കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരും എൻആർസിയും ജിഎസ്ടിയും പോലെ ഈ ദുരന്തം നിങ്ങളുണ്ടാക്കിയതല്ല! മോദിയെ ട്രോളി കണ്ണന്‍ ഗോപിനാഥൻ!

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പട്ടാണ് കണ്ണന്‍ ഗോപിനാഥന്റെ പ്രതികരണം. നോട്ട് നിരോധനവും കശ്മീരും അടക്കമുളള വിഷയങ്ങളാണ് കണ്ണന്‍ ഗോപിനാഥന്‍ ഉയര്‍ത്തിക്കാട്ടിയിരിക്കുന്നത്. കണ്ണന്‍ ഗോപിനാഥന്റെ ട്വീറ്റ് ഇങ്ങനെയാണ്:

''പ്രിയപ്പെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദീ, രാഷ്ട്രീയ പാര്‍ട്ടി നേതാക്കളേയും നിങ്ങള്‍ക്ക് താല്‍പര്യമുളള മറ്റ് പ്രമുഖരേയും ഉള്‍പ്പെടുത്തി ഒരു നാഷണല്‍ റെസ്‌പോണ്‍സ് ടീം രൂപീകരിക്കൂ. അവരുമായി നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തൂ. അവരില്‍ നിന്നും ആശയങ്ങള്‍ സ്വീകരിക്കൂ. അവര്‍ക്ക് അകമഴിഞ്ഞ നന്ദി രേഖപ്പെടുത്തൂ. നോട്ട് നിരോധനവും ജിഎസ്ടിയും ആര്‍ട്ടിക്കിള്‍ 370ഉം എന്‍ആര്‍സിയും പോലെ ഈ ദുരന്തം താങ്കളുണ്ടാക്കിയതല്ല. ഒരു രാജ്യമെന്ന നിലയ്ക്ക് നമ്മളിതിനെ ഒറ്റക്കെട്ടായി നേരിടും''.

bjp

കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതില്‍ പ്രതിഷേധിച്ചാണ് കഴിഞ്ഞ വര്‍ഷം കണ്ണന്‍ ഗോപിനാഥന്റെ ഐഎഎസ് പദവി ഉപേക്ഷിച്ചത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വീസിലേക്ക് തിരികെ കയറാന്‍ കേന്ദ്രം കണ്ണന്‍ ഗോപിനാഥനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തിരിച്ച് കയറില്ലെന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. 2019 ഓഗസ്റ്റ് 27ന് അയച്ച കത്തില്‍ കണ്ണന്‍ ഗോപിനാഥനോട് ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരുന്നു. ഇത് പാലിക്കാത്തതിനെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വീണ്ടും കത്തയച്ചു. എന്നാൽ തിരികെ വരുന്ന പ്രശ്നമില്ലെന്ന നിലപാടിലാണ് കണ്ണൻ ഗോപിനാഥൻ.

തുടർന്ന് കണ്ണൻ ഗോപിനാഥന് എതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്. ആദ്യം ഗുജറാത്ത് പോലീസും ഇക്കുറി ദാമന്‍ ദിയു പോലീസും ആണ് കണ്ണന്‍ ഗോപിനാഥന് എതിരെ കേസെടുത്തിരിക്കുന്നത്. സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു എന്നാരോപിച്ചാണ് നേരത്തെ ഗുജറാത്ത് പോലീസ് കണ്ണന്‍ ഗോപിനാഥന് എതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ജോലിയില്‍ തിരിച്ച് പ്രവേശിക്കാനുളള ഉത്തരവ് പാലിക്കാത്തതിന്റെ പേരിലാണ് കണ്ണന്‍ ഗോപിനാഥന് എതിരെ ദാമന്‍ ദിയു-ദാദ്ര നാഗര്‍ ഹവേലി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. എപിഡെമിക് ഡിസീസസ് ആക്ട്, ഐപിസി 188, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

English summary
Kannan Gopinathan asks Narendra Modi to form a national response team
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X