അയല്‍വാസി പയ്യന് ഫ്ളൈയിങ് കിസ്; പൂജാരി ഭാര്യയെ കൊലപ്പെടുത്തി
കാണ്‍പൂര്‍: അയല്‍വാസിയായ കൗമാരക്കാരന് ഫ്ളൈയിങ് കിസ് നല്‍കിയെന്ന കാരണത്താല്‍ പൂജാരിയായ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ജൂണ്‍ 25നാണ് സംഭവം നടന്നത്. ഭാര്യയെ കവര്‍ച്ചയ്ക്കിടെ കൊലപ്പെടുത്തിയെന്ന പൂജാരി ശിവ പ്രകാശിന്റെ പരാതിയില്‍ പോലീസ് അന്വേഷണം നടത്തിവരവെയാണ് പരാതിക്കാരനെ തന്നെ അറസ്റ്റ് ചെയ്യുന്നത്.
ശിവപ്രകാശിന്റെ ഭാര്യ സാധ്‌നയെ വീട്ടില്‍ കൊല്ലപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. ബന്ധുക്കളോടും പോലീസിനോടും ഭാര്യയെ അജ്ഞാതന്‍ മോഷണശ്രമത്തിനിടെ കൊലപ്പെടുത്തി എന്നായിരുന്നു വിശ്വസിപ്പിച്ചത്. കേസിന്റെ തുടക്കത്തില്‍ ശിവപ്രകാശ് കൊലപാതകിയാണെന്ന തെളിവൊന്നും പോലീസിന് ലഭിച്ചതുമില്ല.

എന്നാല്‍, സംശയം തോന്നിയ പോലീസ് പൂജാരിയെ വിശദമായി ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായ ഉത്തരം നല്‍കി. ഇതോടെയാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. അയല്‍ക്കാരനായ കൗമാരക്കാരിന് ഭാര്യ ഫ് ളൈയിങ് കിസ് നല്‍കുന്നത് താന്‍ നേരില്‍ കണ്ടെന്ന് പ്രതി പറഞ്ഞു.
ഇക്കാര്യത്തെ ചൊല്ലി വീട്ടിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവരും വാക്കേറ്റം നടത്തുന്നതിനിടെ ശിവപ്രകാശ് കത്രികകൊണ്ട് ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. മോഷ്ടാക്കള്‍ വീട്ടില്‍ കയറിയതായ തെളിവൊന്നും പോലീസിന് ലഭ്യമായിരുന്നില്ല. ഇതേ തുടര്‍ന്നാണ് ശിവപ്രകാശിനെ വിശദമായി ചോദ്യം ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.












Click it and Unblock the Notifications