദ്ദേഹത്തിന് മികച്ച ഭാവിയുണ്ടായിരുന്നുവെന്ന് സലഗയില്‍ സുശീലിനൊപ്പം അഭിനയിച്ച ധനഞ്ജയ പ്രതികരിച്ചു. ഒരു മാസം മുമ്പാണ് പ്രമുഖ കന്നഡ നടന്‍ ചിരഞ്ജീവ് സര്‍ജ ഹൃദയാഘാതം മൂലം മരിച്ചത്. ഇതിന്റെ ഞെട്ടലില്‍ നിന്ന് മുക്തമാകും മുമ്പാണ് സുശീല്‍ ഗൗഡയുടെ മരണം. ബോളിവുഡില്‍ ഏറെ ചര്‍ച്ചയായ സുശാന്ത് രജ്പുത്തിന്റെ ആത്മഹത്യയും അടുത്തിടെയായിരുന്നു.

English summary
Kannada actor Susheel Gowda suicide in Mandya house; Police starts probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X