ഹിന്ദു ദൈവങ്ങള്‍ക്കെതിരെ മിണ്ടരുത്...!! മിണ്ടിയാല്‍ ഇതാണ് അനുഭവം..!! എഴുത്തുകാരന് മേല്‍ കരിയൊഴിച്ചു!
ദേവനഗരി: മതത്തിലെ പുഴുക്കുത്തുകള്‍ക്കെതിരെയും തീവ്രഹിന്ദുത്വ ശക്തികള്‍ക്കെതിരെയും പുരോഗമനാത്മക നിലപാടുകള്‍ സ്വീകരിക്കുന്ന എഴുത്തുകാര്‍ക്കും സാമൂഹ്യപ്രവര്‍ത്തകര്‍ക്കുമെതിരെ സംഘപരിവാര്‍ ശക്തികള്‍ എന്നും പ്രയോഗിച്ചിരിക്കുന്നത് അസഹിഷ്ണുതയുടെ ആയുധങ്ങളാണ്. കല്‍ബുര്‍ഗിയും പന്‍സാരെയും ധബോല്‍ക്കറുമെല്ലാം ഉദാഹരണങ്ങള്‍.
Read Also: കേരളത്തെ രാമരാജ്യമാക്കും..!! 2019ല്‍ കേരളത്തിലടക്കം ബിജെപി ലക്ഷ്യമിടുന്നത് 120 സീറ്റുകള്‍..!!
Read Also: പെണ്‍കുട്ടികളെ വെച്ച് വലവീശും..!! മുറിയിലെത്തിച്ച് നഗ്നഫോട്ടോയെടുപ്പും..!! ഇത് ഹണി ട്രാപ്പ് !!
തങ്ങളുടെ നിലപാടുകള്‍ അംഗീകരിക്കാത്തവര്‍ക്ക് എതിരെയുള്ള സംഘപരിവാറിന്റെ അതിക്രമങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഇരയാണ് പ്രശസ്ത കന്നട എഴുത്തുകാരനും പുരോഗമന ചിന്തകനുമായ യോഗേഷ് മാസ്റ്റര്‍. കറുത്ത മഷി എഴുത്തുകാരന് മേല്‍ ഒഴിച്ചാണ് സംഘപരിവാര്‍ സംസ്‌ക്കാരം തെളിയിച്ചിരിക്കുന്നത്.

യോഗേഷ് മാസ്റ്ററുടെ ദുന്ദി എന്ന നോവല്‍ ഏറെ വിവാദമായിരുന്നു. ഹിന്ദു ദൈവങ്ങള്‍ക്കെതിരെയാണ് യോഗേഷിന്റെ നോവല്‍ എന്നാണ് വലതുപക്ഷ തീവ്രവാദികളുടെ വാദം. ഇതിന് മറുപടിയായാണ് എഴുത്തുകാരന് മേല്‍ കരിമഷി പ്രയോഗം നടത്തിയിരിക്കുന്നത്.

ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെയാണ് യോഗേഷ് മാസ്റ്റര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. പരിപാടിക്കിടെ ചായ കുടിച്ചുകൊണ്ടിരിക്കെ സ്ഥലത്തേക്ക് കടന്നുവന്ന ഒന്‍പത് അംഗ സംഘം കരി മഷി ആക്രമണം നടത്തുകയായിരുന്നു.

ഹിന്ദു ദൈവമായ ഗണപതിയെ ദുന്ദിയില്‍ മോശമായി ചിത്രീകരിക്കുന്നുവെന്നാണ് ആരോപണം.ഹിന്ദു ദൈവങ്ങള്‍ക്കെതിരെ എഴുതിയാല്‍ കൂടുതല്‍ കടുത്ത മറുപടിയാവും ലഭിക്കുകയെന്ന് സംഘം ഭീഷണി മുഴക്കുകയും ചെയ്തു. യോഗേഷ് മാസ്റ്ററുടെ മുഖത്തും ദേഹത്തും സംഘം കറുത്ത മഷി ഒഴിച്ചു.

പ്രാദേശിക ദിനപത്രമായ ഗൗരി ലങ്കേഷ് പത്രിക സംഘടിപ്പിച്ച പുസ്തക പ്രകാശന ചടങ്ങിനിടെയാണ് ആക്രമണം നടന്നത്. ജയ് ശ്രീറാം എന്നുറക്കെ വിളിച്ചുകൊണ്ടായിരുന്നു സംഘം ആക്രമണം നടത്തിയതെന്ന് പോലീസ് സൂപ്രണ്ട് ഭീംശങ്കര്‍ ഗുല്ലെഡ് വ്യക്തമാക്കി. സംഭവത്തില്‍ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

യോഗേഷിനെതിരെ നടന്ന ആക്രമണത്തില്‍ പ്രതിഷേധിച്ച് എഴുത്തുകാരും സാംസ്‌ക്കാരിക പ്രവര്‍ത്തകരും പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നും പ്രതികളെ മുഴുവന്‍ പിടികൂടി ശിക്ഷ നല്‍കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications