ഷൂട്ടിംഗിനിടെ ഹെലികോപ്റ്ററില്‍ നിന്ന് ചാടി; രണ്ട് നടന്മാര്‍ മരിച്ചു
കന്നഡ ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിച്ചുകൊണ്ടിരിക്കെ ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേയ്ക്ക് വീണായിരുന്നു അപകടം
ബെംഗളൂരു: ഷൂട്ടിംഗിനിടെ തടാകത്തിലേക്ക് ചാടിയ രണ്ട് കന്നഡ നടന്മാര്‍ മരിച്ചു. പ്രമുഖ കന്നഡ നടന്മാരായ അനില്‍, ഉദയ് എന്നിവരാണ് മരിച്ചത്. കന്നഡ ചിത്രത്തിന്റെ ക്ലൈമാക്‌സ് ചിത്രീകരിച്ചുകൊണ്ടിരിക്കെ ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേയ്ക്ക് വീണായിരുന്നു അപകടം. വെള്ളത്തില്‍ വീണ നടന്‍ ദുനിയാ വിജയ് നീന്തിരക്ഷപ്പെടുകയായിരുന്നു. കര്‍ണ്ണാടകയിലെ രാമനഗരയിലായിരുന്നു സംഭവം.
ദുനിയാ വിജയ് നായകനായെത്തുന്ന മസ്തി ഗുഡി എന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കവേയായിരുന്നു അപകടം. ചിത്രത്തിലെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ വില്ലന്‍ കഥാപാത്രങ്ങളായി വേഷമിടുന്ന ഉദയ് യും അനിലും ഹെലികോപ്റ്ററില്‍ നിന്ന് തടാകത്തിലേക്ക് എടുത്തു ചാടുന്ന രംഗത്തിനിടെയായിരുന്നു അപകടം സംഭവിച്ചത്.

എന്നാല്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സിനിമ ഷൂട്ടിംഗ് നടക്കുന്ന സ്ഥലത്ത് ആവശ്യമായ സുരക്ഷാ നടപടികളോ മുന്‍കരുതലുകളോ സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്.












Click it and Unblock the Notifications