പ്രണയത്തിന് തടസം നിന്ന സഹോദരനെ കൊലപ്പെടുത്തി;നടി ഷനായ അറസ്റ്റിൽ
ബെംഗളൂരു; പ്രണയത്തിന് തടസം നിന്ന സഹോദരനെ വെട്ടികൊന്ന സംഭവത്തിൽ കന്നട നടി ഷനായ കത്വയും അഞ്ച് പേരും അറസ്റ്റിൽ. സഹോദരൻ രാകേഷ് കത്‌വെയെ (32) കൊന്ന കേസിലാണ് അറസ്റ്റ്. നിയാസ് അഹമ്മദ് കാട്ടിഗർ, തൗസിഫ് ചന്നപ്പൂർ, അൽത്താഫ് മുല്ല, അമൻ ഗിരാനിവാലേ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ. ഹുബ്ബള്ളി റൂറൽ പോലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കേസിലെ പ്രതിയായ നിയാസ് അഹമ്മദ് കാട്ടിഗറുമായുള്ള ബന്ധത്തെ രാകേഷ് എതിർത്തിരുന്നു. ഇതിന്റെ പകയാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നിഗമനം. ഏപ്രിൽ 9 ന് ഷനായയുടെ വീട്ടിൽ വെച്ചായിരുന്നു കൊലപാതകം നടന്നതെന്ന് പോലീസ് പറയുന്നു.
സിനിമ പ്രമോഷന്റെ ആവശ്യത്തിനായി ഷനായ ഹൂബ്ബുള്ളിയില്‍ എത്തിയിരുന്നു. അവിടെ വെച്ച് അന്ന് രാത്രിയായിരുന്നു കൊല നടത്തിയത്. പിന്നീട് പ്രതികൾ മൃതദേഹത്തിന്റെ ശിരച്ഛേദം നടത്തി പല കഷണങ്ങളായി മുറിച്ചു നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉപേക്ഷിക്കുകയായിരുന്നു. ധാർവാഡിന് സമീപത്തെ വനത്തിൽ വെച്ച് കഴിഞ്ഞ ദിവസമാണ് മൃതദേഹത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തത്.
സ്റ്റൈലിഷ് എന്നാൽ ഇതാണ്.. ഹോട്ട് ആന്റ് ഗ്ലാമർ ലുക്കിൽ നടി നഭാ നടേഷ്












Click it and Unblock the Notifications