കാമുകന്റെ വഞ്ചന; വിഷം കഴിക്കുന്ന ദൃശ്യം ചിത്രീകരിച്ച് സിനിമാ നടി ആത്മഹത്യ ചെയ്തു
ബെംഗളൂര്: ക്രൈം പെട്രോൾ പരമ്പരയിലൂടെ ശ്രദ്ധേയമായ നടി പ്രീക്ഷ മെഹ്ത ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത അരാധകരില്‍ വലിയ ഞെട്ടലാണ് ഉളവാക്കിയത്. മേരി ദുർഗ, ലാൽ ഇഷ്ക തുടങ്ങിയ ടെലിവിഷൻ പരിപാടികളിലും അഭിനയിച്ചിരുന്ന താരം വിഷാദരോഗത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ മരണത്തിന്റെ ഞെട്ടല്‍ മാറുന്നതിന് മുന്‍പേയാണ് മറ്റൊരു പ്രമുഖ നടി കൂടി ആത്മഹത്യ ചെയ്തുവെന്ന വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. കന്നട നടിയും ടെലിവിഷന്‍ അവതാരകയും മോഡലുമായ ചാന്ദനയാണ് ആത്മഹത്യ ചെയ്തത്.
Recommended Video
കാമുകന്റെ വഞ്ചന
കാമുകന്റെ വഞ്ചനയെ തുടര്‍ന്നാണ് തുടര്‍ന്നാണ് ചാന്ദന ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വിവാഹത്തില്‍ നിന്നും കാമുകന് പിന്മാറിയതിനെ തുടര്‍ന്ന് വലിയ നിരാശയിലായിരുന്നു നടി. വിഷം കഴിക്കുന്ന ദൃശ്യം വീഡിയോയില്‍ പകര്‍ത്തിയതിന് ശേഷമാണ് 29 കാരിയായ ചന്ദന ആത്മഹത്യ ചെയ്തത്.
വിശ്വാസ വഞ്ചന കാട്ടി
തന്റെ മരണത്തിന് കാരണം കാമുകനായ ദിനേഷാണെന്നും ഇയാള്‍ തന്നോട് വിശ്വാസ വഞ്ചന കാട്ടിയെന്നും അരോപിച്ചാണ് നടി വിഷം കഴിച്ചത്. തന്നില്‍ നിന്നും ഇയാള്‍ പണം അപഹരിച്ചെന്നും ചന്ദന പറഞ്ഞിട്ടുണ്ട്. അഞ്ച് ലക്ഷത്തോളം രൂപ ദിനേഷ് പലപ്പോഴായി തന്നില്‍ നിന്നും വാങ്ങിയിരുന്നു.
വാഗ്ദാനം നല്‍കിയെങ്കിലും
വിവാഹം കഴിക്കാമെന്ന വാഗ്ദാനം പലപ്പോഴായി നല്‍കിയിരുന്നു. എന്നാല്‍ വിവാഹം കഴിക്കാന്‍ താന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ പിന്മാറിയെന്നും ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് ചിത്രീകരിച്ച വീഡിയോയില്‍ ചന്ദന ആരോപിക്കുന്നു. തുടര്‍ന്ന് വിഷം കഴിച്ച ഇവര്‍ ഈ വീഡിയോ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തിരുന്നു.
അവശ നിലയില്‍
വീഡിയോ കണ്ട് സുഹൃത്തുക്കളും ബന്ധുക്കളും ഒടിയെത്തിയെങ്കിലും വിഷം കഴിച്ച് അവശ നിലയിലായിരുന്നു ചന്ദന. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
കേസെടുത്തു
ചന്ദനയുടെ മരണത്തിന് പിന്നാലെ കാമുകന് ദിനേഷിനെതിരെ പോലീസ് കേസെടുത്തു. ആത്മഹത്യാ പ്രേരണ കുറ്റത്തിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നു. നടിയുടെ മരണത്തിന് പിന്നാലെ ഒളിവില്‍ പോയ ഇയാളെ ഇതുവരെ കണ്ടെത്താന്‍ സാധിച്ചില്ല. ദിനേഷിനെ എത്രയും പെട്ടെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണെന്നാണ് പോലീസ് അറിയിക്കുന്നത്.
സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ട്
ദിനേഷിനെ പുറമെ അദ്ദേഹത്തിന്റെ അച്ഛന്, അമ്മ, അമ്മാവന് എന്നിവര്‍ക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. സദ്ഗുണ്ട പാളയ പോലീസാണ് കേസ് അന്വേഷിക്കുന്നത്. സൂരജ് തന്നെയാണ് ചന്ദനയെ ആശുപത്രിയില്‍ എത്തിച്ചതെന്നും മരണപ്പെട്ടുവെന്ന് ഉറപ്പായതിന് ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അപമാനിച്ചു
കന്നഡ സീരിയയിലൂടെ തുടക്കം കുറിച്ച് സിനിമയിലും ശ്രദ്ധേയമായ പല വേഷങ്ങളും അവതരിപ്പിച്ച നടിയാണ് ചാന്ദന. ഇരുവരും തമ്മിലുള്ള വിവാഹം ഉറപ്പിക്കുന്നതിനായി ചന്ദനുടെ വീട്ടുകാര്‍ ദിനേശിന്റെ വീട്ടിലെത്തിയിരുന്നു. എന്നാല്‍ ദിനേഷിന്റെ വീട്ടുകാര്‍ ചന്ദനയെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
ഉത്ര വധം: സുരേന്ദ്രന്റെ കള്ളം പോലീസ് പൊളിച്ചത് ഇങ്ങനെ, വണ്ടി വാങ്ങാനും ഉത്രയുടെ സ്വര്‍ണ്ണം
'നിസർഗ' തീരം തൊട്ടു; മുംബൈയില്‍ അതിശക്തമായ കാറ്റും മഴയും, അലിഭാഗില്‍ കടല്‍ക്ഷോഭം