കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടേയും ഷായുടേയും കൗണ്ട് ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു, പേടിപ്പിക്കാനേ അറിയൂ എന്ന് കണ്ണൻ ഗോപിനാഥൻ!

Google Oneindia Malayalam News

തിരുവനന്തപുരം: നരേന്ദ്ര മോദിയുടേയും അമിത് ഷായുടേയും കൗണ്ട് ഡൗണ്‍ ആരംഭിച്ച് കഴിഞ്ഞുവെന്ന് കണ്ണൻ ഗോപിനാഥൻ. ന്യൂസ് 18 കേരളത്തിന്റെ വരികൾക്കിടയിൽ എന്ന പരിപാടിയിലാണ് പ്രതികരണം. ഏകാധിപതികളുണ്ടാകുന്നത് ശക്തനായ നേതാവ് വരുമ്പോഴല്ലെന്നും ജനം ചോദ്യം ചോദിക്കാന്‍ മറക്കുമ്പോഴാണ് ഏകാധിപതികളുണ്ടാകുന്നതെന്നും കണ്ണൻ ഗോപിനാഥൻ പറഞ്ഞു. പൗരത്വ ഭേദഗതി നിയമം വളരെ വ്യക്തമായും ഭരണഘടനയ്ക്ക് എതിരെയുളളതാണ്. മതങ്ങളുടെ പേരുകള്‍ പറയുകയും മൂന്ന് രാജ്യങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഹിന്ദുക്കളെ സഹായിക്കാനാണ് എങ്കില്‍ വളരെ അധികം ഹിന്ദുക്കള്‍ ഇവിടേക്ക് ശ്രീലങ്കയില്‍ നിന്ന് വന്നിട്ടുണ്ട്.

പക്ഷേ അവരെ സഹായിക്കാന്‍ ശ്രമിക്കുന്നില്ല. ഈ മൂന്ന് രാജ്യങ്ങളെ എന്തുകൊണ്ട് തിരഞ്ഞെടുത്തു എന്നതിന് സര്‍ക്കാരിന് വ്യക്തമായ ഉത്തരമില്ല. രാജ്യതാല്‍പര്യം ഭരണഘടനയ്ക്ക് അകത്ത് നില്‍ക്കുന്നതാകണം. സമരം തുടങ്ങുന്നതിന് മുന്‍പ് എന്‍ആര്‍സി 2024നകം നടപ്പിലാക്കുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. സമരം തുടങ്ങി ഒരാഴ്ച കഴിഞ്ഞപ്പോള്‍ പ്രധാനമന്ത്രി പറഞ്ഞു എന്‍ആര്‍സിയെക്കുറിച്ച് ചിന്തിച്ചിട്ടേ ഇല്ല എന്ന്.

kannan

സമരം കുറച്ച് കൂടി മുന്നോട്ട് പോയിക്കഴിഞ്ഞാല്‍ അമിത് ഷാ ആരാണെന്ന് പോലും തനിക്കറിയില്ല എന്ന് ചിലപ്പോള്‍ പറഞ്ഞേക്കും. ഇവര്‍ സമരത്തെ ഇതുവരെ നേരിട്ടിട്ടില്ല. പേടിപ്പിക്കുക എന്ന രാഷ്ട്രീയം മാത്രമാണ് ഇവര്‍ക്ക് അറിയുന്നത്. ഒന്നുകില്‍ പണം കൊടുക്കുക അല്ലെങ്കില്‍ എതിര്‍ക്കുന്നവരെ പേടിപ്പിക്കുക. പേടിക്കാത്ത ഒരു ജനസമൂഹത്തെ എങ്ങനെ നേരിടണം എന്ന് ഇവര്‍ക്ക് അറിയില്ല. ഒരു ജനാധിപത്യത്തില്‍ എതിര്‍ക്കുന്ന ആളുകളോട് എങ്ങനെ സംസാരിക്കണമെന്ന് അറിയില്ല. ഇതുവരെ ഒരു ചര്‍ച്ച പോലും ഈ വിഷയത്തില്‍ നടന്നിട്ടില്ലെന്നും കണ്ണൻ ചൂണ്ടിക്കാട്ടി.

സമരം തുടങ്ങിയപ്പോള്‍ ബംഗാള്‍ പോലും എന്‍പിആറിനെതിരെ സംസാരിച്ചിട്ടില്ല. സമരം തുടങ്ങിക്കഴിഞ്ഞാണ് ബംഗാളും കേരളവും പ്രതികരിക്കുന്നത്. കേരളം സുപ്രീം കോടതിയിലേക്ക് പോയി. ജനം തങ്ങള്‍ക്കൊപ്പമുണ്ടോ എന്ന സംശയം ഒരു ഘട്ടം വരെ പ്രതിപക്ഷത്തിനുണ്ടായിരുന്നു. താന്‍ കോളേജ് വരെ ശാഖയില്‍ പോയിട്ടുളള വ്യക്തിയാണെന്നും കാക്കി നിക്കറിട്ട് റാഞ്ചിയില്‍ റാലിയില്‍ പോയിട്ടുണ്ടെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. മോദിയുടേയും ഷായുടേയും കൗണ്ട് ഡൗണ്‍ ആരംഭിച്ച് കഴിഞ്ഞു. അവര്‍ ഏറ്റവും കൂടുതല്‍ ഭയക്കുന്നത് വിദ്യാര്‍ത്ഥി സമൂഹത്തെയാണ്. സോഷ്യല്‍ മീഡിയയെ ബിജെപി വളരെ വിദഗ്ധമായി ഉപയോഗിച്ചുവെന്നും കണ്ണൻ ഗോപിനാഥൻ അഭിപ്രായപ്പെട്ടു.

English summary
Kannan Gopinathan slams Narendra Modi and Amit Shah for CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X