കന്നട സൂപ്പർസ്റ്റാർ പുനിത് രാജ്കുമാറിന് ഹൃദയാഘാതം, ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ടുകൾ
ബെംഗളൂരു: കന്നട സിനിമയിലെ സൂപ്പര്‍ താരം പുനിത് രാജ്കുമാറിന് ഹൃദയാഘാതം. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബെംഗളൂരുവിലെ വിക്രം ആശുപത്രിയിലാണ് പുനിത് രാജ്കുമാറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. അദ്ദേഹം നിലവില്‍ ഐസിയുവിലാണ് ചികിത്സയില്‍ കഴിയുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു സംഘം വിദഗ്ധ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ നിരന്തരം നിരീക്ഷിച്ച് കൊണ്ടിരിക്കുകയാണ്.
രാവിലെ 11. 30തിനാണ് പുനിത് രാജ്കുമാറിനെ നെഞ്ച് വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിവിന്റെ പരമാവധി തങ്ങള്‍ ശ്രമിച്ച് കൊണ്ടിരിക്കുകയാണ് എന്ന് വിക്രം ആശുപത്രിയിലെ ഡോക്ടര്‍ രംഗനാഥ് നായക് പ്രതികരിച്ചു. അദ്ദേഹത്തെ ആരോഗ്യനില ഗുരുതരമാണ്. ഇപ്പോള്‍ കൃത്യമായി ഒന്നും പറയാന്‍ സാധിക്കില്ല. ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ അവസ്ഥ വളരെ മോശമായിരുന്നു എന്നും ഇപ്പോള്‍ ഐസിയുവിലാണ് പുനിത് ഉളളത് എന്നും ഡോക്ടര്‍ വ്യക്തമാക്കി.

പുതിയ മേക്കോവറില്‍ വീണ്ടും ഞെട്ടിച്ച് ഗോപിക; പൊളി ലുക്കിലാണെന്ന് ആരാധകര്‍












Click it and Unblock the Notifications