കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വാക്കിന് വില വേണം, പേടിക്കേണ്ട, ഞാനിനി നിർബന്ധിക്കില്ല'; അമിത് ഷായെ ട്രോളി കണ്ണന്‍ ഗോപിനാഥന്‍

Google Oneindia Malayalam News

Recommended Video

cmsvideo
It's Just The Beginning Amit Shah, Says Kannan Gopinathan | Oneindia Malayalam

ദില്ലി: ആഭ്യന്തര മന്ത്രി അമിത് ഷായെ പരിഹസിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് ഏത് തരം ചര്‍ച്ചയ്ക്കും തയ്യാറാണെന്നും മൂന്ന് ദിവസത്തിനുള്ളില്‍ താനുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കുമെന്നും അമിത് ഷാ പറഞ്ഞിരുന്നു. ഇതിന് മറുപടിയായി അമിത് ഷായോട് സമയം തേടി കണ്ണന്‍ ഗോപിനാഥന്‍ കത്തയച്ചിരുന്നു.

എന്നാല്‍ മൂന്ന് ദിവസമായിട്ടും മറുപടി ലഭിക്കാതിരുന്നതോടെയാണ് ഷായെ പരിഹസിച്ച് കണ്ണന്‍ ഗോപിനാഥന്‍ രംഗത്തെത്തിയത്.

 ചര്‍ച്ചയ്ക്ക് തയ്യാറെന്ന്

ചര്‍ച്ചയ്ക്ക് തയ്യാറെന്ന്

ടൈംസ് നൗ സമ്മിറ്റില്‍ വെച്ചായിരുന്നു ദേശീയ പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് വ്യക്തിപരമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് അമിത് ഷാ പറഞ്ഞത്. ആര്‍ക്കെങ്കിലും നിയമം സംബന്ധിച്ച് എന്തെങ്കിലും വ്യക്തത വേണമെങ്കില്‍ താന്‍ തന്നെ നേരിട്ട് അത് വിശദമാക്കി തരുമെന്നും കൂടിക്കാഴ്ചയ്ക്ക് അനുമതി തേടുന്നവര്‍ക്ക് തന്‍റെ ഓഫീസ് മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കുമെന്നുമായിരുന്നു ഷാ പറഞ്ഞത്.

 മറുപടി നല്‍കാതെ ഷാ

മറുപടി നല്‍കാതെ ഷാ

തൊട്ട് പിന്നാലെയാണ് അമിത് ഷായുടെ ക്ഷണം സ്വീകരച്ച് കണ്ണന്‍ ഗോപിനാഥന്‍ കത്തയച്ചത്. കത്തയച്ച കാര്യം അദ്ദേഹം ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. പൗരത്വ നിയമം സംബന്ധിച്ച് താങ്കളുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സമയം അനുവദിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നുമായിരുന്നു ട്വീറ്റ്.എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞും മറുപടി ലഭിക്കാതിരുന്നതോടെയാണ് ഷായ്ക്കെതിരെ കണ്ണന്‍ ഗോപിനാഥന്‍ രംഗത്തെത്തിയത്.

വില നല്‍കരുതായിരുന്നു

മൂന്ന് ദിവസമായി. ഒരു പ്രതികരണവും ഇല്ല. അമിത് ഷായുടെ വാക്കിന് വില നല്‍കരുതായിരുന്നു. കബിളിപ്പിക്കല്‍ എന്ന് ഇതിനെ പറയേണ്ടി വരും. ചാനലില്‍ വന്നിരുന്ന് എന്തെങ്കിലും വിളിച്ച് പറയുക എന്നിട്ട് രക്ഷപ്പെടുക എന്നത് ഉത്തരവാദപ്പെട്ട ഒരു പദവിയില്‍ ഇരിക്കുന്ന ഒരാള്‍ക്ക് പറഞ്ഞ പണിയല്ല. പേടിക്കേണ്ട. ഞാന്‍ എന്തായാലും ഇനി നിര്‍ബന്ധിക്കുന്നില്ല. പക്ഷെ ഇതിനെ ജനാധിപത്യത്തിലെ ഒരു പാഠമായി ഉള്‍ക്കൊള്ളണം, കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.

English summary
Kannan Gopinathan against Amit Shah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X