സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഓര്‍ഡിനന്‍സ് റദ്ദാക്കി, കണ്ണൂര്‍, കരുണ പ്രവേശനം ക്രമവിരുദ്ധം
ദില്ലി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. കോടതിയുടെ അധികാരത്തില്‍ ഇടപെടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്ന് കോടതി നിരീക്ഷിച്ചു.

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ ക്രമവിരുദ്ധമായി വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതി പ്രവേശനം റദ്ദാക്കിയത്. എന്നാല്‍ കോടതി ഉത്തരവ് മറികടക്കാന്‍ സംസ്ഥാന ഓര്‍ഡിനന്‍സ് കൊണ്ടുവരികയായിരുന്നു. ഇതാണ് ഇപ്പോള്‍ സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്.
2016-17 വര്‍ഷം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ 150ഉം കരുണ മെഡക്കല്‍ കോളജില്‍ 30ഉം വിദ്യാര്‍ഥികള്‍ക്ക് ചട്ടവിരുദ്ധമായി പ്രവേശം നല്‍കിയെന്നാണ് പ്രവേശന മേല്‍നോട്ട സമിതി കണ്ടെത്തിയത്. തുടര്‍ന്നാണ് വിഷയത്തില്‍ കോടതി ഇടപെടലുണ്ടായതും പ്രവേശനം റദ്ദാക്കിയതും. ഇത്രയും കുട്ടികളുടെ ഭാവി കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.
ഓര്‍ഡനന്‍സിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. വാദം കേള്‍ക്കുന്ന വേളയിലും സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. വിദ്യാര്‍ഥികളുടെ പേരില്‍ നിയമലംഘനത്തിന് കൂട്ടുനില്‍ക്കരുതെന്ന് കോടതി ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.
ഇതോടെ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഭാവി എന്താകുമെന്നാണ് പ്രശ്നം. സംസ്ഥാന സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കുമെന്നതും നിര്‍ണായകമാണ്.
-
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ?












Click it and Unblock the Notifications