Get Updates
Get notified of breaking news, exclusive insights, and must-see stories!

സംവിധായകന്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി ഹാസ്യതാരം ബുള്ളറ്റ് പ്രകാശ്!

ബെംഗളൂരു: സംവിധായകനും നിര്‍മാതാവുമായ ദിനകര്‍ തുഗുദീപയ്‌ക്കെതിരെ പരാതിയുമായി കന്നഡ കോമഡി താരം ബുള്ളറ്റ് പ്രകാശ് രംഗത്ത്. ദിനകര്‍ തുഗുദീപ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി എന്നാണ് താരം ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് അമൃതള്ളി പോലീസ് സ്‌റ്റേഷനില്‍ ബുള്ളറ്റ് പ്രകാശ് പരാതിയും നല്‍കിയിട്ടുണ്ട്.

കെംപാപുരയിലുള്ള ഒരു വീട്ടിലേക്ക് വിളിച്ചുവരുത്തി, തന്നെ ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തു എന്നാണ് ബുള്ളറ്റ് പ്രകാശ് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയിരിക്കുന്ന പരാതി. ദിനകര്‍ തുഗുദീപയ്‌ക്കൊപ്പം രണ്ട് സഹായികളും ഉണ്ടായിരുന്നു. ദിനകറിന്റെ സഹോദരനായ ദര്‍ശനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ തനിക്ക് പദ്ധതിയുണ്ടായിരുന്നു.

bullet-prakash

ഇക്കാര്യം താന്‍ ദര്‍ശനുമായി സംസാരിക്കുകയും ചെയ്തിരുന്നു. ദിനകര്‍ തുഗുദീപയുടെ സമ്മതമില്ലാതെയായിരുന്നു ഇത്. ബുള്ളറ്റ് പ്രകാശിന് ദര്‍ശന്‍ ഡേറ്റ് നല്‍കിയതായി കഴിഞ്ഞ ദിവസം കന്നഡ സിനിമാരംഗത്ത് വാര്‍ത്ത പ്രചരിച്ചിരുന്നു. ഇക്കാര്യം അറിഞ്ഞ് ദിനകര്‍ തുഗുദീപ തന്നെ ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് ബുള്ളറ്റ് പ്രകാശ് ആരോപിക്കുന്നത്.

ബുള്ളറ്റ് പ്രകാശിന് ദര്‍ശന്റെ ഡേറ്റ് കിട്ടില്ല എന്നും ദിനകര്‍ തുഗുദീപ പറഞ്ഞത്രെ. അമൃതള്ളി പോലീസ് കേസെടുത്തിട്ടുണ്ട്. ബുള്ളറ്റ് പ്രകാശില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചതിന് ശേഷം അന്വേഷണ നടപടികളിലേക്ക് കടക്കുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതേസമയം, ബുള്ളറ്റ് പ്രകാശിന് ദര്‍ശനെ നായകനാക്കി സിനിമ എടുക്കാന്‍ പറ്റില്ല എന്നാണ് ദിനകര്‍ തുഗുദീപ പറയുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+