കണ്ണൂര്‍- യശ്വന്ത്പൂര്‍ എക്‌സ്പ്രസ് പാളംതെറ്റി; അപകടം തമിഴ്‌നാട്ടിലെ ധര്‍മ്മപുരി ജില്ലയില്‍
ചെന്നൈ: കണ്ണൂര്‍- യശ്വന്ത്പൂര്‍ എക്‌സ്പ്രസ് പാളംതെറ്റി. തമിഴ്‌നാട്ടിലെ മുട്ടാന്‍പെട്ടി റെയില്‍വെ സ്റ്റേഷന് സമീപത്ത് വച്ചാണ് സംഭവം. രണ്ട് ബോഗികള്‍ പാളം തെറ്റുകയായിരുന്നു. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. ഇന്ന് പുലര്‍ച്ച 3.30 ഓടെയായിരുന്നു സംഭവം.

വൈകൂന്നേരത്തോടെ കണ്ണൂരില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ വെള്ളിയാഴ്ച രാവിലെയാണ് ബംഗളൂരുവില്‍ എത്തേണ്ടത്. എഞ്ചിന് തൊട്ടുടുത്തുള്ള ബോഗിയാണ് പാളം തെറ്റിയത്. ആര്‍ക്കും പരിക്കില്ലാത്തതിനാല്‍ യാത്രക്കാര്‍ മറ്റ് വാഹനങ്ങളിലായി യാത്ര തുടര്‍ന്നു എന്നാണ് റെയില്‍വെ അധികൃതര്‍ വ്യക്തമാക്കുന്നത്. ബംഗളൂരു ഡിആര്‍എമ്മും സേലം ഡിആര്‍എമ്മും സ്ഥലത്തെത്തി പരിശോധന നടത്തുന്നുണ്ട്.
Recommended Video
ഇനി കുത്തിവെക്കണ്ട..വാക്സിൻ മൂക്കിലൂടെ ഒഴിച്ചാൽ മതി..മികച്ച പ്രതിരോധ ശേഷിയും












Click it and Unblock the Notifications