കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീരിനായി കണ്ണൻ ഗോപിനാഥൻ ഐഎഎസ്, വാ മൂടിക്കെട്ടി ജുഹു ബീച്ചിൽ പ്രതിഷേധിക്കും!

Google Oneindia Malayalam News

ദില്ലി: കശ്മീരിലെ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് രാജിവെച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍ വീണ്ടും പ്രതിഷേധവുമായി രംഗത്ത്. കശ്മീരിലെ ജനതയ്ക്ക് ഐക്യദാര്‍ഡ്യവുമായി വാ മൂടിക്കെട്ടി പ്രതിഷേധിക്കാനാണ് കണ്ണന്‍ ഗോപിനാഥന്‍ തയ്യാറെടുക്കുന്നത്. കശ്മീരില്‍ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ അടക്കം പുനസ്ഥാപിക്കപ്പെടാത്ത സാഹചര്യത്തിലാണ് കണ്ണന്‍ ഗോപിനാഥന്റെ പ്രതിഷേധം.

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ അടക്കം ഇതുവരെ പൂര്‍ണമായും പുനസ്ഥാപിക്കപ്പെട്ടിട്ടില്ല.

IAS

കശ്മീരിലെ നടപടികള്‍ക്ക് 75 ദിവസം തികയുകയാണ് 19ാം തിയ്യതി. ശനിയാഴ്ച വൈകിട്ടാണ് കണ്ണന്‍ ഗോപിനാഥന്‍ വാ മൂടിക്കെട്ടി പ്രതിഷേധിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മുംബൈയിലെ ജുഹു ബീച്ചിലാണ് പ്രതിഷേധം. വാ മൂടിക്കെട്ടി കണ്ണന്‍ ഗോപിനാഥന്‍ 75 മിനുട്ട് മൗനമാചരിക്കുന്നു. ട്വിറ്ററിലൂടെയാണ് പ്രതിഷേധത്തിന്റെ വിവരം കണ്ണന്‍ ഗോപിനാഥന്‍ പരസ്യമാക്കിയിരിക്കുന്നത്.

വാ മൂടിയിരിക്കുന്ന ചിത്രവും കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഒരു രാജ്യം മുഴുവന്‍ നിശബ്ദരാക്കപ്പെട്ടിട്ട് 70 ദിവസങ്ങളായിരിക്കുന്നു. ഭാഗികമായെങ്കിലും അടിസ്ഥാനപരമായ മൊബൈല്‍ സേവനങ്ങളെങ്കിലും കശ്മീരില്‍ പുന:സ്ഥാപിക്കപ്പെട്ടത് 69 ദിവസങ്ങള്‍ക്ക് ശേഷമാണ്. നിശബ്ദ കാഴ്ചക്കാരായിരിക്കാനാണ് തീരുമാനമെങ്കില്‍ അത് ഔദ്യോഗികമായിട്ട് തന്നെ ആവട്ടെ എന്നാണ് കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.

English summary
Kannan Gopinathan IAS again to protest in Kashmir issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X