കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖ നടി മരിച്ചെന്ന് അഭ്യൂഹം; ഗുരുതരാവസ്ഥയിലെന്നും റിപ്പോര്‍ട്ടുകള്‍!! കുടുംബം പറയുന്നത് മറ്റൊന്ന്

300ലധികം ചിത്രങ്ങളില്‍ നായികയായിരുന്നു. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, മറാത്തി ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്.

  • By Ashif
Google Oneindia Malayalam News

ബെംഗളൂരു: മലയാളം ഉള്‍പ്പെടെ നിരവധി ഭാഷാ ചിത്രങ്ങളില്‍ അഭിനയിച്ച പ്രമുഖ നടി മരിച്ചുവെന്ന് പ്രചാരണം. ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പ്രമുഖ കന്നഡ നടി ജയന്തിയുമായി ബന്ധപ്പെട്ടാണ് അഭ്യൂഹങ്ങള്‍ പരക്കുന്നത്. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണവരെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. ഈ സാഹചര്യത്തില്‍ വണ്‍ ഇന്ത്യ നടിയുടെ കുടുംബവുമായി ബന്ധപ്പെട്ടു. താരം മരിച്ചതായ വാര്‍ത്തകള്‍ കുടുംബം നിഷേധിച്ചു.
അഞ്ഞൂറോളം സിനിമകളില്‍ അഭിനയിച്ച വ്യക്തിയാണ് ജയന്തി. ഇവരുടെ ആരോഗ്യ നില വഷളായിരുന്നുവെന്നാണ് കുടുംബാംഗങ്ങള്‍ നല്‍കുന്ന വിവരം. മറ്റു ചില റിപ്പോര്‍ട്ടുകളും പ്രചരിക്കുന്നുണ്ട്. ആശുപത്രിയില്‍ പ്രവേശിപ്പിക്കാനുണ്ടായ സാഹചര്യമെന്താണ്, ഇപ്പോഴത്തെ അവസ്ഥ, തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് ഇതുവരെ ലഭിക്കുന്ന വിവരങ്ങള്‍ ഇങ്ങനെ...

 യുഎഇയില്‍ നിന്ന് സന്തോഷ വാര്‍ത്ത; സ്വഭാവം പ്രശ്‌നമല്ല, ഇന്ത്യക്കാര്‍ക്ക് വിസ കിട്ടും!! ആശങ്ക വേണ്ട യുഎഇയില്‍ നിന്ന് സന്തോഷ വാര്‍ത്ത; സ്വഭാവം പ്രശ്‌നമല്ല, ഇന്ത്യക്കാര്‍ക്ക് വിസ കിട്ടും!! ആശങ്ക വേണ്ട

ഞായറാഴ്ച രാവിലെ

ഞായറാഴ്ച രാവിലെ

ഞായറാഴ്ച രാവിലെയാണ് ജയന്തിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസതടസം നേരിട്ടതാണ് കാരണം. ഏറെ കാലമായി അവര്‍ക്ക് ആസ്തമയുണ്ട്. എന്നാല്‍ പ്രയാസം കൂടിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഐസിയുവിലേക്ക് മാറ്റി. ഒരുവേളയില്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് നടിയുടെ വിയോഗ വാര്‍ത്ത പ്രചരിച്ചത്. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ തെറ്റാണെന്ന് ജയന്തിയുടെ കുടുംബം വണ്‍ ഇന്ത്യയോട് പ്രതികരിച്ചു. ബെംഗളൂരുവിലെ വിക്രം ഹോസ്പിറ്റലിലാണ് ജയന്തി. എല്ലാദിവസവും ഇന്‍ഹെയ്‌ലര്‍ ഉപയോഗിച്ചിരുന്നെങ്കിലും ആശുപത്രിയില്‍ പോകേണ്ട സാഹചര്യം ഉണ്ടായിട്ടില്ല.

വാര്‍ഡിലേക്ക് മാറ്റിയെന്നും വിവരം

വാര്‍ഡിലേക്ക് മാറ്റിയെന്നും വിവരം

ആരോഗ്യ നില കൂടുതല്‍ വഷളായതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് മകന്‍ കൃഷ്ണ കുമാര്‍ പറഞ്ഞു. അതേസമയം, നടി ഇപ്പോള്‍ ആരോഗ്യം വീണ്ടേടുക്കുന്നുണ്ടെന്ന വിവരവും പുറത്തുവരുന്നുണ്ട്. ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. മരുന്നുകളോട് ശരീരം പ്രതികരിക്കുന്നുണ്ട്. രണ്ടുദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നു. കഴിഞ്ഞ 35 വര്‍ഷമായി ആസ്തമയുടെ അലട്ടലുണ്ട്. ശനിയാഴ്ച രാത്രി ശ്വാസമെടുക്കുന്നതിന് വല്ലാതെ പ്രയാസം നേരിടുകയായിരുന്നു.

വെട്ടിത്തിളങ്ങിയ നായിക

വെട്ടിത്തിളങ്ങിയ നായിക

പതിവായി കാണിക്കാറുള്ള ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഞായറാഴ്ച വിക്രം ആശുപത്രിയിലേക്ക് മാറ്റിയത്. നിരവധി പ്രമുഖര്‍ അവരെ സന്ദര്‍ശിച്ചു. മുതിര്‍ന്ന താരങ്ങളായ ഭാരതി വിഷ്ണുവര്‍ധന്‍, ലീലാവതി, വിനോദ് രാജ്, ബി സരോജ ദേവി, സൂപ്പര്‍ സ്റ്റാര്‍ ശിവരാജ് കുമാര്‍ തുടങ്ങിയവരെല്ലാം ജയന്തിയെ സന്ദര്‍ശിച്ചു. 73കാരിയായ ജയന്തി 500ലധികം സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്. ഇതില്‍ 300ലധികം ചിത്രങ്ങളില്‍ നായികയായിരുന്നു. കന്നഡ, മലയാളം, തമിഴ്, തെലുങ്ക്, മറാത്തി ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത നടന്‍മരായ എംജിആര്‍, ജെമിനി ഗണേഷന്‍, നാഗേഷ്, രാജ്കുമാര്‍ എന്നിവരുടെയെല്ലാം നായികയായിട്ടുണ്ട്.

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജാതി നോക്കി മാര്‍ക്കിട്ടു.. തോല്‍പ്പിച്ചത് 34 വിദ്യാര്‍ത്ഥികളെകോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജാതി നോക്കി മാര്‍ക്കിട്ടു.. തോല്‍പ്പിച്ചത് 34 വിദ്യാര്‍ത്ഥികളെ

English summary
Kannada actress Jayanthi is alive and recovering, family denies the rumours of her demise
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X