കേരള ടൂറിസത്തിന് ഉണര്‍വേകി 'നമ്മ കന്നഡ':നീക്കം കന്നഡിഗരെ ആകർഷിക്കാൻ, അതിരപ്പള്ളി പോസ്റ്റ് വൈറൽ!!
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം ഉണ്ടായ വെള്ളപ്പൊക്കവും നിപ്പാ വൈറസ് ബാധയും കാരണം തകര്‍ന്ന കേരള ടൂറിസം വകുപ്പ് വിനോദസഞ്ചാര മേഖലയെ ശക്തിപ്പെടുത്താന്‍ എല്ലാ മേഖലകളിലും കഠിന ശ്രമമാണ് നടത്തുന്നത്. ഇപ്പോഴിതാ കന്നടക്കാരെ ആകര്‍ഷിക്കാന്‍ അവരുടെ ഭാഷയിലാണ് തങ്ങളുടെ ഔദ്യോഗിക പേജില്‍ കേരള ടൂറിസം പ്രമോട്ട് ചെയ്യുന്നത്.
മോദിയെ പേടിപ്പിക്കാൻ നോക്കി; ട്രംപിന് ഇപ്പോൾ കണക്കിന് കിട്ടി!!! ഇന്ത്യയോട് കളിച്ചാൽ ഇങ്ങനെയിരിക്കും
നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വിശദാംശങ്ങള്‍ കന്നട ഭാഷയില്‍ ഫേസ്ബുക്കിലെ കേരള ടൂറിസം ഔദ്യോഗിക പേജില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രാജ്യമെമ്പാടുമുള്ള കന്നഡ സംസാരിക്കുന്ന ആളുകള്‍ ഇത് വ്യാപകമായി അംഗീകരിച്ചിട്ടുണ്ടെന്നാണ് ഫേസബുക്ക് ലൈക്കുകള്‍ നല്കുന്ന സൂചന. അതിരപ്പള്ളി വെള്ളച്ചാട്ടത്തെ കുറിച്ച് മെയ് 31ന് പങ്കുവെച്ച പോസ്റ്റ് 14,000 ലൈക്കുകളും 290 ഷെയറുകളും നേടി. വര്‍ക്കലയെ കുറിച്ചുള്ള മറ്റൊരു പോസ്റ്റിനും സമാനമായ പ്രതികരണമാണ് ലഭിച്ചത്. 2,000 വര്‍ഷത്തിലധികം പഴക്കമുള്ള ശ്രീ ജനാര്‍ദ്ധന സ്വാമി ക്ഷേത്രവും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതാണ്.
ഏറ്റവും പ്രശസ്തമായ കന്നഡ പോസ്റ്റ് മൂന്നാറും ഇടുക്കിയുമാണ്. 49 വാക്കുകളുള്ള പോസ്റ്റ് മുന്നാറിന്റെയും ഇരവികുളം ദേശീയോദ്യാനത്തിന്റെയും ഭംഗി വിവരിക്കുന്നു. ഇലയില്‍ നിന്നും കപ്പിലേക്കുള്ള പ്രോസംസിഗ് കാണാന്‍ തേയില ഫാക്ടറിയിലേക്കും ക്ഷണമുണ്ട്. മെയ് 7ന് പ്രസിദ്ധീകരിച്ച ഈ പോസ്റ്റിന് 44,000 ലൈക്കുകളും 1,100 ഷെയറുകളും ലഭിച്ചു. കന്നഡ, മലയാളം സംസാരിക്കുന്ന വിഭാഗക്കാരില്‍ നിന്നും മികച്ച അഭിനന്ദനവും ലഭിച്ചു.
ടൂറിസം പ്രമോഷന് വേണ്ടി 2010ല്‍ ആരംഭിച്ച ഫേസ്ബുക്ക് പേജില്‍ ഇംഗ്ലീഷിലും നിരവധി പോസ്റ്റുകള്‍ ഉണ്ട്. എന്നാല്‍ മൂന്നാറിനെ കുറിച്ചുള്ള കന്നട പോസ്റ്റാണ് ഇതുവരെയായി 44,000 ലൈക്കുകള്‍ നേടിയതെന്ന് തിരുവനന്തപുരം കേരള ടൂറിസം വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് പറഞ്ഞു. കര്‍ണാടകയില്‍ നിന്ന് വിനോദസഞ്ചാര സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയെന്നതാണ് കന്നഡയുടെ ഉപയോഗമെന്നും ഇംഗ്ലീഷ് വായിക്കാന്‍ കഴിയാത്ത വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കൂടിയാണ് ഇത്തരത്തിലൊരു ശ്രമമെന്നും അദ്ദേഹം പറയുന്നു.
വിനോദ സഞ്ചാരികളുടെ വരവ് ആരംഭിച്ചതോടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി കേരള ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആദിത്യ പറഞ്ഞു. നിലവില്‍ പ്രാദേശിക ഭാഷയായി കന്നട മാത്രമാണ് പേജില്‍ നല്‍കിയിരിക്കുന്നത്. കര്‍ണാടകയില്‍ നിന്നുള്ളവരാണ് കൂടുതല്‍ സഞ്ചാരികളും. മറ്റു പ്രാദേശിക ഭാഷകള്‍ കൂടി ഉള്‍പ്പെടുത്താന്‍ പദ്ധതിയിടുന്നുതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കന്നട ഭാഷ സംസാരിക്കുന്നവരില്‍ നിന്നും സഹായം തേടിയാണ് ഫേസ്ബുക്കിലെ പേജുകളില്‍ പോസ്റ്റിടുന്നതെന്നും അദ്ദേഹം പറഞ്ഞു.