പിന്നണി ഗായിക തൂങ്ങി മരിച്ച നിലയില്‍; അമ്മയ്ക്കും സഹോദരനും അര്‍ധരാത്രി വാട്സ്ആപ്പ് സന്ദേശം
ബെംഗളൂരു: കന്നഡയില്‍ സജീവമായ പിന്നണി ഗായിക സുസ്മിത തൂങ്ങി മരിച്ച നിലയില്‍. ഭര്‍ത്താവിന്റെ വീട്ടില്‍ നിന്ന് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ സ്വന്തം വീട്ടിലെത്തിയത്. മരിക്കുന്നതിന് മുമ്പായി സുസ്മിത സഹോദരനും അമ്മയ്ക്കും വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നു. ഭര്‍തൃവീട്ടില്‍ ക്രൂരമായ മാനസിക പീഡനത്തിന് അവര്‍ ഇരയായിരുന്നുവെന്നാണ് വ്യക്തമാകുന്നത്.
അന്നപൂര്‍ണേശ്വരി നഗര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു. വാട്സ് ആപ്പ് സന്ദേശത്തിന് സമാനമാണ് ആത്മഹത്യാ കുറിപ്പും. ഭര്‍തൃവീട്ടില്‍ സ്ത്രീധനത്തെ ചൊല്ലി മാനസിക പീഡനം നേരിടേണ്ടി വന്നുവെന്നാണ് സന്ദേശത്തില്‍ പറയുന്നത്. പോലീസ് നല്കുന്ന വിവരങ്ങള്‍ ഇങ്ങനെ....

ഒന്നര വര്‍ഷം മുമ്പ് വിവാഹം
26കാരിയായ സുസ്മിത ഒന്നര വര്‍ഷം മുമ്പാണ് വിവാഹിതയായത്. സ്വകാര്യ കമ്പനി ജീവനക്കാരനായ ശരത് കുമാര്‍ ആണ് ഭര്‍ത്താവ്. തിങ്കളാഴ്ച നഗരഭവിയിലെ സ്വന്തം വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ സുസ്മിതയെ കണ്ടെത്തിയതെന്ന് ബാംഗ്ലൂര്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

വാട്സ്ആപ്പ് സന്ദേശത്തില്‍...
തിങ്കളാഴ്ച പുലര്‍ച്ച സുസ്മിതയുടെ ഫോണില്‍ നിന്ന് സഹോദരനും മാതാവിനും വാട്സ്ആപ്പ് സന്ദേശം പോയിരുന്നു. ഭര്‍ത്താവും ബന്ധുക്കളും സ്ത്രീധനത്തെ ചൊല്ലി പീഡിപ്പിക്കുന്നുവെന്നാണ് സന്ദേശം. ഭര്‍ത്താവ്, അവരുടെ സഹോദരി, അമ്മായി എന്നിവരുടെ പേര് എടുത്തുപറഞ്ഞിട്ടുണ്ട്.

ആദ്യം കണ്ടത്...
തിങ്കളാഴ്ച പുലര്‍ച്ച ഒരു മണിക്ക് ശേഷമാണ് വാട്സ്ആപ്പ് സന്ദേശം പോയിട്ടുള്ളത്. രാവിലെ ആറ് മണിയോടെയാണ് സഹോദരന് സച്ചിന് സന്ദേശം കാണുന്നത്. ഉടന്‍ സുസ്മിതയുടെ മുറിയിലെത്തിയെങ്കിലും മൃതദേഹമാണ് കാണപ്പെട്ടത്. സ്വന്തം വസ്ത്രത്തില്‍ കുരുക്കുണ്ടാക്കിയാണ് മരണം.

മൂന്ന് പ്രതികള്‍ ഒളിവില്‍
ഹാലു തുപ്പ, ശ്രീസമന്യ എന്നീ സിനിമകളില്‍ ഗാനം ആലപിച്ചിട്ടുണ്ട് സുസ്മിത. വിവാഹം കഴിഞ്ഞനാള്‍ മുതല്‍ തന്നെ സ്ത്രീധനത്തെ ചൊല്ലി ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചിരുന്നുവത്രെ. സുസ്മിത വീട്ടില്‍ അറിയിച്ചിരുന്നില്ല. സുസ്മിതയുടെ ഭര്‍ത്താവ് ശരത്, സഹോദരി ഗീത, അമ്മായി വൈദേഹി എന്നിവര്‍ ഒളിവിലാണ്.

മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം
സുസ്മിത മരിച്ചുവെന്ന വിവരം ലഭിച്ച ഉടനെ മൂന്ന് പ്രതികളും ഒളിവില്‍ പോയി. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. അതേസമയം, പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുമെന്ന് സൂചനയുണ്ട്. സുസ്മിതയുടെ അമ്മ മീനാക്ഷി അന്നപൂര്‍ണേശ്വരി നഗര്‍ പോലീസില്‍ പരാതി നല്കി.

ആത്മഹത്യാ കുറിപ്പില്‍...
ഭര്‍ത്താവിന്റെ വീട്ടില്‍ വച്ച് മരിക്കാന്‍ താല്‍പ്പര്യമില്ലെന്നും അതുകൊണ്ടാണ് സ്വന്തം വീട്ടിലേക്ക് വന്നതെന്നും സുസ്മിത ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. സുസ്മിതയുടെ ഭര്‍ത്താവ് ശറത് കുമാര്‍ കെഎസ് നഗര്‍ സ്വദേശിയാണ്. കാര്‍ ഷോറൂമില്‍ മാനേജറായി ജോലി ചെയ്യുകയാണ്. മാണ്ഡ്യ സ്വദേശിനിയായ സുസ്മിത അഞ്ച് വര്‍ഷം മുമ്പാണ് സിനിമാ രംഗത്ത് സജീവമായത്.
-
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില -
പത്രിക നൽകിയതിന് പിന്നാലെ വിജയ്ക്ക് വൻ തിരിച്ചടി; പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി കേസെടുത്ത് പോലീസ്












Click it and Unblock the Notifications