കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഫ് നിരോധനം; ഫേസ്ബുക്കില്‍ പ്രതികരിച്ച സംവിധായികയ്ക്ക് ഭീഷണി

  • By Anwar Sadath
Google Oneindia Malayalam News

ബെംഗളൂരു: രാജ്യത്ത് അസഹിഷ്ണുത വളര്‍ന്ന് വര്‍ഗീയ ആക്രമണങ്ങളായി പടരവെ ബെംഗളുരുവിലെ ഒരു സിനിമാ സംവിധായികയ്ക്ക് ഭീഷണി. ബീഫ് നിരോധനത്തിനെതിരെയും ഹൈന്ദവ അനാചാരങ്ങള്‍ക്കെതിരെയും ഫേസ്ബുക്കിലൂടെ പ്രതികരിച്ച കന്നഡയിലെ സഹസംവിധായകയും തിരക്കഥാകൃത്തുമായ ചേതന തീര്‍ത്തഹള്ളിക്കെതിരെയാണ് ഭീഷണി ഉയര്‍ന്നിരിക്കുന്നത്.

ജാഗ്രതാ ഭാരത, മധുസൂദന്‍ ഗൗഡ എന്നീ പേരുകളില്‍ നിന്നും നിരന്തരമായി ഭീഷണി വരുന്നുണ്ടെന്ന് ചേതന പറഞ്ഞു. ബീഫ് നിരോധത്തിനെതിരെ അടുത്തിടെ ബംഗളൂരുവില്‍ ഒരു റാലി നടന്നിരുന്നു. ഈ റാലിയില്‍ ഇവര്‍ പങ്കെടുത്തതും വര്‍ഗീയവാദികളുടെ കണ്ണിലെ കരടായി മാറാന്‍ ഇടയായി. പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

beef

കല്‍ബുര്‍ഗിയെ പോലെ ഉന്നതരെ വധിച്ചിട്ടും കേസ് അന്വേഷണം മന്ദഗതിയിലാണ്. അതുകൊണ്ടുതന്നെ തനിക്കെതിരായ ഭീഷണിയില്‍ ഭയമുണ്ടെന്നും അതിനാലാണ് പരാതി നല്‍കിയിരിക്കുന്നതെന്നും ചേതന പറഞ്ഞു. എന്റെ ഓരോ ചലനങ്ങളും പോസ്റ്റുകളും വര്‍ഗീയവാദികള്‍ നിരീക്ഷിക്കുന്നുണ്ടെന്ന് സംശയിക്കുന്നതായും അവര്‍ വ്യക്തമാക്കി.

ഐ.പി.സി സെക്ഷന്‍ 504, 506, 509 എന്നിവ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. സൈബര്‍ ക്രൈം വിഭാഗവുമായി ചേര്‍ന്ന് പോലീസ് അന്വേഷണ നടത്തുമെന്നാണ് വിവരം. നേരത്തെ ചേതനയെ ബലാത്സംഗം ചെയ്യുമെന്നും ആസിഡ് ആക്രമണം നടത്തുമെന്നുമുള്ള ഭീഷണികളുണ്ടായിരുന്നതായി ചില മാധ്യമങ്ങളില്‍ റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ അങ്ങിനെ പരാതിയില്ലെന്ന് പോലീസ് വ്യക്തമാക്കി.

English summary
Kannada director Chetana Thirthahalli, Chetana Thirthahalli Threatened on facebook
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X