പവര്‍ സ്റ്റാര്‍ ഇനിയില്ല, കന്നട സൂപ്പര്‍താരം പുനീത് രാജ്കുമാര് അന്തരിച്ചു, ഞെട്ടലില്‍ സിനിമാലോകം
ബെംഗളൂരു: കന്നട സൂപ്പര്‍ താരം പുനീത് രാജ്കുമാര് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഇന്ന് രാവിലെയാണ് അദ്ദേഹത്തെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചത്. ഐസിയുവില്‍ ചികിത്സയില്‍ കഴിയവേയാണ് സിനിമാ ലോകത്തെ ഞെട്ടിച്ച് കൊണ്ടുളള സൂപ്പര്‍താരത്തിന്റെ വിടവാങ്ങല്‍.
Recommended Video
ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ പുനീത് രാജ്കുമാറിന്റെ ആരോഗ്യനില അതീവഗുരുതരമായിരുന്നു എന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. സൂപ്പര്‍താരത്തിന്റെ അപ്രതീക്ഷിത വിയോഗം വിശ്വസിക്കാനാകാതിരിക്കുകയാണ് കന്നട സിനിമാ ലോകവും ആരാധകരും.

കന്നട സിനിമയിലെ മുന്‍നിര താരമായ പുനീത് രാജ്കുമാറിനെ രാവിലെ 11. 30തോട് കൂടിയാണ് ബെംഗളൂരുവിലെ വിക്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവിലെ താരം പതിവ് പോലെ ജിമ്മില്‍ വ്യായാമത്തില്‍ ഏര്‍പ്പെടുന്നതിനിടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടനെ തന്നെ അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിച്ചു.

ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ തന്നെ പുനിതിന്റെ അവസ്ഥ മോശമായിരുന്നു എന്ന് വിക്രം ആശുപത്രിയിലെ ഡോക്ടര്‍ രംഗനാഥ് നായക് വ്യക്തമാക്കി. അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനുളള എല്ലാ ശ്രമങ്ങളും നടത്തിയെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആശുപത്രിയിലെത്തിച്ച് മണിക്കൂറുകള്‍ക്കകം തന്നെ അദ്ദേഹം അന്തരിച്ചു.

പുനീത് രാജ്കുമാര് ആശുപത്രിയില്‍ ആണെന്നറിഞ്ഞ് അദ്ദേഹത്തിന്റെ ആരാധകരായ നിരവധി പേരാണ് വിക്രം ആശുപത്രിക്ക് മുന്നില്‍ തടിച്ച് കൂടിയത്. പലരും പൊട്ടിക്കരയുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പുനിത് രാജ്കുമാറിന്റെ മരണത്തെ തുടര്‍ന്ന് കര്‍ണാടകത്തില്‍ പോലീസ് സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. വിക്രം ആശുപത്രിയിലേക്കുളള റോഡുകള്‍ പോലീസ് ബാരിക്കേഡ് വെച്ച് അടച്ചു.

കന്നട സിനിമയിലെ എക്കാലത്തെയും വലിയ താരമായ രാജ്കുമാറിന്റെ മകനാണ് പുനീത് രാജ്കുമാര്. രാജ്കുമാര് കുടുംബത്തിന് കന്നട സിനിമാ ലോകത്ത് വലിയ ഇടമുണ്ട്. ചെറിയ പ്രായത്തില്‍ തന്നെ സിനിമാ ലോകത്തേക്ക് പുനീത് കാലെടുത്ത് വെച്ചിരുന്നു ബാലതാരമായി ദേശീയ പുരസ്ക്കാരം അടക്കം പുനീത് നേടിയിട്ടുണ്ട്. ബെട്ടാട ഹുവു എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു പുരസ്ക്കാരം.

അപ്പു ആണ് പുനീത് നായകനായി കന്നട സിനിമയില്‍ അരങ്ങേറിയ ചിത്രം. അപ്പു വലിയ വിജയമായതോടെ ആരാധകര്‍ പുനീത് രാജ്കുമാറിനെ അപ്പു എന്ന് തന്നെയാണ് വിളിക്കുന്നത്. തുടര്‍ന്നങ്ങോട്ട് കര്‍ണാടകത്തിലെ ഏറ്റവും ജനപ്രിയ താരമായി പുനീത് വളര്‍ന്നു. 29 ചിത്രങ്ങളില്‍ പുനീത് നായകനായി അഭിനയിച്ചിട്ടുണ്ട്. ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ യുവരത്ന ആണ് പുനീതിന്റെ അവസാന ചിത്രം.

വസന്ത ഗീത, ഭാഗ്യവന്ത, ചാലിസുവ മോഡഗലു, എരഡു നക്ഷത്രഗലു, ഭക്ത പ്രഹ്ളാദ, യാരിവനു, ബെട്ടഡ ഹൂവു എന്നിവയാണ് ബാലതാരമായി പുനീത് ശ്രദ്ധേയ പ്രകടനം കാഴ്ച വെച്ച സിനിമകള്‍. അഭി, വീര കന്നഡിഗ, അജയ്, അരസു, റാം, ഹുഡുഗാരു, അഞ്ജനി പുത്ര അടക്കമുളളവയാണ് നായകനായി പുനീത് തിളങ്ങിയ ചിത്രങ്ങള്‍. ദ്വിതയാണ് പുനീതിന്റെതായി ഇനി പുറത്തിറങ്ങാനുളള ചിത്രം.

നടന് എന്നതിലുപരി വലിയൊരു മനുഷ്യസ്നേഹി കൂടിയായിരുന്നു പുനീത് രാജ്കുമാര്. വരുമാനത്തിന്റെ വലിയൊരു ഭാഗം അദ്ദേഹം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കി വെച്ചിരുന്നു. കൊവിഡ് പ്രതിസന്ധി മറികടക്കാനും പ്രളയ സമയത്തും പുനീത് രാജ്കുമാർ സഹായവുമായി രംഗത്തുണ്ടായിരുന്നു. അച്ഛൻ ഡോ. രാജ്കുമാറിന്റെ പേരിലുളള ട്രസ്റ്റ് വഴിയും പുനീത് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. അദ്ദേഹത്തിന്റെ സംസ്ക്കാരം ഞായറാഴ്ചയാണ് നടക്കുക. പുനീത് രാജ്കുമാറിന്റെ കണ്ണുകള്‍ ദാനം ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ രാജ്കുമാറും അമ്മയും കണ്ണുകള്‍ ദാനം ചെയ്തിരുന്നു. ബെംഗളൂരുവിലെ നാരായണ നേത്രാലയയിലൂടെയാണ് നേത്രദാനം നടക്കുക.
-
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
ഗ്യാസ് ക്ഷാമത്തെ തോല്പിക്കാന് ബെംഗളൂരുവിന്റെ കിടിലന്‍ ഐഡിയ; ഗ്യാസ് സ്വന്തം നിലയില്‍ ഉല്പാദിപ്പിക്കും -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
കലാഭവന്‍ സരിഗയെ അപമാനിച്ചു? മറുപടിയുമായി ശങ്കര്‍: ഞാന്‍ ഉദ്ദേശിച്ചത് ഇങ്ങനെ: വിളിച്ച് സോറി പറഞ്ഞു -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വജ്രായുധവുമായി ഇറാൻ; ഹോർമുസ് കടലിടുക്ക് തുറക്കാം..പക്ഷെ ഒരേയൊരു ഡിമാൻ്റ്..യുഎസ് പെടും?;കുറിപ്പ് -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക












Click it and Unblock the Notifications