കാലയില്‍ കലിപ്പ് തീരാതെ കന്നഡിഗര്‍: പ്രസ്താവന തിരുത്താതെ സിനിമ പ്രദര്‍ശിപ്പിക്കാമെന്ന ചിന്ത വേണ്ട!
lബെംഗളൂരു: രജനികാന്ത് തന്റെ പരാമര്‍ശം തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്യാതെ കാല കര്‍ണ്ണാടകയില്‍ സജീവമായി പ്രദര്‍ശിപ്പിക്കാമെന്ന പ്രതീക്ഷ വേണ്ടെന്ന് തിയേറ്റര്‍ ഉടമകള്‍ക്ക് വിവിധ കന്നഡ സംഘടനകളുടെ മുന്നറിയിപ്പ്. ചിത്രത്തില്‍റെ ആഗോളതലത്തിലുള്ള റിലീസ് വ്യാഴാഴ്ചയായിരുന്നു. എന്നാല്‍ ബംഗളൂരുവിലെ റിലീസിങ് കേന്ദ്രങ്ങളിലെല്ലാം ഇന്നലെ രാവിലെ തന്നെ വിവിധ കന്നഡ സംഘടനകള്‍ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.
വിവേക് നഗറിലെ ബാലാജി ടാക്കീസില്‍ 'കാല 'പ്രദര്‍ശനം നടക്കുമെന്ന സൂചനയെ തുടര്‍ന്ന് കന്നഡ സംഘടനയായ 'കരുനാട സേവ കാരു ' എന്ന സംഘടനയുടെ നേതൃത്വത്തില്‍ തിയേറ്ററിലേക്ക് പ്രവര്‍ത്തകര്‍ ഇരച്ചു കയറി , ചിത്രത്തിന്റെ ബാനറുകളും, കട്ടൌട്ടുകളും നശിപ്പിച്ചു. അതേസമയം കന്നഡ തമിഴ് സംഘര്‍ഷസാധ്യത കണക്കിലെടുത്ത് പോലീസ് നഗരത്തില്‍ നിലയുറപ്പിച്ചിരുന്നു പ്രമുഖ സിനിമ ബുക്കിംഗ് സൈറ്റുകളില്‍ ഇന്നലെ 'കാല 'യുടെ റിലീസ് വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നുമില്ല.എന്നാല്‍ രജനിയോട് തങ്ങള്‍ക്ക് വിരോധം ഇല്ല എന്നും എന്നാല്‍ കാവേരി ഈ നാടിന്റെ പ്രശ്നമാണെനും അതിനെ ചൊല്ലിയുള്ള തര്‍ക്കവിഷയങ്ങള്‍ക്കും പരാമര്‍ശങ്ങള്‍ക്കും എല്ലായ്പ്പോഴും പ്രാധാന്യം നല്‍കണമെന്നും സംഘടന തലവന്‍ രൂപേഷ് രാജന്ന വ്യക്തമാക്കി.

എന്നാല്‍ തിയേറ്റര്‍ ഉടമകളുടെ സംഘടനകള്‍ 'കാല ' യുടെ പ്രദര്‍ശനവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി കുമാര സ്വാമിക്ക് നേരത്തെ നിവേദനം നല്‍കിയിരുന്നു. പക്ഷെ ഈ സാഹചര്യത്തില്‍ ചിത്രം റിലീസ് ചെയ്താല്‍ അത് കളക്ഷനെ പോലും സാരമായി ബാധിക്കുമെന്നും. പ്രശ്ന പരിഹാരത്തിനു ശേഷം മാത്രം ചിത്രം വ്യാപകമായി റിലീസ് ചെയ്യുന്നതാണ് നല്ലതെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രത്തിന് പൊതുവേ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഒരു രജനി ചിത്രത്തിന് ലഭിക്കേണ്ട സ്വീകാര്യതയൊന്നും എങ്ങു നിന്നും ലഭിക്കുന്നില്ല. കട്ടൌട്ടുകളുടെ എണ്ണത്തില്‍ പോലും വന്‍ കുറവാണു ചെന്നയില്‍ പലയിടത്തും അനുഭവപ്പെടുന്നത് റിലീസ് ചെയ്തതിനു പിന്നാലെ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടതും കാലയ്ക്ക് തിരിച്ചടിയായി.
-
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വര്‍ണത്തിന് റെക്കോഡ് ഇടിവ്, 17% വില കുറഞ്ഞു..! വെള്ളിക്ക് കുറഞ്ഞത് 42%; ഇപ്പോള്‍ വില്‍ക്കല്ലേ..! -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട്












Click it and Unblock the Notifications