• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ചര്‍ച്ചയ്ക്ക് തയ്യാര്‍; അമിത് ഷായുടെ ക്ഷണം സ്വീകരിച്ച് കണ്ണന്‍ ഗോപിനാഥന്‍

ദില്ലി: പൗരത്വ നിയമവുമായി ബന്ധപ്പെട്ട് ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറണെന്ന ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. ചര്‍ച്ചയ്ക്കും കൂടുക്കാഴ്ചയ്ക്കും തനിക്ക് താത്പര്യമുണ്ടെന്നും സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രിക്ക് കത്തയച്ചുവെന്ന് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

പ്രിയ ആഭ്യന്തര മന്ത്രി അമിത് ഷാ, സിഎഎയുമായി ബന്ധപ്പെട്ട് ആരുമായും സംവാദത്തിന് തയ്യാറാണെന്ന താങ്കളുടെ ക്ഷണം സ്വീകരിച്ചിരിക്കുന്നു. വിഷയത്തില്‍ ചര്‍ച്ചയ്ക്കായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കണമെന്ന് ഷായുടെ ഓഫീസിനോട് അപേക്ഷിക്കുന്നു. ഉറപ്പ് തന്നത് പോലെ മൂന്ന് ദിവസത്തിനുള്ളില്‍ തീയതി അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു, കണ്ണന്‍ ഗോപിനാഥന്‍ കുറിച്ചു.

ടൈംസ് നൗ സമ്മിറ്റില്‍ സംസാരിക്കുമ്പോഴായിരുന്നു പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ച് ആരുമായും വ്യക്തിപരമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞത്. നിയമം സംബന്ധിച്ച് വ്യക്തത വേണ്ടവര്‍ക്ക് കൂടിക്കാഴ്ചയ്ക്ക് സമയം തേടാം. ഞാന്‍ നേരിട്ട് അവര്‍ക്ക് കാര്യങ്ങള്‍ വിശദീകരിച്ച് നല്‍കും. എന്‍റെ ഓഫീസ് മൂന്ന് ദിവസത്തിനുള്ളില്‍ ഇതിനായി സമയം അനുവദിക്കുമെന്നും ഷാ പറഞ്ഞിരുന്നു.

മാപ്പ് പറയാന്‍ സൗകര്യമില്ലെന്ന് കോണ്‍ഗ്രസ്;'മാപ്പ് വീര്‍'ല്‍1 00 കോടിയുടെ അപകീര്‍ത്തി കേസിന് മറുപടി

പ്രളയ ദുരിതാശ്വാസത്തിന് പിരിച്ച തുക ആഷിഖ് അബുവും സംഘവും തട്ടി? വിശദീകരണം

സോണിയയും രാഹുലും വരി നിന്ന് വിമാനത്തില്‍ കേറേണ്ടി വരും, ഇളവ് ഒഴിവാക്കാന്‍ കേന്ദ്രം

കൂടുതൽ അമിത് ഷാ വാർത്തകൾ

English summary
Kannan gopinat seeks time from Sha for CAA debate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X