കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബുഹഹ, 'കിടിലൻ പ്ലാൻ', കിടുക്കി പ്രധാനമന്ത്രി!! മോദിയെ പരിഹസിച്ച് കണ്ണൻ ഗോപിനാഥൻ

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; ഏപ്രിൽ 5 ന് ഞായറാഴ്ച രാത്രി കൊറോണയെന്ന ഇരുട്ടിനെ അകറ്റാൻ 9 മിനിറ്റ് ജനങ്ങളോട് വെളിച്ചം തെളിയിക്കാൻ ആഹ്വാനം ചെയ്തിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്തപ്പോഴാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. മോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യത്ത് ഇതുവരെ ടോർച്ചിനും ബാറ്ററികൾക്കും മെഴുകുതിരികൾക്കും ക്ഷാമം ഉണ്ടായിരുന്നില്ല. എന്നാൽ ഇനി അത് ഉണ്ടാകും, കണ്ണൻ ഗോപിനാഥൻ ട്വീറ്റ് ചെയ്തു. മോദിയെ പരിഹരിച്ച് കോൺഗ്രസ് എംപി ശശി തരൂരും രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങളുടെ ആകുലതകളോ ദുരിതങ്ങളോ പ്രധാനമന്ത്രി അഭിസംബോധ ചെയ്തില്ലെന്ന് തരൂർ കുറ്റപ്പെടുത്തി.

modikannan-

പ്രധാന ഷോമാനെ കേട്ടു, ജനങ്ങളുടെ വേദനയെ കുറിച്ചോ ദുരിതത്തെ കുറിച്ചോ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചോ ഒന്നും തന്നെ പറയാനില്ല. ലോക്ക് ഡൗണിന് ശേഷമുള്ള കാര്യങ്ങൾ തിരുമാനിക്കുന്നതിന് മുൻപ് ഭാവിയെ കുറിച്ചുള്ള ഒരു ആകുലതകളോ കാഴ്ചപ്പാടുകളോ ഇല്ല,ഇന്ത്യയുടെ ഫോട്ടോ-ഒപ്പ് പ്രധാനമന്ത്രി നടത്തിയ ഒരു ഫീൽ ഗുഡ് നിമിഷം, എന്നായിരുന്നു തരൂരിന്റെ ട്വീറ്റ്.

Recommended Video

cmsvideo
കറക്റ്റ് കൊറോണയുടെ കണ്ണില്‍ നോക്കി ടോര്‍ച്ച് അടിക്കണം

കൊറോണയെന്ന ഇരുട്ടിനെ അകറ്റാൻ തനിക്ക് ജനങ്ങൾ തങ്ങളുടെ 9 മിനിറ്റ് നൽകണമെന്നായിരുന്നു മോദി ഇന്ന് ആവശ്യപ്പെട്ടത്. അഞ്ചാം തീയതി രാത്രി വീടിന്റെ വാതിൽപടിയ്ക്കലോ ബാൽക്കണിയിലോ നിന്ന് ചെറു വിളക്കുകൾ തെളിയിക്കണം. ദീപം തെളിക്കുന്ന ചിത്രങ്ങൾ എല്ലാവരും പങ്കു വയ്ക്കുക. 130 കോടി ഇന്ത്യക്കാർ ദീപപ്രഭയിൽ നിൽക്കുന്ന കാഴ്ച നമ്മുടെ പോരാട്ടത്തിന് ശക്തി പകരും,എന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകൾ. അതേസമയം റോഡുകളിൽ ആരും ഒത്തുകൂടരുതെന്നും കൊറോണയെന്ന വൈറസിനെ തുരത്താനുള്ള ഏക മാർഗം സാമൂഹിക അകലം പാലിക്കുക മാത്രമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.നേരത്തേ ജനത കർഫ്യൂ ദിനത്തിൽ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കുന്നതിന് കൈയ്യടിക്കുകയോ പാത്രം കൊട്ടുകയോ വേണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.

'ചോദ്യം സിമ്പിൾ, 400 കോടിയുടെ ആനുകൂല്യം നൽകാൻ വേണ്ടി 3200 കോടി പിടിച്ചെടുക്കേണ്ട ആവശ്യമെന്താണ്?''ചോദ്യം സിമ്പിൾ, 400 കോടിയുടെ ആനുകൂല്യം നൽകാൻ വേണ്ടി 3200 കോടി പിടിച്ചെടുക്കേണ്ട ആവശ്യമെന്താണ്?'

പുതിയ പ്രഖ്യാപനവുമായി യുഎഇ; മലയാളികള്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് ആശ്വാസം, ആനുകൂല്യം 3 മാസത്തേക്ക്പുതിയ പ്രഖ്യാപനവുമായി യുഎഇ; മലയാളികള്‍ ഉള്‍പ്പടേയുള്ളവര്‍ക്ക് ആശ്വാസം, ആനുകൂല്യം 3 മാസത്തേക്ക്

പാത്രം കൊട്ടലിന് ശേഷം വിളക്ക് തെളിയിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി, ഏപ്രിൽ 5ന് രാത്രി 9ന്പാത്രം കൊട്ടലിന് ശേഷം വിളക്ക് തെളിയിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രി, ഏപ്രിൽ 5ന് രാത്രി 9ന്

English summary
Kannan gopinathan against PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X