പണം തീര്‍ന്നപ്പോള്‍ ഒടുവില്‍ പണയം വെച്ചത് ഭാര്യയെ, അവസാനം അതും നഷ്ടമായി
കാണ്‍പൂര്‍: ഐപില്‍എല്‍ വാതുവെപ്പില്‍ യുവാവ് പണയം വെച്ചത് സ്വന്തം ഭാര്യയെ. രവീന്ദര്‍സിങ് എന്ന യുവാവാണ് കയ്യിലെ പണം മുഴുവന്‍ കാലിയായപ്പോള്‍ ഭാര്യ ജസ്മീട്ടിനെ പണയമായി വെച്ചത്. കളിയില്‍ തോറ്റത്തോടെ കാര്യങ്ങളുടെ ഗതി മാറുകയായിരുന്നു.
ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം നടന്നത്. മദ്യാപാനിയായ രവീന്‍ര്‍സിങ് ഷെയര്‍ മാര്‍ക്കറ്റിലെ പണം മുഴുവന്‍ വാതുവെപ്പില്‍ കളിച്ച് തീര്‍ത്തിരുന്നു. അവസാനമാണ് ഭാര്യയെ പണയം വെച്ചത്. കളിയില്‍ തോറ്റ ഇയാളെ വിജയിച്ചവര്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയും ഭാര്യയെ ആവശ്യപ്പെടുകയും ചെയ്തു.

കാര്യങ്ങള്‍ അവസാനമാണ് യുവതി അറിയുന്നത്. സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ പോലീസില്‍ പരാതി നല്‍കിയാണ് യുവതി പ്രശ്‌നത്തില്‍ നിന്നും തടിയൂരിയത്. ഭര്‍ത്താവിനെ പോലീസ് തിരയുകയാണ്.
അഞ്ച് വര്‍ഷം മുമ്പാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. സുഖകരമല്ലാത്ത ദാമ്പത്യമായിരുന്നു ഇവരുടേത്. സ്ഥിരമായി മദ്യപിക്കുകയും പല ആവശ്യങ്ങള്‍ക്കും വീട്ടിലെ വസ്തുക്കളും യുവതിയുടെ ആഭരണവും ഇയാള്‍ വിറ്റിട്ടുണ്ട്.












Click it and Unblock the Notifications