ടിവി താരം അപകടത്തിൽ മരിച്ചു: അപകടം ചെന്നൈ- ബെംഗളൂരു ഹൈവേയിൽ!!
ബെംഗളൂരു: ടിവി താരം കാറപകടത്തില്‍ മരിച്ചു. കന്നഡ ടിവി താരം രേഖ സിന്ധുവാണ് മരിച്ചത്. ചെന്നൈ- ബെംഗളൂരു ഹൈവേയില്‍ വെള്ളിയാഴ്ചയായിരുന്നു അപകടം. ചെന്നൈയില്‍ നിന്ന് മറ്റ് മൂന്ന് പേർക്കൊപ്പം ബെംഗളൂരുവിലേയ്ക്ക് പോകുമ്പോൾ വെല്ലൂര്‍ ജില്ലയിലെ നന്ദ്രമല്ലിയില്‍ വച്ചാണ് കാര്‍ അപകടത്തിൽപ്പെട്ടത്.
രേഖ സംഭവസ്ഥലത്തുവച്ച് തന്നെ മരിയ്ക്കുകയായിരുന്നു. അഭിഷേക് കുമരൻ(22), ജയൻകന്ദ്രൻ(23), രാകേഷൻ(20) എന്നിവരാണ് മരിച്ച മറ്റുള്ളവർ. ഇവരിൽ രണ്ട് പേർ ചെങ്കൽപ്പേട്ട് സ്വദേശികളും ഒരാൾ ചെന്നൈ സ്വദേശിയുമാണ്. രേഖയുടെ മൃതദേഹം തിരുപ്പത്തൂർ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.













Click it and Unblock the Notifications