കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവനടിക്കും നടനും ദാരുണാന്ത്യം....! ദുരന്തത്തിന്റെ ഞെട്ടൽ മാറാതെ അഭിനയ ലോകം...

  • By Anamika
Google Oneindia Malayalam News

ബെംഗളൂരു: പ്രമുഖ നടിയും നടനും കാറപകടത്തില്‍ മരിച്ചു. സുഹൃത്തുക്കള്‍ക്കൊപ്പം ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കില്‍ നിയന്ത്രണം വിട്ട് ഇടിച്ചതാണ് അപകട കാരണം. സുഹൃത്തായ മറ്റൊരു നടന്റെ പിറന്നാള്‍ ആഘോഷത്തിന് പോകുന്ന വഴിക്കാണ് അഭിനയ ലോകത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തം നടന്നത്.

ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും ദിലീപിന് കുരുക്കഴിയുന്നില്ല... ഡി സിനിമാസ് കയ്യേറിയത് ക്ഷേത്രഭൂമി..!ജാമ്യം കിട്ടിയാലും ഇല്ലെങ്കിലും ദിലീപിന് കുരുക്കഴിയുന്നില്ല... ഡി സിനിമാസ് കയ്യേറിയത് ക്ഷേത്രഭൂമി..!

ദിലീപ് കിംഗ് ലയർ... ദിലീപ് പറഞ്ഞിട്ട് കാവ്യ സുനിക്ക് പണം നൽകിയെന്ന്...! കോടതിയിൽ തീപറക്കുന്നു...!ദിലീപ് കിംഗ് ലയർ... ദിലീപ് പറഞ്ഞിട്ട് കാവ്യ സുനിക്ക് പണം നൽകിയെന്ന്...! കോടതിയിൽ തീപറക്കുന്നു...!

ചിന്നമ്മ ചില്ലറക്കാരിയല്ല... ജയിലിന് പുറത്തിറങ്ങിയത് ഷോപ്പിംഗിന് മാത്രമല്ല.. എന്തിനെന്നറിഞ്ഞാൽ...!ചിന്നമ്മ ചില്ലറക്കാരിയല്ല... ജയിലിന് പുറത്തിറങ്ങിയത് ഷോപ്പിംഗിന് മാത്രമല്ല.. എന്തിനെന്നറിഞ്ഞാൽ...!

വാഹനാപകടം

വാഹനാപകടം

ടെലിവിഷന്‍ താരങ്ങളായ രചന, ജീവന്‍ എന്നിവരാണ് കാറപകടത്തില്‍ മരിച്ചത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ബന്ദട്ക- ബെംഗളൂരു റോഡില്‍വെച്ചാണ് അപകടമുണ്ടായത്.

ദാരുണാന്ത്യം

ദാരുണാന്ത്യം

കന്നട ടെലിവിഷന്‍ രംഗത്തെ അറിയപ്പെടുന്ന താരങ്ങളാണ് രചനയും ജീവനും. മഹാനദി, മധുബാല, ത്രിവേണി സംഗമ എന്നീ ടെലിവിഷന്‍ പരമ്പരകളിലൂടെ പ്രശസ്തയാണ് രചന.

ക്ഷേത്രത്തിൽ പോകും വഴി

ക്ഷേത്രത്തിൽ പോകും വഴി

ജീവന്‍ ആയിരുന്നു കാര്‍ ഓടിച്ചിരുന്നത്. ഇവര്‍ സുഹൃത്തുക്കള്‍ക്കൊപ്പം കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക് പോകുന്ന വഴിക്കാണ് വഴിയരികില്‍ നിര്‍ത്തിയിട്ട ട്രക്കിലിടിച്ച് അപകടമുണ്ടായത്.

പിറന്നാൾ ആഘോഷിക്കാൻ

പിറന്നാൾ ആഘോഷിക്കാൻ

മഗഡിയില്‍ നിന്നും 200 കിലോമീററര്‍ ദൂരമുണ്ട് കുക്കെ സുബ്രഹ്മണ്യ ക്ഷേത്രത്തിലേക്ക്. സുഹൃത്തും മഹാനദി സീരിയയിലെ മറ്റൊരു നടനുമായ കാര്‍ത്തികിന്റെ പിറന്നാള്‍ ആഘോഷിക്കാനാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് യാത്ര പോയത്.

അന്വേഷണം ആരംഭിച്ചു

അന്വേഷണം ആരംഭിച്ചു

നടന്മാരായ രഞ്ജിത്ത്, എറിക്, ഹൊന്നേഷ്, ഉത്തമം എന്നിവര്‍ നിസ്സാരപരിക്കുകളോടെ രക്ഷപ്പെട്ടു. രചനയും ജീവനും അപകട സ്ഥലത്ത് തന്നെ മരിച്ചിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

പരുക്കേറ്റവർ ആശുപത്രിയിൽ

പരുക്കേറ്റവർ ആശുപത്രിയിൽ

താരങ്ങള്‍ സഞ്ചരിച്ചിരുന്ന ടാറ്റ സഫാരി കാറാണ് അപകടത്തില്‍പ്പെട്ടത്. എതിരെ വന്ന ബസ്സുമായുള്ള കൂട്ടിയിടി ഒഴിവാക്കാന്‍ വാഹനം വെട്ടിച്ചതാണ് ട്രക്കിലിടിച്ച് അപകടത്തിന് കാരണമായത്. പരുക്കേറ്റവരെ നെലമംഗല ഹര്‍ഷ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അറിയപ്പെടുന്ന താരങ്ങൾ

അറിയപ്പെടുന്ന താരങ്ങൾ

മധുബാല എന്ന ടെഷിവിഷന്‍ പരമ്പരയിലൂടെ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് രചന. മഹാനദിയെന്ന സീരിയലില്‍ അഭിനയിച്ച് വരികയായിരുന്നു. സുജീവ് എന്നറിയപ്പെടുന്ന ജീവന്‍ സുരേഷ് അറിയപ്പെടുന്ന ഹാസ്യതാരം ആയിരുന്നു

സമാന ദുരന്തം

സമാന ദുരന്തം

ഹിന്ദി സീരിയല്‍ താരങ്ങളായ ഗഗന്‍ കാംഗ്, അര്‍ജിത്ത് ലാവണ്യ എന്നിവര്‍ സമാനമായ കാറപകടത്തില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ഷൂട്ടിംഗിന് ശേഷം മുംബൈയിലേക്ക് മടങ്ങും വഴിയാണ് ഇവരുടെ കാര്‍ അപകടത്തില്‍ പെട്ടത്.

English summary
Actors Rachana MG and Jeevan Suresh, died on Thursday early morning in a car accident near Magadi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X