• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

റെസ്‌റ്റോറെന്റില്‍ യുവനടിയ്ക്ക് നേരെ പീഡനശ്രമം; നടിമാര്‍ പുറത്തിറങ്ങാന്‍ പേടിക്കണം???

  • By Jince K Benny

ബംഗളൂരു: സിനിമാ താരമാണെങ്കില്‍ പുറത്തിറങ്ങാന്‍ വയ്യെന്നാണ് അവസ്ഥ. പ്രത്യേകിച്ച് നടിമാരാണെങ്കില്‍. കന്നട യുവനടി നിവേദികതയും അത്തരമൊരു അനുഭവത്തിന്റെ ഇരയാണ്. ജനുവരി 31 നിവേദിതയ്ക്ക് അത്തരമൊരു ദുരനുഭവത്തിന്റെ ദിവസമായിരുന്നു. ഭക്ഷണം കഴിക്കുന്നതിനായി കയറിയ റെസ്റ്റോറന്റിന്റെ പരിസരത്തു നിന്നുമാണ് നിവേദിതയ്ക്ക് നേരെ പീഡന ശ്രമമുണ്ടായത്.

മദ്യ ലഹരിയിലുണ്ടായിരുന്ന ചെറുപ്പക്കാരാണ് നിവേദിതയ്ക്ക് നേരെ എത്തിയത്. അപമര്യാദയായ പെരുമാറിയ അവര്‍ തന്നോട് അവരുടെ കൂടെ ചെല്ലാന്‍ ആവശ്യപ്പെട്ടെന്നും നിവേദിത പറഞ്ഞു. ഹോട്ടല്‍ മാനേജരുടെ ഇടപെടലാണ് തന്നെ രക്ഷപെടാന്‍ സഹായിച്ചതെന്നും അവര്‍ പറഞ്ഞു.

ഷൂട്ട് കഴിഞ്ഞ് മടങ്ങും വഴി

ഗോകര്‍ണത്ത് തന്റെ പുതിയ ചിത്രമായ 'ശുദ്ധി'യുടെ ചിത്രീകരണം കഴിഞ്ഞ് ഗോവയിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. കാറിലായിരുന്നു യാത്ര. കാര്‍ ഡ്രൈവര്‍ നല്ല വ്യക്തിയായിരുന്നെന്നും അയാളില്‍ നിന്നും തനിക്ക് ബുദ്ധിമുട്ടൊന്നും ഉണ്ടായില്ലെന്നും നിവേദിത പറഞ്ഞു.

ഭക്ഷണം കഴിക്കാന്‍ നിറുത്തിയപ്പോള്‍

യാത്രാ മദ്ധ്യേ ഭക്ഷണം കഴിക്കാന്‍ നിറുത്തിയപ്പോളായിരുന്നു നിവേദിതയക്ക് നേരെ പീഡനശ്രമമുണ്ടായത്. റെസ്റ്റോറന്റിന് സമീപത്തുണ്ടായിരുന്ന ചെറുപ്പക്കാര്‍ അവര്‍ക്കെതിരെ വന്നു. നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു അവരെന്നും നിവേദിത പറഞ്ഞു.

കൂടെ ചെല്ലാന്‍ പറഞ്ഞു

നിവേദിതയ്ക്കരുകിലെത്തിയ യുവാക്കള്‍ ശരീരത്തില്‍ പിടിക്കാന്‍ ശ്രമിച്ചു. അവര്‍ക്കൊപ്പം ചെല്ലാന്‍ ആവശ്യപ്പെട്ടെന്നും നിവേദിത പറഞ്ഞു. വളരെ മോശം പെരുമാറ്റമായിരുന്നു അവരുടെ ഭാഗത്ത് നിന്നുണ്ടായത്. ഹോട്ടല്‍ മാനേജരാണ് തന്റെ സഹായത്തിനെത്തിയതെന്നും അവര്‍ പറഞ്ഞു.

മാനേജര്‍ രക്ഷിച്ചു

ഹോട്ടല്‍ മാനേജരുടെ സമയോചിതായ ഇടപെടലാണ് അവരുടെ കൈയില്‍ നിന്നും തന്നെ രക്ഷിച്ചതെന്ന് നിവേദിത പറഞ്ഞു. അവരില്‍ നിന്നും തന്നെ രക്ഷിച്ച അയാള്‍ താന്‍ താമസിക്കുന്ന ഹോട്ടലില്‍ എത്തിച്ചു. എന്ത് അത്യാവശ്യമുണ്ടെങ്കിലും വിളിക്കണമെന്നും പറഞ്ഞു. അയാള്‍ ചെയ്ത ഉപകാരം താന്‍ ഒരിക്കലും മറക്കില്ലെന്നും നിവവേദിത പറഞ്ഞു.

ഒറ്റയ്ക്കായിരുന്നു യാത്ര

ഷൂട്ടിംഗ് കഴിഞ്ഞ് ഗോവയിലേക്ക് തിരിച്ചപ്പോള്‍ കൂട്ടുകാര്‍ ഒപ്പം വരാന്‍ തയാറായിരുന്നെങ്കിലും ഒറ്റയ്ക്ക് പോകാന്‍ താന്‍ തീരുമാനിക്കുകയായിരുന്നുവെന്നും നിവേദിത പറഞ്ഞു. സിനിമ അറം പറ്റിയതുപോലെയായിരുന്നു സംഭവം. നിവേദിത അഭിനയിച്ചുകൊണ്ടിരുന്ന ശുദ്ധി എന്ന ചിത്രത്തിന്റെ പ്രമേയവും സ്ത്രീകള്‍ നേരിടുന്ന പീഡനം ആയിരുന്നു.

ടെക്കിയല്‍ നിന്നും നായികയിലേക്ക്

ഐടി കമ്പനി ജീവനക്കാരിയിരുന്ന നിവേദിത കന്നട സിനിമാ ലോകത്തേക്ക് എത്തിയത് 2008ല്‍ ആയിരുന്നു. കവിതാ ലങ്കേഷിന്റെ നായികയാ അവ്വ എന്ന ചിത്രത്തിലൂടെയായിരുന്നു നിവേദിതയുടെ അഭിനയ പ്രവേശം. ആദ്യ ചിത്രത്തില്‍ തന്നെ മികച്ച സഹനടിക്കുള്ള പുരസ്‌കാരവും അവര്‍ സ്വന്തമാക്കി.

English summary
Sandalwood actress Niveditha, who was recently holidaying in Goa, has been sexually harassed by a group of hooligans, while she was taking a beach side stroll.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more