കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

315 നെ 3 കൊണ്ട് ഹരിക്കാന്‍ അറിയില്ല; അദ്ധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

  • By Gokul
Google Oneindia Malayalam News

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ ഗ്രാമപ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഭാരിച്ച ശമ്പളം വാങ്ങുന്ന അദ്ധ്യാപകരുടെ പഠന നിലവാരം കണ്ട് അന്തംവിട്ടിരിക്കുകയാണ് ബസിക് ശിക്ഷാ അധികാരി (ബിഎസ്എ). കഴിഞ്ഞദിവസം ബിധാനുവിലെ ഹര്‍ഹ പ്രൈമറി സ്‌കൂളില്‍ സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം സ്‌കൂളിലെ അദ്ധ്യാപകരുടെ നിലവാരത്തകര്‍ച്ചയെ തുടര്‍ന്ന് നാല് അദ്ധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തു.

സ്‌കൂള്‍ സന്ദര്‍ശനത്തിനിടെ ബിഎസ്എ മൂന്നാം ക്ലാസിലെ രണ്ടു പെണ്‍കുട്ടികളോട് 315 എന്ന് അക്കത്തിലെഴുതാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ തങ്ങള്‍ക്ക് അറിയില്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് മറ്റൊരു കുട്ടിയോട് ആവശ്യപ്പെട്ടപ്പോള്‍ തെറ്റായ ഉത്തരമാണ് നല്‍കിയത്. അദ്ധ്യാപകരുടെ പഠന നിലവാരത്തില്‍ സംശയം തോന്നിയ ബിഎസ്എ ക്ലാസ് അദ്ധ്യാപികയായിരുന്ന രുചി ശ്രീവാസ്തവയോട് 315 നെ 3 കൊണ്ട് ഹരിക്കാന്‍ ആവശ്യപ്പെട്ടു.

uttar-pradesh-map

എന്നാല്‍ തനിക്കറിയില്ലെന്നായിരുന്നു അദ്ധ്യാപികയുടെയും മറുപടി. അദ്ധ്യാപികയാകാനുള്ള യോഗ്യത നേടിയെത്തിയവരുടെ നിലവാരം കണ്ട് ഞെട്ടിപ്പോയെന്നാണ് പിന്നീട് ഇതേക്കുറിച്ച് ബിഎസ്എ പറഞ്ഞത്. സ്‌കൂളിലെ പ്രിന്‍സിപ്പലിനെയും മറ്റു രണ്ട് അദ്ധ്യാപികമാരെയും ബിഎസ്എ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. കുട്ടികളെ പഠിപ്പിക്കുന്നതില്‍ ഇവര്‍ക്ക് താത്പര്യമില്ലെന്നാണ് അധികാരിയുടെ റിപ്പോര്‍ട്ട്.

ക്ലാസ് സമയത്ത് മിക്ക അദ്ധ്യാപകരും മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കുകയോ അതില്‍ നോക്കിക്കൊണ്ടിരിക്കുകയോ ചെയ്യുകയാണെന്ന് ബിഎസ്എ പറയുന്നു. വളരെ പാവപ്പെട്ട കുട്ടികളാണ് ഗ്രാമപ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ പഠിക്കുന്നത്. സമീപത്തുള്ള മറ്റൊരു സ്‌കൂളില്‍ നിലവാരം കുറഞ്ഞ ഉച്ചഭക്ഷം നല്‍കിയ പ്രിന്‍സിപ്പലിനെതിരെയും ബിഎസ്എ നടപടിയെടുത്തിട്ടുണ്ട്.

English summary
Kanpur school Teacher suspended for failing to divide 315 by 3
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X