കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയില്‍ റോള്‍ നല്‍കാമെന്ന് വാഗ്ദാനം; പെണ്‍കുട്ടിയെ പീഡിപ്പിച്ച നിര്‍മാതാവ് അറസ്റ്റില്‍

Google Oneindia Malayalam News

ബെംഗളൂരു: പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സിനിമാ നിര്‍മാതാവ് അറസ്റ്റില്‍. കന്നഡ സിനിമാ നിര്‍മാതാവ് പ്രീതി മായേ ഹുഷറുവാണ് തിങ്കളാഴ്ച അറസ്റ്റിലായത്. സിനിമയിലെ വേഷത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാനെന്ന പേരില്‍ വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടി പോലീസില്‍ നല്‍കിയ മൊഴി.

ഹൊസൂരിലെ ഓഫീസിലേയ്ക്ക് പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയ വിരേഷ് അടുത്ത് ചെയ്യാനിരിക്കുന്ന സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യാനെന്ന പേരില്‍ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ബഹളം വച്ചതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. സമീപവാസികളുടെ സഹായത്തോടെ വീടിനുള്ളില്‍ പൂട്ടിയിട്ട പ്രതിയെ പെണ്‍കുട്ടിയുടെ ബന്ധുക്കളെത്തി പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

Viresh

പെണ്‍കുട്ടിയോട് വിരേഷ് മാപ്പ് പറയണമെന്ന ആവശ്യവും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ മുന്നോട്ടുവച്ചിരുന്നു. നടന്ന സംഭവമെല്ലാം ബന്ധുക്കള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. അബദ്ധത്തില്‍ പറ്റിയതാണെന്ന പ്രതിയുടെ കുറ്റസമ്മതവും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. 2014ല്‍ വീരേഷ് പ്രൊഡ്യൂസറായ ചിത്രം പരാജയപ്പെട്ടിരുന്നു.

English summary
A Kannada movie producer Viresh,who produced Preethi Maye Husharu movie has reportedly been arrested on Monday for molesting a girl.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X