കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി; ഓര്‍ഡിനന്‍സ് റദ്ദാക്കി, കണ്ണൂര്‍, കരുണ പ്രവേശനം ക്രമവിരുദ്ധം

Google Oneindia Malayalam News

ദില്ലി: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. സുപ്രീംകോടതി ഉത്തരവ് മറികടക്കാന്‍ വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്. കോടതിയുടെ അധികാരത്തില്‍ ഇടപെടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചതെന്ന് കോടതി നിരീക്ഷിച്ചു.

Supreme

കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ ക്രമവിരുദ്ധമായി വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ചുവെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് സുപ്രീംകോടതി പ്രവേശനം റദ്ദാക്കിയത്. എന്നാല്‍ കോടതി ഉത്തരവ് മറികടക്കാന്‍ സംസ്ഥാന ഓര്‍ഡിനന്‍സ് കൊണ്ടുവരികയായിരുന്നു. ഇതാണ് ഇപ്പോള്‍ സുപ്രീംകോടതി റദ്ദാക്കിയിരിക്കുന്നത്.

2016-17 വര്‍ഷം കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ 150ഉം കരുണ മെഡക്കല്‍ കോളജില്‍ 30ഉം വിദ്യാര്‍ഥികള്‍ക്ക് ചട്ടവിരുദ്ധമായി പ്രവേശം നല്‍കിയെന്നാണ് പ്രവേശന മേല്‍നോട്ട സമിതി കണ്ടെത്തിയത്. തുടര്‍ന്നാണ് വിഷയത്തില്‍ കോടതി ഇടപെടലുണ്ടായതും പ്രവേശനം റദ്ദാക്കിയതും. ഇത്രയും കുട്ടികളുടെ ഭാവി കണക്കിലെടുത്താണ് സംസ്ഥാന സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നത്.

ഓര്‍ഡനന്‍സിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. വാദം കേള്‍ക്കുന്ന വേളയിലും സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു. വിദ്യാര്‍ഥികളുടെ പേരില്‍ നിയമലംഘനത്തിന് കൂട്ടുനില്‍ക്കരുതെന്ന് കോടതി ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു.

ഇതോടെ പ്രവേശനം നേടിയ വിദ്യാര്‍ഥികളുടെ ഭാവി എന്താകുമെന്നാണ് പ്രശ്‌നം. സംസ്ഥാന സര്‍ക്കാര്‍ എന്തു നടപടി സ്വീകരിക്കുമെന്നതും നിര്‍ണായകമാണ്.

English summary
Kannur, Karuna Medical collage: Ordinance cancelled by SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X