Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വിവിധ വിമാന കമ്പനികളുടെ 268 സര്‍വീസുകള്‍

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വിവിധ വിമാന കമ്പനികൾ 268 സർവീസുകൾ നടത്തും. വേനൽക്കാല സമയക്രമപ്രകാരമാണിത്. ശൈത്യകാല സമയക്രമപ്രകാരം 239 സർവീസുകളാണ് ഇവിടെനിന്ന് ഉണ്ടായിരുന്നത്. പുതിയ സമയക്രമ പ്രകാരം ഇൻഡിഗോ എയർലൈൻസ് എല്ലാ ചൊവ്വാഴ്ചയും വരാണസിയിലേക്ക് നേരിട്ട് സർവീസ് ആരംഭിക്കും എന്നാണ് വിവരം.

വരാണസിയിലേക്ക് കൂടി സർവീസ് ആരംഭിക്കുന്നതോടെ ഇന്ത്യയിലെ ഒമ്പതു നഗരങ്ങളിലേക്ക് നേരിട്ട് കണ്ണൂരിൽ നിന്ന് വിമാന സർവീസ് ഉണ്ടാകും. ബംഗളൂരു, ചെന്നൈ, മുംബൈ, ഹൈദരാബാദ്, ഡൽഹി, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് നിലവിൽ നേരിട്ടു സർവീസുണ്ട്. അഗർത്തല, അഹമ്മദാബാദ്, അമൃത്സർ, ഭുവനേശ്വർ, ഗുവാഹത്തി, ഇൻഡോർ, ചാണ്ഡിഗഡ്, ജയ്പൂർ, കാൺപൂർ, കൊൽക്കത്ത, ലക്നൗ, മധുര, നാഗ്പൂർ, പാറ്റ്ന, പോർട്ട് ബ്ളെയർ, പൂനൈ, റായ്പൂർ, റാഞ്ചി, സൂററ്റ്, തൃച്ചി, വിസാഗ് തുടങ്ങിയ നഗരങ്ങളിലേക്കും കണക്ഷൻ സർവ്വീസുകളുമുണ്ട്.

Kannur

കണ്ണൂർ വിമാനത്താവളത്തിൽനിന്നു മിഡിൽ ഈസ്റ്റിലെ 10 രാജ്യങ്ങളിലേക്കും വേനൽ ഷെഡ്യൂളിൽ ഫ്ളൈറ്റുകൾ ഉണ്ട്. ബഹ്റൈൻ, അബുദാബി, ദുബായ്, ഷാർജ, ജിദ്ദ, റിയാദ്, മസ്‌കറ്റ്, ദമാം, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് നേരിട്ട് അന്താരാഷ്ട്ര ഫ്ളൈറ്റുകൾ ഉണ്ട്. ബാങ്കോക്ക്, കൊളംബോ, ഡാക്ക, കാഠ്മണ്ഡു, മാലി, ഫുക്കറ്റ്, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലേക്ക് കണക്ഷൻ ഫ്ളൈറ്റുകളും ഉണ്ട്. ആഴ്ചയിൽ 70 സർവ്വീസുകൾ നടത്തുന്ന എയർ ഇന്ത്യ എക്സ്പ്രസ് ആണ് അന്താരാഷ്ട്ര സർവ്വീസുകളിൽ മുന്നിൽ.

എയർ ഇന്ത്യ എക്സ്പ്രസ് വേനൽക്കാല സമയക്രമത്തിൽ ദുബായിലേക്ക് ദിവസ സർവ്വീസ് ആരംഭിക്കുന്നുണ്ട്. ആഴ്ചയിൽ ദുബായിലേക്ക് 14 സർവ്വീസ് എന്നുളളത് 28 ആയി വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും. എയർ ഇന്ത്യ എക്സ്പ്രസ് ബഹ്റൈൻ, അബുദാബി, ദുബായ്, ഷാർജ, ജിദ്ദ, റിയാദ്, മസ്‌കറ്റ്, ദോഹ, കുവൈറ്റ് എന്നിവിടങ്ങളിലേക്ക് വേനൽക്കാല സമയക്രമത്തിൽ ഫ്ളൈറ്റുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഗോ ഫസ്റ്റ് അബുദാബിയിലേക്കും ദുബായിലേക്കും ഡെയ്ലി സർവ്വീസ് നടത്തും. മസ്‌കറ്റ്, കുവൈറ്റ്, ദമാം എന്നിവിടങ്ങളിലും നേരിട്ട് സർവ്വീസ് നടത്തും. ഇൻഡിഗോ എയർലൈൻസ് ദോഹയിലേക്കുളള സർവീസ് ദിവസവും ആക്കും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+