പാട്ടിനെ ചൊല്ലി തര്‍ക്കം; കല്യാണ പാര്‍ട്ടിക്കിടെ കൂട്ടത്തല്ല്
കാണ്‍പുര്‍: കല്യാണ പാര്‍ട്ടിക്കിടയില്‍ അടിയുണ്ടാക്കിയ ആറംഗ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. കാണ്‍പൂരിലാണ് സംഭവം. പാര്‍ട്ടിക്കിടെ ഡിസ്‌ക് ജോക്കിയോട് ഇഷ്ടപ്പെട്ട പാട്ട് പ്ലേ ചെയ്യിക്കാന്‍ പറഞ്ഞതാണ് അടിപിടിക്കിടയാക്കിയത്. അറസ്റ്റിലായവരെ പിന്നീട് പോലീസ് താക്കീത് ചെയ്തു വിടുകയായിരുന്നു.
കാണ്‍പുരിലെ രാജേന്ദ്ര കുമാര്‍ എന്നയാളുടെ മകളുടെ വിവാഹത്തിനിടെ ഒരു സംഘം മദ്യപര്‍ എത്തിയതാണ് അസ്വാഭാവിക സംഭവങ്ങള്‍ക്ക് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. മദ്യപിച്ചെത്തിയ സംഘം ഡിസ്‌ക് ജോക്കിയോട് പ്രശസ്തമായ ഒരു ഹിന്ദി പാട്ട് പ്ലേ ചെയ്യിക്കാന്‍ ആവശ്യപ്പെട്ടു. ഡിജെ പ്രസ്തുത ഗാനം പ്ലേ ചെയ്യിക്കുന്നതിനിടെ മറ്റൊരു ഗ്രൂപ്പ് അതിനെതിരെ രംഗത്തെത്തുകയായിരുന്നു.

പാട്ടുമാറ്റി മറ്റൊന്ന് വെക്കണമെന്നായി അവരുടെ ആവശ്യം. ഇതോടെ ഇരു വിഭാഗങ്ങളും ചേര്‍ന്ന് പരസ്പരം പോരടിച്ചു. വിവാഹത്തിനെത്തിയര്‍ ഒരുവിധത്തിലാണ് പ്രശ്‌നക്കാരെ പിടിച്ചുമാറ്റിയത്. ഇതിനിടയില്‍ ആരോ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും സ്ഥലത്തെത്തി. മദ്യപിച്ച് അടിയുണ്ടാക്കിയവരെ കൈയ്യോടെ സ്‌റ്റേഷനിലെത്തിക്കുകയും ചെയ്തു.
പോലീസ് സ്‌റ്റേഷനില്‍ ഏറെനേരം പിടിച്ചിട്ടശേഷമാണ് അടിപിടിക്കാരെ വിട്ടയച്ചത്. ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് അവര്‍ പോലീസിനോട് പറഞ്ഞു. വിവാഹത്തിനിടെ സംഘര്‍ഷമുണ്ടാക്കി അലങ്കോലമാക്കിയതിന് വീട്ടുകാരോടും മദ്യപസംഘം മാപ്പു അപേക്ഷിച്ചു.












Click it and Unblock the Notifications