കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മയക്കുമരുന്ന് കേസ്: കന്നഡ നടി രാഗിണി ദ്വിവേദിക്ക് ജാമ്യം അനുവദിച്ച് സുപ്രീം കോടതി!!

Google Oneindia Malayalam News

ബെംഗളൂരു: മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായിരുന്ന കന്നഡ നടി രാഗിണി ദ്വിവേദിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. നടിക്കെതിരെ യാതൊരു തെളിവുമില്ലെന്ന് കോടതി പറഞ്ഞു. രാഗിണിയുടെ വീട്ടില്‍ നിന്ന് മയക്കമരുന്ന് പിടിച്ചെടുത്തിട്ടില്ല. മറ്റ് പ്രതികള്‍ പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് രാഗിണിയെ അറസ്റ്റ് ചെയ്തതെന്നും കോടതി പറഞ്ഞു. നേരത്തെ തന്നെ നടി തനിക്കെതിരെയുള്ള കേസ് രാഷ്ട്രീയപ്രേരിതം മാത്രമാണെന്ന് ആരോപിച്ചിരുന്നു. കോടതിയുടെ പരാമര്‍ശവും ഈ വാദത്തെ അംഗീകരിക്കുന്നതാണ്.

1

സെപ്റ്റംബറിലാണ് രാഗിണിയെ അറസ്റ്റ് ചെയ്യുന്നത്. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ഇവര്‍ ബെംഗളൂരുവില്‍ നടക്കുന്ന പാര്‍ട്ടികളില്‍ അടക്കം മയക്കുമരുന്ന് വിതരണം ചെയ്യാറുണ്ടെന്ന് എന്‍സിബി പറഞ്ഞിരുന്നു. നാര്‍ക്കോട്ടിക്‌സ് ഡ്രഗ്‌സ് ആക്ട് പ്രകാരമായിരുന്നു ഇവരുടെ അറസ്റ്റ്. നവംബര്‍ മൂന്നിന് ജാമ്യം റദ്ദാക്കിയ കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെയാണ് രാഗിണുി സുപ്രീം കോടതിയെ സമീപിച്ചത്. ജനശ്രദ്ധ ആകര്‍ഷിക്കാനായി പ്രോസിക്യൂഷന്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയെന്ന് നടി ആരോപിച്ചു.

തനിക്കെതിരെ എന്തെങ്കിലും തെളിവോ, വീട്ടില്‍ മയക്കുമരുന്ന് കൈവശം വെച്ചതിനോ തെളിവില്ലാതെ തന്നെ നൂറ് ദിവസത്തില്‍ അധികമാണ് ജയിലില്‍ വെച്ചതെന്നും ജാമ്യാപേക്ഷയില്‍ നടി പറഞ്ഞു. നടിയുടെ വീട്ടില്‍ എന്‍സിബി നടത്തിയ റെയ്ഡില്‍ മയക്കമരുന്നുകള്‍ ഒന്നും പിടിച്ചെടുത്തില്ലെന്ന് നടിയുടെ അഭിഭാഷകന്‍ സിദ്ധാര്‍ത്ഥ് ലുത്ര പറഞ്ഞു. കുറച്ച് പുകയില ഉല്‍പ്പന്നങ്ങള്‍ മാത്രമാണ് എന്‍സിബി കണ്ടെത്തിയത്. 140 ദിവസങ്ങളില്‍ അധികമാണ് നടി ജയിലില്‍ കിടന്നതെന്നും ലുത്ര പറഞ്ഞു. ഇതോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. ഇവരെ ഇത്രയും ജയിലില്‍ വെക്കാനുള്ള യാതൊന്നും എന്‍സിബി കണ്ടെത്തിയിരുന്നില്ല.

Recommended Video

cmsvideo
മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടിമാർ കാണിച്ച പൊല്ലാപ്പുകൾ | Oneindia Malayalam

English summary
kannada actress ragini dwivedi gets bail supreme court says no proof
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X