Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാവന കോണ്‍ഗ്രസിന് വേണ്ടി പ്രചാരണത്തിനിറങ്ങി

ബംഗ്ലൂര്‍: താരങ്ങള്‍ സ്ഥാനാര്‍ത്ഥികളാകുമ്പോള്‍ അവര്‍ക്ക് പിന്തുണ നല്‍കാന്‍ അഭ്രപാളികളില്‍ നിന്ന് ചിലര്‍ ഭൂമിയിലേക്ക് ഇറങ്ങിവരുന്നത് സ്വാഭാവികം. നിരവധി നടീ - നടന്മാരാണ് ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പിന്റെ ഭാഗമാകുന്നത്. സ്ഥാനാര്‍ത്ഥികളായി ചിലര്‍ രംഗത്തിറങ്ങിയപ്പോള്‍ മറ്റു ചിലര്‍ പ്രചാരണ പ്രവര്‍ത്തനത്തിലൂടെ തങ്ങളുടെ രാഷ്ട്രീയ കാഴ്ചപ്പാട് വ്യക്തമാക്കി.

ഇപ്പോഴിതാ കന്നടാ നടി ഭാവനയും തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങി. ബാംഗ്ലൂര്‍ നോര്‍ത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് വേണ്ടിയാണ് ഭാവന പ്രചാരണത്തിനിറങ്ങിയത്. മല്ലേശ്വരത്തായിരുന്നു ഭാവനയുടെ പ്രചാരണ പരിപാടി. കോണ്‍ഗ്രസ് സംസ്ഥാന വക്താവ് പദവിയും താരത്തിന് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജി പരമേശ്വരാണ് ഭാവനയെ പാര്‍ട്ടി വക്താവായി നിയമിച്ചത്.

bhavana-kannada

തമിഴ് തെലുങ്ക് കന്നട ചിത്രങ്ങളിലെ ഗ്ലാമര്‍ രമ്യയാണ് കോണ്‍ഗ്രസിന്റെ മാണ്ഡ്യയിലെ സ്ഥാനാര്‍ത്ഥി. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ പാര്‍ട്ടിക്കായി രംഗത്തിറങ്ങുമെന്നാണ് കേള്‍ക്കുന്നത്. ഷിമോഗയില്‍ ഭാര്യ ഗീത ശിവരാജിന് വേണ്ടി സൂപ്പര്‍താരം ശിവരാജ് കുമാര്‍ ഞായറാഴ്ച പ്രചാരണത്തിനിറങ്ങി. ജനതാദള്‍ (എസ്) സ്ഥാനാര്‍ത്ഥിയായ ഗീത ശിവരാജ് കുമാര്‍ ബി ജെ പി നേതാവ് ബി എസ് യെഡിയൂരപ്പയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+